അതിരുകൾ മായുമ്പോൾ  [Lechu] 162

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ അവർക്ക് പരസ്പരം കണ്ണിലേക്ക് നോക്കാൻ ചെറിയൊരു നാണം സന്ധ്യാ മേഡം പ്രോജെക്ടിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആരുംകാണാതെ മേശക്കടിയിലൂടെ ഗോകുൽ അവളുടെ വിരലുകളിൽതൊട്ടു

അന്ന് ഓഫീസിൽ ടാർഗറ്റ് കമ്പ്ലീറ്റ് ചെയ്തതിൻ്റെ പാർട്ടി നടക്കുകയാണ് എല്ലാവരും കഫറ്റീരിയയിൽ ഒത്തുകൂടിയപ്പോൾ ആ ബഹളങ്ങൾക്കിടയിൽനിന്നും അവർ പരസ്പരം മാറിനിന്നു

ശ്രീവേണി തൻ്റെ മുഖത്തു കേക്ക് പറ്റിയത് കളയാനായി ലേഡീസ് വാഷ്റൂമിലേക്ക് കയറി ,ആ സമയം പുറത്തു ആരുമില്ലെന്ന് ഉറപ്പുവരുത്തി ഗോകുലും ആ ഇടനാഴിയിലെത്തി അവൾ പുറത്തിറങ്ങാൻ നിൽക്കുമ്പോളാണ് ഗോകുൽ വാതിലിനരികിൽ നില്കുന്നത് കണ്ടത്

ഗോകുൽ ആരെങ്കിലും കാണും വേഗം പോകൂ

പക്ഷെ ഗോകുലിൻ്റെ കണ്ണുകളിൽ പ്രണയത്തിൻ്റെ ഒരായിരം കടലുകൾ ഇരുമ്പുകയായിരുന്നു ,അവൻ പതുകെ വാതിൽ ചാരിയിട്ട് അവളുടെ അരികിലേക്ക് നീങ്ങിനിന്നു .

പുറത്തു പാർട്ടിയുടെ നേർത്ത സംഗീതം കേൾക്കാം

ആരും കാണില്ല ശ്രീ … എനിക്ക് നിന്നെ അത്രമേൽ ഇഷ്ടമാണ് ,എന്ന് മന്ദ്രിച്ചുകൊണ്ടു അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ,ആ നിമിഷം വാക്കുകൾക്ക് പ്രസക്തിയില്ലായിരുന്നു ,ശ്രീവേണിയുടെ ശ്വാസം നിലച്ചതുപോലെതോന്നി .ഗോകുൽ പതിയെ അവളുടെ ചുണ്ടുകളിലേക്ക് അമർന്നു .അവർക്കിടയിൽ ഹൃദയമിടുപ്പിൻ്റെ താളംമാത്രം മുഴങ്ങി ,ആ നിമിഷം അവർ തങ്ങളുടെ വിവാഹബന്ധങ്ങളെകുറിച്ചോ ,ലോകത്തെക്കുറിച്ചോ ചിന്തിച്ചില്ല .അവർക്ക് മുന്നിൽ സത്യമായത് ആ സ്പർശനം മാത്രമായിരുന്നു

പെട്ടന്ന് പുറത്തു ആരോ വരുന്ന ശബ്ദം കേട്ടപ്പോൾ അവർ ഞെട്ടിപ്പിരിഞ്ഞു ..ശ്രീവേണി തൻ്റെ ഡ്രെസ്സും മുടിയും ശരിയാക്കി കണ്ണാടിയിൽനോക്കി …അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു

The Author

Lechu

76 Comments

Add a Comment
  1. theme relateble aane atha ezhuthan paranje

Leave a Reply

Your email address will not be published. Required fields are marked *