അങ്ങനെ വണ്ടി എടുത്ത് ഒരു പത്തു പതിനഞ്ചു മിനിറ്റ് പോയപ്പോൾ ഞാൻ സ്ഥലത്തെത്തി…..
കാടിന്റെ നടുക്കായി എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ളൊരു റിസോർട്ട് പോലെ തോന്നി….
ഞാൻ നേരെ ഓഫീസിൽ പോയി പേരും അഡ്രസ്സും കൊടുത്തു എൻറോൾ ചെയ്തു…..
അവിടെ ഇരുന്ന പെൺകുട്ടി എന്നെ അതിശയത്തോട് നോക്കി……
“ആദ്യായിട്ട ഒരാൾ സ്വയം നന്നാവണമെന്നു തോന്നി ഇങ്ങോട്ട് ഒറ്റയ്ക്ക് വരുന്നത്…. മിഥുൻ അല്ലെ…..മം കൊള്ളാം…..ഞാൻ ദേവിക… ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……
“ഞാൻ അതിനു തന്റെ പേര് ചോദിച്ചില്ലല്ലോ….. “ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു….
“താൻ ചോദിക്കാത്തൊണ്ട് ഞാൻ തന്നെ പറഞ്ഞു….. അതിലെന്താ ഇത്ര തെറ്റ്… വല്യേ ജാഡക്കാരനാണല്ലേ…. ”
“അല്ല തൃശൂർക്കാരനാ….. നിന്ന് ചൊറിയാതെ കാര്യമെന്താച്ചാ പറയാൻ നോക്ക്…… ”
“ഓ ന്നാ ശരി ഡോക്ടർ വിളിക്കുന്നുണ്ട്…. ആദ്യം മാഡത്തെ പോയി കാണ്….
എന്നിട്ട് മാഡം പറയും കാര്യങ്ങളൊക്കെ….. ദാ ആ റൂമിൽ മാഡം ണ്ട്….. ”
ഞാൻ ഒന്നും മിണ്ടാതെ റൂം ലക്ഷ്യമാക്കി നടന്നു…. “ഒരു താങ്ക്സ് പറഞ്ഞൂടെ മാഷേ….. ?” പിന്നിൽനിന്ന് അവൾ വിളിച്ച് കൂവി….
“താങ്ക്സ് കള്ള പട്ടി #%#&$മോളെ ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി…….
നിഴലൻ
(തുടരും )
——————————————–
പേജ് കുറവാണെന്നറിയാം…. വായനക്കാർ ഈ പ്രാവശ്യത്തേക്കു കൂടി ക്ഷമിക്കണം….. അടുത്ത പാർട്ടിൽ പേജ് കൂട്ടുമെന്ന് ഞാൻ വാക്ക് തരുന്നു……….
അടുത്ത part evide
ബ്രോ