അച്ഛൻ എന്ന് ബാക്കി ഉള്ളവർ പറയുന്നത് കേട്ടിട്ടുണ്ടെന്നല്ലാതെ ഒന്നുമറിയില്ലായിരുന്നു….. പിന്നെ ഞാനിപ്പോള എണീക്കുന്നെ ചുറ്റും ആളുകൾ ണ്ട്…..
ഞാൻ അമ്മയോടൊപ്പം കുറെ ആളുകളുടെ പിന്നിലായും വേറെ ചിലരുടെ മുന്നിലായും നില്ക്കുന്നു…..എനിക്ക് ആരെയുമറിയില്ല, പേടികൂടികൂടി എന്നാൽ കഴിയുന്നവിധം ഞാൻ അമ്മയെ മുറുകെ പിടിച്ചു…….
കുറച്ചു കഴിഞ്ഞപ്പോ അമ്മയെന്നെ ഉണർത്തി താഴെയിറക്കിക്കൊണ്ട് പറഞ്ഞു “മോനെ മിഥുമോനെ…… ! എഴുന്നേൽക്കേടാ……ഇങ്ങട്ടു നോക്കിയേ…. അതാരാന്നറിയോ….. ?” അമ്മ എന്നെ നോക്കി വേറെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു…… “അതാണ് നിന്റെ അച്ഛൻ…… ”
ഞാൻ മെല്ലെ നോക്കിയപ്പോൾ ഒരു ബ്ലാക്ക് പാന്റും ഒരു ചെക്ക് ഷർട്ടും ആണെന്ന് തോന്നുന്നു മെലിഞ്ഞൊരു രൂപം എന്നെ മാടി വിളിക്കുന്നു….
ഞാൻ മെല്ലെ മെല്ലെ അങ്ങോട്ട് നടന്നു…..മെല്ലെ മെല്ലെ ആ മെലിഞ്ഞ രൂപം വ്യക്തമായി വന്നു….. അതാ എന്റെ അച്ഛൻ…….
പിന്നെ എല്ലാം പെട്ടന്നായിരുന്നു അച്ഛൻ എന്നെ എടുത്ത് അമ്മയുടെ അടുത്തേക്ക് വരുന്നു…….
അമ്മ അങ്ങേരുടെ മാറത്തു ചാഞ്ഞു കരഞ്ഞുകൊണ്ട് നടന്നു്…… അങേരാണേൽ പരമാവധി എന്തൊക്കെയോ പറഞ്ഞുകൊണ്ട് അമ്മയെ ചേർത്തുനിർത്തി…..
അച്ഛൻ അന്ന് മുബൈയിൽ നിന്നും ലീവ് നു വന്നതാണ് അന്ന് എനിക്ക് 3/4 വയസ്സ്… പക്ഷെ ആ ഒരു രംഗം എന്തൊകൊണ്ടോ ഞാൻ ഇന്നേവരെ മറക്കാതെ ഓർമിച്ചിരിക്കുന്നു…….
അടുത്ത part evide
ബ്രോ