പിറ്റേന്ന് രാവിലെ തന്നെ ഞങൾ മുന്നും കൂടെ സാറയുടെ വീട്ടിലേക്ക് തിരിച്ചു, എനിക്ക് എന്തോ വല്ലാത്ത ഒരു പേടി ആയിരുന്നു. ഒരു ധൈര്യത്തിന് കണ്ണനും കൂടെ വിളിച്ച് അങ്ങോട്ടേക്ക് വരാൻ പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങി അവിടെ എത്തിയപ്പോഴേക്കും കണ്ണനും എത്തിയിരുന്നു. ഞങ്ങളെ എല്ലാരേയും ഒരുമിച്ച് കണ്ടതോടെ തോമസ് uncle നും മേരി അമ്മക്കും വലിയ സത്തോഷം.
ആഹാ ആരൊക്കെയാ ഇത്, എല്ലാരും ഉണ്ടല്ലോ, എന്റെ ദേവാ നിനക്ക് ഇപ്പോഴെങ്കിലും ഇങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങാൻ തോന്നിയല്ലോ.
കുറെ കാലത്തിനു ശേഷം അച്ഛനെയും എല്ലാരേയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിൽ തോമസ് അങ്കിൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു
നിങ്ങൾ അവരെ മുറ്റത്ത് നിർത്തി സംസാരിക്കാതെ അകത്തോട്ട് വിളിക്കു മനുഷ്യാ
തോമസ് അങ്കിളിൻറെ ഉത്സാഹം കണ്ടു മേരിയമ്മ ചിരിച്ചോണ്ട് പറഞ്ഞു
ആ അത് തന്നെ നിങ്ങളെല്ലാവരും വാ അകത്തിരുന്ന് സംസാരിക്കാം
പിന്നെ അദ്ദേഹവും ഞങ്ങളും എല്ലാവരുംകൂടി അകത്തേക്ക് കടന്നു
പിന്നെ എന്തുണ്ട് ദേവാ വിശേഷം
അകത്തു കയറിയ ഉടനെ തോമസ് അങ്കിളും അച്ഛനും കൂടി ഓരോന്ന് സംസാരിക്കാൻ തുടങ്ങി
എന്താ എല്ലാരും കൂടെ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ
സംസാരത്തിനിടയിൽ തോമസ് അങ്കിൾ എല്ലാവരോടുമായി ചോദിച്ചു
അത് കേട്ടപ്പോൾ ഞാനും അച്ഛനും അമ്മയും കണ്ണനും ഒന്നും മുഖത്തോടുമുഖം നോക്കി നോക്കി എങ്ങനെ പറയണം എന്നറിയാത്ത ഒരു നിസ്സംഗത
എന്താ എന്തു പറ്റി
ഞങ്ങളുടെ എല്ലാം മുഖഭാവം മാറിയത് കണ്ട മേരിയമ്മ വീണ്ടും ചോദിച്ചു
അത് അത് സാറ എവിടെ മേരി? അമ്മ ചോദിച്ചു
അവൾ ഇപ്പോൾ എപ്പോഴും റൂമിൽ അടച്ച് ഇരിപ്പാണ് , എൻറെ മോൾക്ക് എന്താ പറ്റിയത് എന്ന് ഒരു പിടിയും ഇല്ല ചോദിച്ചിട്ട് അവൾ ഒന്നും പറയുന്നില്ല
അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു തോമസ് അങ്കിളിനെയും മുഖം വാടിയിരുന്നു
ഞാൻ അവളെ ഒന്ന് കാണട്ടെ എന്നും പറഞ്ഞ് അമ്മ സാറയുടെ മുറിയിലേക്ക് പോയി
ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല
മൗനം ഭേദിച്ചു കൊണ്ട് അച്ഛൻ തന്നെ പറയാൻ തുടങ്ങി
തോമസ്ഏ നീ നേരത്തെ ചോദിച്ചില്ലേ എന്താ എല്ലാരും കൂടി മുന്നറിയിപ്പൊന്നും ഇല്ലാതെ വന്നത് എന്ന്
മ്മ്
എൻറെ മകൻ ഒരു തെറ്റ് പറ്റി അതിന് പരിഹാരം ഉണ്ടാക്കാൻ അത് തിരുത്താനും വേണ്ടിയാണ് ഈ വരവ്
അച്ഛൻ പറയുന്നത് എന്താണെന്ന് മനസ്സിലാകാത്ത രീതിയിൽ തോമസ് അങ്കിളും മേരിയമ്മേ ഞങ്ങളെ നോക്കി
കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുമ്പ് സാറയെ കൂട്ടി അമ്മ അങ്ങോട്ട് വന്നിരുന്നു
അവളാകെ കോലം കേട്ടിരുന്നു കണ്ണിനു ചുറ്റും കറുപ്പ്, ഇപ്പോഴും മുഖത്തു ഉണ്ടായിരുന്ന ആ പ്രെസരിപ്പ് നഷ്ടമായിരിക്കുന്നു, മുടിയൊക്കെ പാറിപ്പറന്നു
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?