എന്തോ കുറ്റബോദ്ധംപോലെ
രാത്രി കുഞ്ഞിനെ ഉറക്കി രാകേഷേട്ടനുമായി സംസാരിക്കുമ്പോളും മനസ്സിൽ ഗോകുലിൻ്റെ ആ വാടിയ മുഖമായിരുന്നു . തീരെ സുഖമില്ലെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി …രാത്രി പത്തുമണി കഴിഞ്ഞാണ് ഞാൻ ഗോകുലിനെ വിളിക്കാറ് …പക്ഷെ ഇന്ന് അതിനു നിന്നില്ല ഞാൻ വിളിച്ചു … എന്തുപറ്റി സംസാരത്തിലെല്ലാം ഇങ്ങിനെ മൂഡോഫ്
ഞാൻ അപ്പോളത്തെ സാഹചര്യത്തിൽ പിടിച്ചു ഞെരിച്ചതല്ലേ ഇതിനെല്ലാം കാരണം … ആരെങ്കിലും കണ്ടെങ്കിലോ …
സാരമില്ല … ഒന്നും ഉണ്ടായില്ലല്ലോ .പിന്നെ ‘അമ്മ ബന്ധുവിൻ്റെ വീട്ടിലേക്ക് പോയേക്കുകയാണ് രണ്ടു ദിവസം ഓഫീസിൽ പോകേണ്ടല്ലോ അതിനാൽ കുഞ്ഞിനടുത്തു ഞാൻ ഉണ്ടാകും അതിനാൽ ഞാൻ ഓഫീസിൽ നിന്നും വന്നപ്പോൾത്തന്നെ പോയി
അപ്പോൾ ‘അമ്മ ഇന്നുവരില്ലേ ?
ഇല്ല ഗോകുൽ
അപ്പോൾ ശ്രീ അവിടെ തനിച്ചല്ലേ
അതെ ഞാൻ ഇവിടെ തനിച്ചാണ്
ഫോണിൻ്റെ അപ്പുറത് ഗോകുൽ ഒരു നിമിഷം നിശബ്ദനായി .അവളുടെ വാക്കിലെ അർത്ഥം അവനും മനസ്സിലായി , ഞാൻ അങ്ങോട്ട് വരട്ടെ ശ്രീ ?
വരണമെന്നുണ്ട് …പക്ഷെ ആരെങ്കിലും കണ്ടാൽ ? അവൾ ചോദിച്ചെങ്കിലും ഉള്ളിൽ അവൻ വരണമെന്നുണ്ട്
ഈ മഴയത്തു ആരും പുറത്തിറങ്ങില്ല ശ്രീ .. ഞാൻ വരാം
അരമണിക്കൂറിനുള്ളിൽ ഗോകുലിൻ്റെ ബൈക് വീടിനുമുന്നിലെത്തി ആരും കാണാതെ ആ പഴയ തറവാടിന് പിറകിലായി ചാപ്പിലേക്ക് വണ്ടി ഒതുക്കിവെച്ചു ,പ്രത്യക്ഷത്തിൽ ഒരാൾക്കും അത് കാണാൻ കഴിയില്ല മഴ നനഞ്ഞാണ് അവൻ വന്നത് ശ്രീവേണി വാതില്തുറന്നു അവനെ വേഗം അകത്തേക്ക് കയറ്റി
വാതിലടച്ചതും അവർക്കിടയിൽ വലിയൊരു നിശബ്ദത പടർന്നു .പുറത്തു മഴ പെയ്യുന്നു , ജനാലകളിൽ മഴത്തുള്ളികൾ തട്ടുന്ന ശബ്ദം .ഗോകുലിൻ്റെ മുടിയിൽനിന്നും വെള്ളം തുള്ളികളായി താഴേക്ക് വീഴുന്നു . ശ്രീവേണി ഒരു തോർത്തുമായി അവൻ്റെ അരികിലേക്ക് ചെന്നു.അവൻ്റെ തലതുടക്കാൻതുടങ്ങിയ കൈകളെ ഗോകുൽ പിടിച്ചുനിർത്തി .അവൻ്റെ കണ്ണുകളിൽ തീക്ഷ്ണമായ പ്രണയമായിരുന്നു .
