അവൾ അയന 1 [AARKEY] 265

അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു  എന്നും അവനെ വരുമ്പോഴും പോകുമ്പോഴും കാണുമായിരുന്നു …..  ഒരു പ്രാവശ്യം പോലും അവന്റെ വായിൽ നിന്നും ജോബി പറയുംപോലെ ഒരു വൃത്തികെട്ട വാക്കുകൾ വന്നിട്ടില്ല ……… അവൾ മനസ്സിൽ ഓർത്തു ഒരു മാന്യനായ വായിനോക്കി …………

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി  ……….. പുറകിലെ  സെർവന്റ് റൂമാണവളുടേത് ……… വീടിനകത്തും അവൾക്ക് പ്രവേശനം ഇല്ല ………… ആകപ്പാടെ  അവൾക്ക് കാണാൻ പറ്റുന്നത് ജോസെഫിന്റെ വീടിന്റെ അടുക്കള ഭാഗം മാത്രമാണ് ………….. അവർക്ക് ഇങ്ങോട്ടും നല്ലപോലെ കാണാമായിരുന്നു ……….. ചില ദിവസങ്ങളിൽ ഗീത അയനക്ക് ചോറും കറിയുമൊക്കെ കൊടുക്കാറുണ്ടായിരുന്നു …………

ഒരു ദിവസം ജോബി ഓടി വന്നിട്ട് അയനയെ വിളിച്ചു …….. അയന ഓടി വാ ‘അമ്മ ബാത്റൂമിൽ വീണു …….. അയന  നിന്ന നിൽപ്പിൽ ജോബിയോടൊപ്പം അവരുടെ വീട്ടിലേക്ക് ചെന്നു ……… ബാത്ത് റൂമിൽ കുളിച്ചുകൊണ്ടിരുന്ന ഗീത സ്ലിപ്പായി വീണു കിടക്കുന്നു …….. അയന ബാത്ത് റൂമിൽ കയറി ഗീതയെ ക്ലോസെറ്റിൽ പിടിച്ചിരുത്തി ……വേഗം പുറത്തിറങ്ങി അമ്മയുടെ ഡ്രെസ്സുമായി  കയറി ഗീതയെ ഡ്രസ്സ്മാറ്റി പുറത്തേക്ക് കൊണ്ടുവന്നു ………. ജോബി കാറെടുത്ത് ഗീതയെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ എത്തിച്ചു ……….. വിവരം അറിഞ്ഞു ജോസാപ്പും അവിടെ എത്തി ………സർക്കാർ ആശുപത്രി ആയതിനാൽ പേ വാർഡൊന്നും കിട്ടിയില്ല ……..  കുറച്ചു സമയം കഴിഞ്ഞു ഗീത വീണ വിവരമറിഞ്ഞു റിച്ചാർഡും സിയായും ആശുപത്രിയിലേക്ക് വന്നു  ആരോടും ഒന്നും സംസാരിച്ചില്ലെങ്കിലും അയാൾ കുറെ നേരം  ഉണ്ടായിരുന്നു …………. അയന ഓടി നടന്ന് ഗീതക്കുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തുകൊടുത്തു ………… കാലിൽ ചെറിയൊരു പൊട്ടലുണ്ട് പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു …….. ഗീതയുടെ  കാലിൽ പ്ലാസ്റ്റർ ഇട്ടു ……… സ്ത്രീകളുടെ വാർഡായതിനാൽ പുരുഷന്മാർക്ക് രാത്രി എട്ടു മാണി കഴിഞ്ഞാൽ പ്രേവേശനം ഇല്ല ……… അതുകൊണ്ടു കൂട്ടിരിക്കുന്നതും അയന തന്നെ ……….. ജോബി വിളിച്ചു പറഞ്ഞതനുസരിച്ച് ……….പിറ്റേന്ന്‌ സിദ്ധുവും അവിടെയെത്തി ………… അപ്പോയെക്കും പേ വാർഡ് കിട്ടിയിരുന്നു ………

ഗീത ……… ഡാ സിദ്ധു നീ ഇവളെ കൂട്ടിക്കൊണ്ട് ക്യാന്റീനിൽ പോയി വല്ലതും വാങ്ങികൊടുക്കെടാ ………..

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *