അവസാനം അച്ഛൻ തന്നെ തുടങ്ങി…… “ഡാ നീ ഓഫീസിലേക്ക് ലീവ് നു വിളിച്ചു പറ ….ഒരു രണ്ടാഴ്ചത്തേക്ക്…… ” ഞാൻ ഒന്ന് ഞെട്ടി.
“രണ്ടാഴ്ചയോ….. ?എന്തിനാ കുട്ടേട്ടാ രണ്ടാഴ്ച ലീവ് എടുക്കണേ ?” അമ്മ എനിക്ക് മുന്നെക്കേറി ചോദിച്ചു.
“നമ്മടെ നാനേട്ടന്റെ മോളില്ലേ അഞ്ജന , അവളിപ്പോ നാട്ടിൽ നല്ലൊരു ഹോസ്പിറ്റൽ തുടങ്ങിയിട്ടുണ്ട്.അങ്ങോട്ടൊന്നു പോണം നമുക്ക്.”
നാനേട്ടന്….. അതായത് നാരായണേട്ടൻ….. അച്ഛൻ പണ്ട് ബോംബായിലായിരുന്നപ്പോ അച്ഛന്റെ ഒപ്പം അവിടെ ണ്ടായിരുന്ന ഒരു ഏട്ടൻ…..
ആൾ പറഞ്ഞുവരുമ്പോ അച്ഛന്റെ ഒരു ബന്ധു കൂടിയാണ്……
ഞാൻ ചെറുപ്പത്തിൽ ബോംബായിലായിരുന്നു, ഒരു നാല് മുതൽ അഞ്ചുവയസ്സ് വരെ…..
പക്ഷെ ഇങ്ങനെ ഒരു മോളെക്കുറിച്ചു ഞാൻ കേട്ടട്ടില്ലല്ലോ…… ?
അച്ഛൻ എന്നെ നോക്കി… ആ മുഖത്തു പഴയ ആ പ്രസരിപ്പ് തിരിച്ചു വന്നതായെനിക്ക് തോന്നി…..
“അത് അച്ഛാ… എനിക്ക് ചില അര്ജന്റ് വർക്ക്സ് ണ്ട്….”
“അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇനി നിന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല… ”
അച്ഛൻ ഏറെ നാളുകൾക്കു ശേഷം എന്നെ ശാസിക്കുന്നത് കേട്ടപ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി….
ഈ ലോകത്ത് എനിക്കുവേണ്ടി മാത്രം ജീവിക്കുന്ന രണ്ടാത്മാക്കളുടെ കാര്യം ഞാൻ മറന്നുപോയിരുന്നു…..
“എന്താ അപ്പൂ ഇങ്ങനെ കരയണേ…. അയ്യേ മോശം മോശം…. ഞാൻ പറഞ്ഞത് വല്ലതും നീ കേട്ട്വോ…… ?”
അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു തോളത്തു കയ്യിട്ടു സമാധാനിപ്പിക്കുകയായിരുന്നു…….
ഞാൻ കരഞ്ഞോ…. ? എപ്പോ… ? ശരിയാണല്ലോ ദാ കണ്ണിന്നു തുള്ളിക്കൊരു കുടമെന്നപ്പോലെ ഊർന്നിറങ്ങുന്ന…..
ഞാൻ അച്ഛനെ ഒന്ന്കൂടി കെട്ടിപിടിച്ചു………….
അടുത്ത part evide
ബ്രോ