?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2059

ഒരു  നോട്ടം കണ്ട് സംതൃപ്തൻ ആയി. പിന്നീട് അങ്ങോട്ട് അവൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, ഇന്ത്യ മുഴുവനും വിദേശ രജ്ജ്യങ്ങളിലുമായി ഒരുപാട് പ്രോഗ്രാമുകൾ, യാത്രകൾ, പുരസ്‌ക്കാരങ്ങൾ, അനുമോദനങ്ങൾ, പേര്, പ്രശസ്തി, എല്ലാം അവളെ തേടി വന്നു. ഏറ്റവും ഒടുവിൽ മുന്ന് മാസങ്ങൾക്ക് മുൻപ് സംഗീത നാടക അക്കാദമി  അവാർഡും അവളെ തേടി എത്തി. അതോടെ സാറ അഭിരാം എന്ന നർത്തകി ഇപ്പോൾ  ഭാരതം മുഴുവൻ അറിയപ്പെടുന്ന ഒരു കലാകാരിയാണ്.

ഒരിക്കൽ സാറയുടെ പ്രോഗ്രാം TV യിൽ കണ്ടുകൊണ്ടിരുന്ന മണിക്കുട്ടി അതേപോലെ അനുകരിച്ചു  ചുവടുകൾ വെക്കുന്നത് കണ്ടപ്പോൾ  ആണ് അമ്മയുടെ അതെ ഭ്രാന്ത് മകൾക്കും ഉണ്ട് എന്ന് മനസിലായത്, അതിനു വളം  വെച്ചുകൊടുക്കാൻ തന്നെ തീരുമാനിച്ചു, അടുത്ത ദിവസം തന്നെ അവളെ ഒരു ഡാൻസ് സ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ തുടങ്ങി. അവൾക്കും അതിനോട് വല്ലാത്ത ഇഷ്ട്ടം ഉണ്ടെന്നു എനിക്ക് മനസ്സിലായിരുന്നു. അതോടെ  മണിക്കുട്ടി അവളുടെ അമ്മയേക്കാൾ വലിയ കലാകാരി ആകും എന്ന് ഞാൻ ഉറപ്പിച്ചു. മണിക്കുട്ടി ഇതുവരെ TVയിലും ഫോട്ടോകളിലും  അല്ലാതെ അവളുടെ അമ്മയെ നേരിൽ കണ്ടിട്ടില്ല. പലപ്പോഴും വിളിക്കുമ്പോൾ ‘അമ്മ മണിക്കുട്ടിക്ക് ഫോൺ കൊടുക്കാറുണ്ടെങ്കിലും അവൾ മിണ്ടാറുകുടിയില്ല.

സാറ ഞങ്ങളിൽ നിന്നും ഒക്കെ അകന്നു നില്ക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലു വര്ഷം തികയറാകുന്നു. അടുത്ത മാസം  അതായത് ഏപ്രിൽ 25 മണിക്കുട്ടിയുടെ പിറന്നാൾ ആണ് . അതിന്റെ അടുത്ത ദിവസം 4വര്ഷം തികയും. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും അവളെ ഒന്ന് നേരിൽ കണ്ടു സംസാരിക്കാൻ ഒന്നും ഞാൻ  തയാറായില്ല.പലപ്പോഴും അവളുടെ പ്രോഗ്രാമുകൾ പോയി കാണാറുണ്ടായിരുന്നു. അമ്മയും അച്ഛനും  സാറയുടെ അമ്മയും അച്ഛനും സംഖ്യയും ഒക്കെ ഇടക്ക് അവളെ പോയി നേരിൽ കാണാറൊക്കെ   ഉണ്ടായിരുന്നു . അപ്പോഴൊക്കെ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു ഞാൻ ഒഴിയും. ഞാൻ പോകാത്ത കൊണ്ട്  മണിക്കുട്ടിയും  അവർക്കൊപ്പം പോകാൻ കൂട്ടാക്കിയിട്ടില്ല , ഒരുതവണ നിർബന്ധിച്ചു കൊണ്ട് പോയപ്പോൾ അവരുടെ  യാത്ര വരെ  മുടക്കിച്ചു, ഞാൻ ഇല്ലാത്തോണ്ട് പെണ്ണ് കറിക്കൂവി ആകെ നാശം ആക്കി ബോധം കേട്ട് വീണു. എല്ലാരും കൂടെ പേടിച്ചു ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഒരുപാടു പേടിച്ചത് കൊണ്ട് സംഭവിച്ചത്  ആണ് എന്ന് ഡോക്ടർ പറഞ്ഞു.അതോടെ അവരും ആ ശ്രെമം ഉപേക്ഷിച്ചു.

അങ്ങനെ പഴയ കാര്യങ്ങൾ ഒക്കെ ആലോജിച് കിടന്ന എന്നെ നിദ്രാദേവി നിദ്രയുടെ അഗാധ ഗർത്തത്തിലേക്ക്  തള്ളിയിട്ടു. രാവിലെ സഖ്യ ബെഡ് കോഫിയും കൊണ്ട് വന്നു കുലുക്കി  വിളിച്ചപ്പോഴാണ് എഴുനെല്കുന്നത്. എനിക്ക് കോഫീ തന്നു മണിക്കുട്ടിയേം എടുത്തുകൊണ്ട് അവൾ പോയപ്പോൾ ഞാൻ കോഫീ കുടിച്ച ശേഷം  ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു. പിന്നെ പാചക റാണിയായ മേരിയമ്മയുടെ സ്പെഷ്യൽ  കള്ള് അപ്പവും ചിക്കൻ സ്റ്റു വും കഴിച്ചു, അസാധ്യ ടേസ്റ്റ് ആയോണ്ട് ഒന്നും നോക്കിയില്ല വയറു വീർക്കുന്നത്  വരെ കഴിച്ചു. മണിക്കുട്ടിക്ക് സഖ്യ കൊടുക്കുന്നുണ്ടായിരുന്നു. എന്റെ കൂടെ തോമസ് അച്ഛനും ഉണ്ടായിരുന്നു  കഴിക്കാൻ. അപ്പോഴും ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. കഴിപ്പൊക്കെ കഴിഞ്ഞ ശേഷം ഞാനും മണിക്കുട്ടിയും വീട്ടിലേക്ക് തിരിച്ചു. ഇറങ്ങുന്നതിനു മുൻപ് മേരിയമ്മ കുറച്ചു അപ്പവും  കറിയും ഒരു ടിഫിൻ ബോക്സിൽ ആക്കി എന്റെ കൈയിൽ തന്നിരുന്നു, മറ്റാർക്കും അല്ല കണ്ണന്  വേണ്ടി ആണ്, അവർക്ക് ഞാനും കണ്ണനും സ്വന്തം മക്കളെ പോലെ ആണ്, അന്നും ഇന്നും അതിനു ഒരു മാറ്റവും ഇല്ല.

വീട്ടിൽ എത്തി മണിക്കുട്ടിയെ അമ്മയെ ഏൽപ്പിച്ചു റെഡി ആയി ഞാൻ നേരെ ഓഫീസിലേക്ക് ചെന്ന് . മേരിയമ്മ തന്നത് കണ്ണന് കൊടുത്തപ്പോൾ അവനു പെരുത്ത സന്തോശം, പിന്നെ അവിടെ ഒരു യുദ്ധം ആയിരുന്നു. ആ

334 Comments

Add a Comment
  1. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  2. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *