അവളിലേക്കുള്ള ദൂരം 2 [Little Boy] 297

 

ഇരുവരെയും അവരുടെ സ്വകാര്യതയിൽ വിട്ടു ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു…

 

അൽപ്പം യാത്ര കഴിഞ്ഞു ഞങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തി..

 

ട്രെയിൻ വരുന്നതു വരെ അവർ ഇരിവരും പരാതിയും പരിഭവവും പറഞ്ഞിരുന്നു…

 

ട്രെയിൻ പ്ലാറ്റഫോംമിൽ എത്തിയപ്പോൾ, ജോമിച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു….

 

“അലക്സെ..ഞാൻ പോയിവരുന്നതു വരെ എല്ലാം നോക്കിക്കോളണെ…”

 

ജോമിച്ചൻ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു…

 

മറുപടിയായി ഞാൻ തല ആട്ടുക മാത്രം ചെയ്തു…എനിക്കും സങ്കടം ആയിരുന്നു ജോമിച്ചൻ പോകുന്നത്തിൽ..

 

“പിന്നെ ഓഫീസിൽ പോകാൻ കാർ കൊണ്ടുപൊക്കോ…”

 

“മ്മ് ” മൂളൽ മറുപടിയായി കൊടുത്ത് ഞാൻ ജോമിച്ചനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു…

 

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി… ജോമി പോകുന്നതും നോക്കി ഞങ്ങൾ അവിടെ തന്നെ നിന്നും..

 

മേഘ പിടിച്ചു നിൽക്കാൻ ഒത്തിരി കഷ്ടപെടുന്നതു പോലെ തോന്നി എനിക്കു..

 

ട്രെയിൻ ദൂരെ മറഞ്ഞപ്പോൾ ഞാൻ മേഘയോട് പോകാം എന്നു പറഞ്ഞു..

 

തലയാട്ടികൊണ്ട് അവൾ എന്റെ പുറകെ വന്നു…

 

യാത്രയിൽ പതിവിന് വിപരീതമായി മേഘ മൗനയായിരുന്നു…

 

വീടെത്തിയതും.. ഞങ്ങൾ യാത്ര പറഞ്ഞു കിടക്കാൻ ആയി പോയി…

 

പിന്നീട് രണ്ടു ദിവസം സാധാരണ പോലെ കടന്നു പോയി… ഇടക്ക് ജോമിച്ചൻ അവിടെ എത്തിയെന്നു പറയാൻ വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നറിഞ്ഞപ്പോൾ സമാധാനം ആയത്..

 

രാവിലത്തെയും രാത്രിയിലെയും ഭക്ഷണം മേഘ കൊണ്ടുവന്നുതരും…

 

അങ്ങനെ ദിവസങ്ങൾ നീങ്ങികൊണ്ടിരുന്നു….

 

ഒരു ദിവസം രാവിലെ പോകാനായി നോക്കുമ്പോൾ… മേഘ അവളുടെ സ്കൂട്ടർ നോക്കികൊണ്ടിരിക്കുക ആയിരുന്നു..

 

” എന്താ പറ്റിയെ,ഇന്ന് ഓഫീസിൽ പോകുന്നില്ലെ ”

 

” പോകണം… എന്താണെന്ന് അറിയില്ല അലക്സ്‌.. വണ്ടി ഓൺ ആകുന്നില്ല ”

 

“ഞാൻ ഒന്നു നോക്കട്ടെ ” അതും പറഞ്ഞു ഞാൻ കുറെ ശ്രമിച്ചു,പക്ഷെ വണ്ടി ഓൺ ആയില്ല….

 

“മേഘ താൻ ഒരു കാര്യം ചെയ്യൂ… ഞാൻ കൊണ്ടു വിടാം”ഞാൻ പറഞ്ഞു

The Author

13 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. Next part enna varunnathu page kootti ezhuthu bro

  3. കൊള്ളാം. തുടരുക ?

  4. നന്നായി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  5. Pwoli atra thanne page koottan sramikku

  6. Bro.. Story vere level aanu.. But.. Onnillangil Page kootti ezhuthuka allangil pettannu post cheyyuka.. Vyki kazhinjal story marannu poyi randamath vayikkendi varaum.. replay pradhishikkunnu

  7. Nice one.
    നല്ല ഫീൽ ഉണ്ട്.
    തുടരുക.കഴിയുമെങ്കിൽ parts പെട്ടന്ന് post ചെയ്യാൻ ശ്രമിക്കുക.

    With love?

  8. ട്വിസ്റ്റ് കൊള്ളാം പെട്ടന്ന് next part

  9. കൊള്ളാം നന്നായിട്ടുണ്ട് തുടരുക, പിന്നെ രണ്ടുപേരുടെയും മരണം അത് ഒരു ഷോക്ക് തന്നെയാണ്, മേഘയുടെ ഓർമകൾ നഷ്ടപ്പെട്ടോ ജോമിയുടെ മരണത്തോടെ, അലക്സ്കിന്റെ അമ്മച്ചി മരിച്ച വിവരം അവൾ അറിഞ്ഞിട്ടില്ലേ, അവളുടെ ഓർമ പൂർണ്ണമായും ആ സംഭവത്തോട് കൂടി നഷ്ട്ടപെട്ടു പോയോ ഇനി അവൾക്ക് അത് തിരികെ കിട്ടില്ലേ അലക്സ്കിനെ അവൾ ജോമിയായി കാണുകയാണോ, എന്തായാലും എല്ലാം അറിയാൻ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ പെട്ടെന്ന് തരണേ അടുത്ത ഭാഗം പിന്നെ പേജ് കൂട്ടി എഴുതുക ബ്രോ all the best ??

  10. അടിപൊളി ആവുന്നുണ്ട് ബാക്കി വേഗം തന്നെ തരൂ ❤️??

    1. Nice one.
      നല്ല ഫീൽ ഉണ്ട്.
      തുടരുക.കഴിയുമെങ്കിൽ parts പെട്ടന്ന് post ചെയ്യാൻ ശ്രമിക്കുക.

      With love ♥️

      1. Commnt postiyath maari?

Leave a Reply

Your email address will not be published. Required fields are marked *