കണ്ണിലേക്ക് നോക്കിതന്നെ ഞാൻ പറഞ്ഞു.
നാളെ വൈകിട്ട് നമുക്ക് ഒരിടം വരെ പോകണം, നിന്റെ കുറച്ചു ഡ്രസ്സ് ഒക്കെ എടുത്തോ, കുറച്ച് നാൾ അവിടെ നിൽക്കേണ്ടി വരും.
എവിടേക്കാണ് എന്നേ, എന്തിനാണ് പോകുന്നത് എന്നോ ഒന്നും തന്നെ അവള് തിരിച്ച് ചൊതിക്കാതെ ശെരി എന്ന അർത്ഥത്തിൽ തലയാട്ടി മൂളുക മാത്രമാണ് അവള് ചെയ്തത്.
ഞാൻ അമ്മയോടും നാളെ വൈകിട്ട് പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു, അമ്മ മേരി അമ്മയെയും വിളിച്ചു പറഞ്ഞു, മേരി അമ്മയും അച്ഛനും കൂടെ അടുത്ത ദിവസം രാവിലെ അവളെ വന്നു കണ്ടിട്ട് പോയി, പക്ഷേ ആരും തന്നെ അവളോട് എങ്ങോട്ട് ആണ് പോകുന്നത് എന്ന് പറയാതെ അവൾക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.
അന്ന് വൈകുന്നേരം ഞാനും അവളുടെ യാത്രയായി, മണികുട്ടിയെ അമ്മയെ ഏൽപ്പിച്ചിട്ടാണ് ഞങൾ പോകുന്നത്, അതിന്റെ ഒരു വിഷമം ചിഞ്ചു വിൻെറ മുഖത്ത് കാണാൻ ഉണ്ട്. ഇറങ്ങുന്നതിനു മുൻപ് അമ്മ ചെറിയ ഒരു ഗിഫ്റ്റ് ബോക്സ് അവൾക്ക് സമ്മാനിച്ചു,
നഷ്ടപ്പെട്ടു എന്ന് കരുതുന്നത് ഒക്കെ തിരികെ നേടാൻ ഇനിയും ഒരുപാട് സമയവും അവസരങ്ങളും മുൻപിൽ ഉണ്ട്. അത്രയും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു, അമ്മ കൊടുത്ത സമ്മാനം തുറന്ന് നോക്കാതെ അവള് ബാഗിലേക്ക് വെച്ച്. ഒരു 5 മണിയോടെ ഞങൾ ഇറങ്ങി. കാറിൽ എന്നോടൊപ്പം മുന്നിൽ തന്നെ അവളും ഉണ്ടായിരുന്നു എങ്കിലും ആ യാത്രക്കിടയിൽ പരസ്പരം കണ്ണുകൾ ഉടക്കിയതല്ലാതെ ഞങൾ ഒന്നും തന്നെ സംസാരിച്ചില്ല. ആ യാത്ര അവസാനിക്കരുതെന്ന് മനസ്സ് ആഗ്രഹിച്ചത് കൊണ്ടാകാം പതിയെ ആണ് ഞാൻ വണ്ടി ഓടിച്ചത്. അടുത്ത ദിവസം രാവിലെ ഒൻപത് മണിയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്, കാറിൽ നിന്നും വെളിയിൽ ഇറങ്ങി വന്നിരിക്കുന്ന സ്ഥലം ഏതാണെന്ന് മനസ്സിലാക്കിയ സാറയുടെ മുഖത്ത് അത്ഭുതം വിടരുന്നത് ഞാൻ കണ്ടിരുന്നു, ആ മനസ്സിലെ അടക്കാനാവാത്ത സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അമ്മ കൊടുത്ത സമ്മാനം എടുത്ത് അവൾ തുറന്ന് നോക്കി, ഒരു ജോടി ചിലങ്ക യായിരുന്നു അത്, അവളുടെ കണ്ണ് നനഞ്ഞ് തുടങ്ങിയിരുന്നു.
ഞാൻ അവളെയും കൊണ്ട് ഉള്ളിലേക്ക് കടന്നു, അകത്ത് കണ്ട ഒരു പെൺകുട്ടിയോട് ജാനകി അമ്മയെ കാണാൻ വന്നതാണെന്നും കേരളത്തിൽ നിന്നും ആണ് എന്നൊക്കെ പറഞ്ഞപ്പോൾ ,
ജാനകി അമ്മയെ അറിയിക്കാം, നിങ്ങൾ കാത്തിരിക്കു എന്ന് തമിഴിൽ പറഞ്ഞിട്ട് പോയി. ഞാനും സാറയും ആ ഡാൻസ് സ്കൂളിൻ്റെ മനോഹരമായ വരാന്തയിൽ അവയെയും കാത്തിരുന്നു. അധികം വൈകാതെ തന്നെ അവർ ഞങ്ങൾക്കരികിലേക്ക് വന്നു. ഒരു വെളുത്ത സാരി ആയിരുന്നു അവരുടെ വേഷം, വരുന്നത് കണ്ടപ്പോൾ അശ്വര്യത്തിൻ്റെ ദേവത എൻ്റെ അരികിലേക്ക്
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?