നീ ഇപ്പൊ നിക്കണ അതേസ്ഥലത്ത്… നല്ല മുട്ടനൊരു പാമ്പ്….!”
“ഹെന്ത്…..!” ഈ ചോദ്യം എന്നിൽനിന്നും ഒരു അലർച്ചയായി പുറപ്പെട്ടു……
“ആന്നേ…..”
“വല്ല ചേരയും ആവും” ഞാൻ ചുറ്റും കണ്ണോടിച്ചുക്കൊണ്ട് പറഞ്ഞു……
“കണ്ടോര് എല്ലാവരും പറഞ്ഞു… ചേര്യല്ലാന്ന്…..”
“ചേര്യല്ലേ……. പിന്നെ?” മൊബൈലിൽനിന്നുമുള്ള ഇത്തിരി വെളിച്ചത്തിൽ എന്റെ കാലിനു ചുറ്റിലും പരതിക്കൊണ്ട് ഞാൻ ചോദിച്ചു….
ചെലര് പറഞ്ഞു പുല്ലാനി മൂർഖനാന്ന്… പക്ഷെ ആ വർക്ക്ഷോപ്പിലെ പിള്ളേരൊക്കെ പറയണത് അണല്യാന്നാ…
“എന്നിട്ട് കൊന്നില്ലേ?”
“ഇല്ല്യ…. വന്നോരോക്കെ കൊറേ നോക്കി, പക്ഷെ…. പാമ്പിന് സമയില്ലാത്തോണ്ട് അത് നിന്നുകൊടുത്തില്ല കൊല്ലാൻ…”
ഇതും പറഞ്ഞ് ജാൻസി ചേച്ചി വീണ്ടും അകത്തേക്കുള്ള ഡോർ തുറന്നു ഉള്ളിലേക്ക് കയറി…..
ദേ, വിളിച്ച് വരുത്തീട്ടു ഒരുമാതിരി കോപ്പിലെ സ്വാഭാവം കാണിക്കരുത്ട്ടാ….
മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ
തോന്ന്യാസങ്ങള് പറഞ്ഞ് ഇണ്ടാക്ക്യാലുണ്ടല്ലോ…
ഞാൻ ഇവിടെ നിക്കണത് നിങ്ങൾക്ക് ഇഷ്ട്ടല്ല്യ എങ്കിൽ അത് പറഞ്ഞാമതി..
ഞാൻ പോയ്ക്കോളാം……
ഞാൻ പറഞ്ഞത് ഇങ്ങനെ ആണെങ്കിലും അത് ഏതാണ്ട് കരച്ചില് പോലെ ആയിരിക്കും കേൾക്കുന്നവർക്ക് ഫീൽ ചെയ്യുക….
ജാൻസി ചേച്ചി, തിരിഞ്ഞ് നിന്ന് എന്തോ
പറയാനായിതുടങ്ങിയത് നിർത്തി എന്നോട് ചോദിച്ചു,
“നീയിത് എന്തോന്നാ കാണിക്കണേ…?”
ഒരുകാൽ അമ്മിക്കല്ലിനു മുകളിലും മറ്റേകാൽ പരമാവധി അകത്തി ചുമരിന്റെ ഒരു മൂലക്കലും ചവിട്ടി, ഗ്രില്ലിൽ തൂങ്ങി, സൺ ഷെയ്ഡിന്റെ ഉയരത്തോളം തലയുയർത്തിനിൽക്കുന്ന
എന്നെക്കണ്ട് ചിരിയോടെ ജാൻസിചേച്ചി വീണ്ടും ചോദിച്ചു….
“അല്ല, ചേട്ടൻ നേരം വെളുക്കുംവരെ ഇവടെ ഇങ്ങനെ തൂങ്ങി നിൽക്കാനാണോ ഉദ്ദേശം…?”
“പോയൊരു ടോർച്ച് എടുത്തിട്ട് വാ,
നിന്ന് കിണിക്ക്യാണ്ട്…..”
കുറച്ചു ദേഷ്യത്തോടെ ഞാൻ പറഞ്ഞു…..
ടോർച്ചും, പെട്രോൾമാക്സൊന്നും ഇവടില്ല്യ…. വന്നത് എങ്ങന്യാണെങ്കിൽ അങ്ങനെന്നെ തിരിച്ചുപോയാമതി…..
പിന്നെ, എങ്ങാനും ഇവിടെവച്ച് നിന്നെ പാമ്പ് കടിക്കാണെങ്കിൽ പൊന്നുമോൻ എത്രേംപ്പെട്ടെന്നു മതില് ചാടി പുറത്തേക്ക് കടക്കണേ???……
“നീയെങ്ങാനും ഇവിടെകെടന്ന് അടിച്ച് പോയാ…. ഹോ… എനിക്കത് ഓർക്കാനേവയ്യ…..”
എന്നെ കൊല്ലാൻ തക്ക വിഷമുള്ള പമ്പൊന്നും ഇന്നേ വരെ ജനിച്ചിട്ടില്ല മോളെ ,…
ചോരച്ചാലുകൾ നീന്തിക്കയറിയ……..
ഇതിലെന്തെടെ ചിരിക്കാൻ ന്ന് കരുതി കുറച്ച് ബായിച്ചെത്തിയപ്പോഴും.! പിന്നെ, പാമ്പിനെ കാണാൻ ആള് കൂടിയ കാര്യം അവതരിപ്പിച്ച ശൈലിയിൽ, ചിരിച്ചു പോയി.
Good attempt ഹഹ
സൂപ്പർ കൊള്ളാം. തുടരുക.
Bro പുനർജ്ജനി എന്ന കഥയുടെ pdf പബ്ലിഷ് ചെയ്യാമോ???
എന്തിനാണ് ബ്രോ അതിന്റെയൊക്കെ pdf…
ഒരു വട്ടം വായിക്കാനുള്ളതല്ലേ ഉള്ളൂ…..
സഹോ, പൊളിച്ചടുക്കി…… വെടിച്ചില്ല് കഥ
സത്യം പറയാല്ലോ കുറേയേറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു കഥ ഇത്രയും ആസ്വദിച്ചു വായിക്കുന്നത്….
U are really great……
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി….
❤️❤️❤️