.
.
.
നീലാന്ധരയിലെ ഗോവിന്ദപിള്ള മെമ്മോറിയൽ ഗവണ്മെന്റ് കോളേജിന്റെ മുന്നിൽ വന്നുനിന്ന സ്പ്ലെൻഡർ ബൈക്കിൽ നിന്നും നന്ദു ഇറങ്ങി….ഇരുണ്ട നിറത്തിലെ ടീഷർട്ടും ജീൻസും ആയിരുന്നു വേഷം….മുഖത്ത് മാസ്ക് ധരിച്ചിരുന്നു….
പാർക്കിങ് ഏരിയയിലേക്ക് ബൈക്ക് ഒതുക്കി വച്ചതിനു ശേഷം ദേവപ്രിയ നന്ദുവിന്റെ അരികിലേക്ക് വന്നു
“അടുത്ത മൂന്നു വർഷം ആർമാദിക്കാനുള്ള സ്ഥലം”
കോളേജിലേക്ക് നോക്കി പ്രിയ പറഞ്ഞതും നന്ദു അവളെ ദയനീയമായി നോക്കി….
“ആകെ ഒരു നെഗറ്റീവ് വൈബുള്ള കോളേജ്….”
ഹരിനന്ദന്റെ കണ്ണുകൾ ക്യാമ്പസ് മുഴുവൻ ഓടിനടന്നു….മൂന്ന് സാമാന്യവലിപ്പമുള്ള ബിൽഡിംഗുകളായി ഉയർന്നുനിൽക്കുന്ന കോളേജിന്റെ ഒത്ത നടുവിൽ ശ്രദ്ധ ആകർഷിക്കും വിധം ഉയരത്തിൽ പടർന്നു നിൽക്കുന്ന പഞ്ഞിമരം… ഏപ്രിൽ മെയ് മാസങ്ങളിൽ കായപൊട്ടി പഞ്ഞി പൊഴിക്കുന്ന വന്മരം….
“വരിക
പഠിക്കുക
സീനിയേഴ്‌സിനെ അനുസരിക്കുക
പോകുക”
മരത്തിന്റെ കീഴെ ചാരി വച്ചിരുന്ന ബോർഡിൽ എഴുതിയിരുന്നത് നന്ദു വായിച്ചു….അവനത് പ്രിയക്ക് കാണിച്ചു കൊടുത്തു….
“അത്യാവശ്യം റാഗിങ്ങും കാര്യങ്ങളും ഒക്കെയുള്ള കോളേജ് ആണെന്ന് തോനുന്നു….” ദേവപ്രിയ നെടുവീർപ്പോടെ പറഞ്ഞതും പെട്ടെന്ന് നന്ദു അവളുടെ കൈ തണ്ടയിൽ മുറുക്കെ പിടിച്ചു….പ്രിയ നന്ദുവിന്റെ വിളറിയ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു, അവന്റെ കൈയിൽ വിരലുകൾ കോർത്തു പിടിച്ചു….
“ഞാനില്ലേ കൂടെ….നിന്നെ ആരും ഒന്നും ചെയ്യില്ല”
.
.
.
ദേവപ്രിയയുടെ ഒപ്പം Bcom ആദ്യവർഷ വിദ്യാർത്ഥികളുടെ ക്ലാസ് മുറി അന്വേഷിച്ചു നടക്കുമ്പോൾ നന്ദുവിന്റെ ഉള്ളം സംഘർഷഭരിതമായിരുന്നു…. ആദ്യമായി സ്കൂളിൽ എത്തിയതുപോലെ ഹൃദയം വിറകൊണ്ടു….

nice
കൊള്ളാല്ലോ സംഭവം
love story ahno?
nalla katha ahn
nandhunn nthe pattiyathaa
ബ്രോ ഇത് ഇൻസസ്റ് ആണോ അതോ ഇറോട്ടിക് ലവ് ഓ.. അതോ രണ്ടും കൂടിയതോ. എന്തായാലും കക്കോ അവിഹിതമോ ചീറ്റിംഗോ ആവാതെ ഇരുന്നാൽ മതി 🤷♂️