” നമ്മൾ തമ്മിൽ പിരിയാൻ തീരുമാനിച്ച ദിവസങ്ങൾ. ഞാനാണ് നിന്നോട് ഒഴിഞ്ഞു തരാൻ പറഞ്ഞതെങ്കിലും. നീ എന്നെ മനസിലാക്കി തിരിച്ചുവരും എന്ന് ഞാൻ വിശ്വസിച്ചു .. ഒരുപാടു രാത്രികൾ ഞാൻ കരഞ്ഞു തീർത്തു. എല്ലാം .. എല്ലാം നഷ്ടപെട്ടപോലെ തോന്നിയ ദിവസങ്ങളായിരുന്നു അത്. പിന്നെ എനിക്ക് തോന്നി ഞാനാണ് തെറ്റ് ചെയ്തതെന്ന് .. അങ്ങനെ ഞാൻ നിന്നെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചു……..
പക്ഷെ നിന്ടെ നമ്പർ സ്വിച്ചഡ് ഓഫ് ആയിരുന്നു .. കുറെ നാൾ ഞാൻ ട്രൈ ചെയ്തു കിട്ടിയില്ല ആകക്കൂടെ ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായി. വീട്ടിൽ നിന്നുള്ള കുറ്റപ്പെടുത്തലുകൾ വേറെ .. ആകെ ഞാൻ ഇല്ലാതായി തീർന്ന ദിവസങ്ങൾ ഏകദേശം ഒരു ആറു മാസം കഴിഞ്ഞു ഒടുവിൽ ഞാൻ ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു . അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി എനിക്കൊരു കാൾ വന്നു . ഒരു unknown നമ്പർ ആയിരുന്നു … ഞാൻ കാൾ എടുത്തില്ല .. പിന്നെയും കാൾ വന്നുകൊണ്ടേ ഇരുന്നു . ഒരുവിൽ ഞാൻ കാൾ എടുത്തു
” എന്താടോ കാൾ എടുക്കാൻ ഇത്ര താമസം നീ എവിടെയാ , ഒറ്റക്കിരുന്നു ബോറടിക്കുന്നു നീ എന്തെങ്കിലും പറ”
ഏതോ ഒരുനാൾ നമ്പർ മാറി എന്നെ വിളിച്ചതാ . എനിക്ക് വല്ലാതെ ദേഷ്യം വന്നു
” മനുഷ്യനെ മരിക്കാനും സമ്മതിക്കില്ല , തനിക്കൊന്നും നമ്പർ നോക്കി വിളിച്ചൂടാഡോ , താൻ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ, ഇനി എന്നെ വിളിക്കരുത് . വിളിച്ചാൽ എന്റെ മരണത്തിനു ഉത്തരവാദി താനാണെന്നു എഴുതി വച്ചിട്ട് ഞാൻ ചാവും എന്നും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു ”
ഒരു രണ്ടു മിനിറ്റു കഴിഞ്ഞു വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു
എനിക്കെന്തോ അയാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി. എന്നാലും ഞാൻ കാൾ എടുത്തു
” ഹാലോ ക്ഷമിക്കണം .. ഒന്നും തോന്നരുത്. മരിക്കാൻ തയ്യാറായ ആളെ പിന്തിരിപ്പിക്കാൻ വേണ്ടി വിളിച്ചതാണ് , ഒരു കാര്യം പറഞ്ഞിട്ട് ഞാൻ വച്ചേക്കാം. എന്റെ കാൾ കട്ട് ചെയ്ത ശേഷം വേറെ ആരെങ്കിലും ഒന്ന് വിളിക്കണം എന്നിട്ടു ഒരു അര മണിക്കൂര് കഴിഞ്ഞിട്ട് താൻ മരിച്ചോ ”
” അതെന്തിനാ ” ഞാൻ ചോദിച്ചു
” അല്ല താൻ മരിച്ചു കഴിഞ്ഞാലേ പോലീസ് ആദ്യം തന്ടെ കാൾ ലിസ്റ്റ് ചെക്ക് ചെയ്യും , അപ്പൊ അവസാനം വന്ന കാൾ എന്റേതാണെന്നു മനസിലാകും. അവന്മാർ എന്നെ പോക്കും . പിന്നെ അതൊരു നമ്പർ മാറി വിളിച്ചതാണെന്നു അവരെ ബുധ്യമാക്കി വരുമ്പോളേക്കും , എൻ്റെ ഭാര്യ അവൾ എന്നെ ഇട്ടു പോകും .. പിന്നെ ചുരുങ്ങിയത് ഒരു ആറു മാസം എങ്കിലും ഞാൻ തന്നെ കുക്ക് ചെയ്തു കഴിക്കേണ്ടിവരും.. അങ്ങനെ അവളെ തിരിച്ചു കൊണ്ടുവരുമ്പോളേക്കും എന്റെ ആരോഗ്യം നശിക്കും , അങ്ങനെ ആശുപത്രി , മരുന്ന് … മാറി മാറി ഞാനും അങ്ങ് മരിക്കും ………………………………! “