♥️അവിരാമം♥️ 3 [കർണ്ണൻ] 221

മനസ്സിൽ പലവിധ ചിന്തകളും ആയി അവൻ വണ്ടി ഓടിച്ചു. ഒരു പതിനഞ്ച് മിനിട്ടും കൂടി എടുത്തു അവൻ മനുവിന്റെ വീടിനു അടുത്ത് എത്താൻ.വണ്ടി നിർത്തി കൈ നടുവിന് കുറുകെ പിടിച്ച് ഒന്ന് മൂരി നിവർന്നു. ഗൂഗിൾ അമ്മച്ചിക്ക് മനസ്സിൽ ഒരു നന്ദിയും പറഞ്ഞു വണ്ടി സ്റ്റാൻഡിൽ വച്ചു ഇറങ്ങി. നന്ദി മറ്റൊന്നും കൊണ്ടല്ല റൂട്ട് തെറ്റിക്കാതെ ആദ്യമായിട്ടാണ് പറഞ്ഞ സമയത്തിലും മുന്നെ അമ്മച്ചി എത്തിച്ചത്.

നേരത്തെ എത്താം എന്ന് പറഞെങ്കിലും ഇത്രയും നേരത്തെ എത്തും എന്ന് കരുതിയില്ല ………

ആൾക്കൂട്ടത്തിനിടയിൽ നിന്നു വന്ന ഒളിയമ്പുകൾ.അത് തനിക്കു നേരെ ആയിരുന്നു എന്ന് വളരെ പെട്ടന്ന് അവൻ മനസിലാക്കി. ചിരിച്ചു കൊണ്ട് കൈ നീട്ടി തനിക്കു മുന്നിൽ മനുവിന്റെ അച്ഛൻ.

ചമ്മല് മാറ്റാൻ ഒരു 100 വാട്സ് ചിരി ചിരിച്ചു കൊണ്ട് ഹിരൺ മനുവിന്റെ അച്ഛന് കൈ കൊടുത്തു.

പപ്പ തോട്ടത്തിലാ അങ്കിളേ… പെട്ടന്ന് പോയതാ..ഞാനും കൂടെ ചെല്ലേണ്ടതായിരുന്നു. ഇവിടെ വരേണ്ടത് കൊണ്ട ഞാൻ പോകാതിരുന്നത്. അമ്മമാര് തനിച്ചല്ലേ അല്ലെ ഞാൻ ഇന്നലെ തന്നെ വന്നേനെ…

അല്പം ചടപ്പോടെ ഹിരൺ ഉണ്ടായ കാര്യം അങ്ങ് പറഞ്ഞു.

ടപ്പേ…

ആാഹ്ഹ്…..

പിന്നിൽ നിന്നും മുതുകിൽ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ഒന്ന് ഞെളിഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നോക്കി.

വേറെ ആരുവല്ല. മഞ്ജു ആന്റി.. മനുവിന്റെ അമ്മ…

എവിടെ പോയി കിടക്കുവായിരുന്നെടാ ചെറുക്കാ. ഇതാണോ നീ തലേന്നെ എത്തിക്കോളാം എന്ന് പറഞ്ഞത്.. അതും പോരാഞ്ഞിട്ട് കേറി വന്ന സമയം നോക്കിക്കേ ….. 😏

The Author

18 Comments

Add a Comment
  1. Ethenth pandaraam aanith🙆‍♂️ pulivaal kallyanathinte oru moojya version polund….

  2. Waiting for the next part bro 👍♥️

  3. Bro next part eppo

  4. വീട്ടുകാരുടെ കുത്തുവാക്കുകൾ സഹിച്ചു അല്ലെങ്കിൽ അമ്മ മരിച്ചു, രണ്ടാനമ്മയുടെ കുറ്റപ്പെടുത്തലുകൾ സഹിച്ചു ജീവിക്കുന്ന പെൺകുട്ടി എന്ന സ്ഥിരം ക്ലീഷെ ഒഴിവാക്കനെ ബ്രോ എന്നിട്ട് ഒരു ബോൾഡ് ആയ നടിയെ ആക്ക്, ഈ കഥയുടെ പോക്ക് കണ്ടിട്ട് ഇതിൽ ഉള്ള സ്ഥിരം ക്ലിഷെ അവാൻ ആണ് സാധ്യത

  5. ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കഥ പോലെ… പ്രശ്നം വ്യക്തമല്ല… വെറുതെ ഒരാളെ തല്ലി കല്യാണം കഴിപ്പിക്കാൻ കഴിയുമോ…?
    അവൻ്റെ ഫ്രണ്ട്സിനും മനുവിൻ്റെ വീട്ടുകാർക്കും ആളുകൾ പറഞ്ഞത് ഒന്നും സത്യം അല്ല എന്ന് അറിയാമല്ലോ… അവർ പറയുന്നത് ഒന്നും ഇല്ല… അടുത്ത ഭാഗത്തിൽ വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു…
    ഒരു കാര്യം… ഒരുപാട് സ്നേഹവും വിശ്വാസം ഉള്ള വീട്ടുകാർ ഒരിക്കലും എവിടെയോ ഉള്ള നാട്ടുകാർ പല കഥകൾ പറയുന്നത് കേട്ട് മകനെ/കൂടപ്പിറപ്പിനെ തള്ളിപ്പറയില്ല… Atleast അവൻ്റെ അഭിപ്രായം എങ്കിലും കേൾക്കുവാൻ ശ്രമിക്കും… ഒരു തെളിവും ഇല്ലാതെ എടുത്തോ പിടിച്ചോ എന്നൊന്നും ഈ കാലത്ത് നടക്കില്ല എന്നാണ് എൻ്റെ അഭിപ്രായം. പിഴപ്പ് അടിച്ച് വിടുന്ന ആൾകാർ എല്ലായിടത്തും ഉണ്ടാവും, അതുപോലെ തന്നെ കാര്യങ്ങള് ചോദിച്ച് മനസ്സിലാക്കി ഡീൽ ചെയ്യുന്ന ആൾക്കാരും ഉണ്ടാവും എല്ലായിടത്തും… എന്തായാലും അടുത്ത ഭാഗത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നു…

    1. Oppie മച്ചാനെ നി ഇവിടേം വന്ന..🤪 പൊളിച്ച്..😄
      🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭

      1. അതെന്താണ് അങ്ങനെ ഒരു ടോക്…

        1. ഒരുമാതിരിപെട്ട എല്ലാ കഥകളും വായിക്കാൻ എന്നെപോലെ ബ്രോയും മുന്നിൽ ഉണ്ടാവുമല്ലോ.. അത ഞാൻ ഉദേശിച്ചെ..

          എന്റെ ചോദ്യത്തിൽ എന്തെങ്കിലും തെറ്റായിട്ട് തോന്നിയെങ്കിൽ ക്ഷമിക്കുക..

  6. Best 🤝

    Thanks for the wonderful story

    Hoping for the best trilling part’s

    😃😃

  7. നല്ലവനായ ഉണ്ണി

    കർണ കൊള്ളാം നല്ല എഴുത്…കഥ cliché ആയിക്കോട്ടെ ഒരു കുഴപ്പവും ഇല്ല എഴുതിലൂടെ ഒരു freshness feel ചെയ്യിച്ചാൽ മതി….cringe dialogues ഒഴുവാക്കി max.realistic അക്കക്കുക…കഥയുടെ situations connect ആക്കാൻ പറ്റിയാൽ cliche പോലും അടിപൊളി ആണ്…

  8. നന്ദുസ്

    സഹോ കർണ്ണാ.. സൂപ്പർ.. പൊളിച്ചു…
    ഈ പാർട്ടും പൊളിച്ചു.. കുറച്ചു oneway റൊമാൻസും, കുറച്ചു സങ്കടങ്ങളും, കുറച്ചു oneside ആക്ഷനും, എന്തിനോ വേണ്ടി തിളപ്പിച്ച സാമ്പാറുപോലൊരു കല്യാണവും, ഒന്നുമറിയാതെ, എന്തിനെന്നറിയാതെ കുറെ അടികളും മേടിച്ചുകൂട്ടിയ നായകനും.. മനസിലായി ഫ്ലാഷ്ബാക്ക് തീർന്നു ഹിരണിന്റെ.. ഇനിയുള്ള ഫ്ലാഷ്ബാക്ക് വേണം ആരെന്നറിയാത്ത, പേരെന്തെന്നറിയാത്ത കല്യാണപെണ്ണിന്റെ.. അത് കൂടി അറിയണം ന്നാലെ ശരിയാവുള്ളൂ…
    ഇനിയാണ് ആകാംഷ.. ഇനി എന്താണ് സംഭവിക്കുക ന്നുള്ളത്.. സഹോ കാത്തിരിക്കാൻ വയ്യ.. പെട്ടെന്ന് തരണേ… ടെൻഷൻ ❤️❤️❤️❤️❤️❤️❤️❤️

  9. സ്ഥിരം പ്രേക്ഷകൻ

    വീട്ടുകാരുടെ കുത്തുവാക്കുകൾ സഹിച്ചു അല്ലെങ്കിൽ അമ്മ മരിച്ചു, രണ്ടാനമ്മയുടെ കുറ്റപ്പെടുത്തലുകൾ സഹിച്ചു ജീവിക്കുന്ന പെൺകുട്ടി എന്ന സ്ഥിരം ക്ലീഷെ ഒഴിവാക്കനെ ബ്രോ എന്നിട്ട് ഒരു ബോൾഡ് ആയ നടിയെ ആക്ക്, ഈ കഥയുടെ പോക്ക് കണ്ടിട്ട് ഇതിൽ ഉള്ള സ്ഥിരം ക്ലിഷെ അവാൻ ആണ് സാധ്യത

  10. അമ്മയുടെയും മറ്റുള്ളവരുടെയും തെറ്റിദ്ധാരണ മാറി അവന്റെ ജീവിതം ഇങ്ങനെ കുളം തോണ്ടിയ എല്ലാവരും അവനോട് ക്ഷമ ചോദിക്കണം. ആ പെൺകുട്ടിയുടെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് അവൾ അവന്റെ തലയിലായതെന്നും അന്വേഷിക്കണം. ഒരു ഹാപ്പി എൻഡിംഗ് പ്രതീക്ഷിക്കുന്നു.

  11. ഇതിൽ ഒരുപാടു കഥക്ക് ഉള്ള സ്കോപ് ഉണ്ടല്ലോ, സാധാരണ ഇങ്ങനത്തെ കഥകളിൽ കോമഡി ഉണ്ടാകാർ ഇല്ല ഇതിൽ കോമഡി ചേർത്താൽ അടിപൊളി ആകും

  12. ഫ്ലാഷ്ബാക്ക് തീർന്നു അല്ലെ പൊളിച്ച്.. ഈ പാർട്ടും നന്നായിരുന്നു ബ്രോ.❤️🔥 ലേറ്റായപ്പോൾ കരുതി ഇനി ഇതിന്റെ ബാക്കി ഉണ്ടാവില്ലന്ന്.. സ്വല്പം late ആയാലും വന്നല്ലൊ…. സന്തോഷം… തുടരുക

    അടുത്ത പാർട്ട് ആവുന്നതും പെട്ടന്ന് തരാൻ ശ്രെമിക്കണെ ബ്രോ..

  13. 2 days aayi upcoming il kidakunath kanditt idakk idakk eduth nokkalairunnu, prethikshathinekaal nalloru part, porathathinu bro de ezhuthum ellamkondum ishtayyi….& Waiting for ദേവർമഠം❤️

  14. Super broo
    Avare ellavareyum onipikan pattumo

Leave a Reply

Your email address will not be published. Required fields are marked *