Black Dahlia 1 [Parvathi] 148

“Wow…..കരിയറിൽ  ആദ്യമായിട്ടാണ് dreams എല്ലാം achieve ചെയ്ത ഒരു വിദ്യാർത്ഥിയുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്….”
മിസ്സ്‌ ചിരിയോടെ പറഞ്ഞതും ദേവപ്രിയയും മറുപടിയായി നിറഞ്ഞു പുഞ്ചിരിച്ചു….. ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും അവളെതന്നെ ഇമവെട്ടാതെ നോക്കിയിരുന്നു….

“പിന്നെ എനിക്കൊരു ബ്രദർ ഉണ്ട്….ഹരിനന്ദൻ….”പ്രിയ നന്ദുവിനെ നോക്കി പറഞ്ഞതും അവൻ മുഖം ഉയർത്തി അവളെ നോക്കി, വീണ്ടും മുഖം കുനിച്ചിരുന്നു….

“ഇത് ദേവപ്രിയയുടെ ബ്രദർ ആണോ?….. “മിസ്സ്‌ വിശ്വസിക്കാൻ കഴിയാതെ ഇരുവരെയും മാറി മാറി നോക്കി…

“അതെ,… ഞങ്ങൾ twins ആണ്….”…

ദേവപ്രിയ ഇരുന്നതും ഹരിനന്ദൻ  എഴുന്നേറ്റു….

“പേര് ഹരിനന്ദൻ…..പടം വരയ്ക്കാൻ ഇഷ്ടാണ്… അതുതന്നെയാണ് ന്റെ ഡ്രീമും…. ബാക്കി എല്ലാം പ്രിയ പറഞ്ഞല്ലോ…..”
അത്രമാത്രം പറഞ്ഞുകൊണ്ട് നന്ദു ഇരുന്നു, മുഖം ചരിച്ച് പ്രിയയെ നോക്കിയതും അവൾ തമ്പ്സ് ഉയർത്തി “okay” എന്ന് ചുണ്ടനക്കി… നന്ദു പതിയെ പുഞ്ചിരിച്ചു, സാവധാനം മുഖം കുനിച്ചിരുന്നു…. അവനെപ്പോഴും അവളിൽ നിന്നും ഒരു അംഗീകാരം ആവശ്യമായിരുന്നു….കൂടുതലായി മറ്റൊന്നും വേണ്ട, ഇത്രയും മതി, താൻ ചെയ്യുന്നതെല്ലാം ധാരാളം ആണെന്ന് തോന്നിപ്പിക്കുന്ന ഒരുവൾ….. തന്റെ പ്രവൃത്തികളിൽ പാളിച്ചകളില്ലെന്ന് പറയാതെ പറയുന്ന ഒരു ശബ്ദം….

സമയം കടന്നുപോകെ ദേവപ്രിയ അടുത്തിരുന്ന രണ്ടുപെൺകുട്ടികളുമായി കൂട്ടായി….ഒരാൾ ഭൂമിക,  നന്നേ മെലിഞ്ഞ ഇടനിറത്തിൽ ഒരു പെൺകുട്ടി….മറ്റെയാൾ വൈഷ്ണവി….അവളല്പം തടിച്ചിട്ടായിരുന്നു…..ഇരുവരും പ്ലസ് ഒൺ പ്ലസ് ടു ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ  പഠിച്ചവർ….

The Author

Parvathi

10 Comments

Add a Comment
  1. ബാക്കി ഉടനെ ഉണ്ടാകുമോ?

  2. Ꮇᴀsᴋ Ꮐᴀᴍɪɴɢ

    interesting.. Keep continuing

  3. Nalla thudakkam👍 please continue ❤️

  4. അടിപൊളി ആയിട്ടുണ്ട്

  5. കൊള്ളാല്ലോ സംഭവം

  6. love story ahno?
    nalla katha ahn
    nandhunn nthe pattiyathaa

  7. ബ്രോ ഇത് ഇൻസസ്റ് ആണോ അതോ ഇറോട്ടിക് ലവ് ഓ.. അതോ രണ്ടും കൂടിയതോ. എന്തായാലും കക്കോ അവിഹിതമോ ചീറ്റിംഗോ ആവാതെ ഇരുന്നാൽ മതി 🤷‍♂️

    1. eey അവിഹിതം ഒന്നും അല്ലന്നേ

Leave a Reply

Your email address will not be published. Required fields are marked *