♥️അവിരാമം♥️ 4 [കർണ്ണൻ] 258

അവന്റെ ദേഷ്യഭാവം വിട്ടൊഴിഞ്ഞതിൽ ബിൻസിയുടെ മുഖവും തെളിഞ്ഞു വന്നു..

പേര് അറിയില്ലേ വേണ്ട കാണാൻ എങ്ങനെയാ സുന്ദരിയാണോ….

ഹിരൺ തല ചെരിച്ചു ബിൻസിയുടെ മുഖത്തേയ്ക്ക് നോക്കി…

ഹാ… പറയെന്നെ.. എങ്ങനെ എന്റെ മോനൂട്ടനേക്കാളും സുന്ദരിയാണോ…

സൗന്ദര്യം മുഖത്തിനല്ല മനസിനാണ് വേണ്ടത് എന്നല്ലേ ഇച്ചേയി പറയാറ്. ഒരാളുടെ ജീവിതത്തിലേയ്ക്ക് ഇരുട്ട് മൂടി കടന്നു വന്ന അവൾക്കു എന്തായാലും ആ സൗന്ദര്യം ഇല്ല….

വിരിഞ്ഞ പുഞ്ചിരിയോടെ ബിൻസി ഹിരണിന്റെ കവിളിൽ ഒന്ന് പിച്ചി വലിച്ചു.

ആാാ ആാാ ആാാാ…….

കൈ കൊണ്ട് കവിൾ പൊത്തി ഹിരൺ നിലത്തേയ്‌ക്ക് ഇരുന്നു പോയി.

അബദ്ധം ആയി പോയി എന്ന് ബിൻസിയ്ക്കും തോന്നി പോയി.

വാത്സല്യ പൂർവ്വം പിടിച്ചു വലിച്ചത് അടികൊണ്ടു ചതഞ്ഞിരുന്ന കവിളിൽ ആയിരുന്നു.

തുറന്നിരുന്ന വായിലൂടെ ഇറ്റ് വീണ ഉമിനീരിനൊപ്പം വായിലെ മുറിവിൽ നിന്നും രക്തവും കലർന്നൊഴുകി.

എന്നാലും എന്റെ മോനൂട്ട നീ ഏഴു വയസ്സ് മുതൽ കളരിയും കാരാട്ടയുവോക്കെ പഠിച്ചു നടന്നത് ഇങ്ങനെ അടി കൊള്ളനായിരുന്നോ….

ഹിരണിന്റെ വായിൽ നിന്നും ഒഴുകിയിറങ്ങിയ ചോരത്തുള്ളികൾ കൈ കൊണ്ട് തുടച്ചെടുത്തു ബിൻസി ചോദിച്ചു.

അതിനു എനിക്ക് ഒന്ന് നേരെ നിക്കാനുള്ള ആവതെങ്കിലും വേണ്ടേ.. ഒന്നാമതെ ഞാൻ ഫിറ്റായിരുന്നു… അതിന്റെ പുറകെ വാളും കൂടെ വച്ചതോടെ എന്റെ എല്ലാ പിടിയും വിട്ടു…

ഒരു ചമ്മിയ ചിരിയോടെ ഹിരൺ പറഞ്ഞു നിർത്തിയതും ബിൻസി അവന്റെ ഒരു പരിക്കും ഇല്ലാതിരുന്ന ചെവി പിടിച്ചങ്ങു തിരിച്ചു…

എന്തൊരു അഭിമാനത്തോടെയാ പറയുന്നത്.. ഫിറ്റ്‌ ആയിരുന്നു പോലും…

The Author

19 Comments

Add a Comment
  1. മകനെ മടങ്ങി വരൂ

  2. നല്ലവനായ ഉണ്ണി

    ഇതിനു ബാക്കി ഉണ്ടോ?

  3. Evdeee, ippozhum kadhayiloott vannillalloo

  4. Waiting👍👍👍

  5. 😊😊😊

    1. 🧐……… 🫡

  6. നല്ലവനായ ഉണ്ണി

    എഴുത്ത് നന്നായിട്ടുണ്ട് പക്ഷെ ഞാൻ നിരാശനാണ്..15 പേജിൽ തീർക്കേണ്ട കോൺടെന്റ് കുറെ വലിച്ചു നീട്ടി 28 page ആക്കി…4 part ആയിട്ടും കഥ കാര്യമായി മുന്നോട് പോയിട്ടില്ല…ഇത്രേം താമസിച്ചപ്പോ കുറച്ചൂടെ പ്രേതീക്ഷിച്ചു

  7. നന്ദുസ്

    കിടു സ്റ്റോറി…. നല്ല ഒറിജിനാലിറ്റി ഫീൽ ആണ്… സങ്കിർണമായ നിമിഷങ്ങൾ ഏറുകയാണ്… സത്യത്തിന്റെ പാതയുടെ നീളം കൂടുകയാണ്…
    ആകാംഷയേറുന്നു സഹോ… വരാൻ പോകുന്ന കൊടുംകാറ്റിൽ ന്തൊക്കെ തകർന്നു വിഴുമെന്നറിയാൻ…????
    Keep continue ❤️❤️❤️❤️

  8. കൊള്ളാം ..
    കഥയുടെ തീം എല്ലാം .
    എഴുത്തും നന്നായിട്ടുണ്ട് .പിന്നെ ഒരു 25 പേജിൽ കുറയാതെ എഴുതുകയാണെങ്കിൽ വായിക്കുന്നവര്ക്ക് വായിക്കാൻ ഒരു രസമുണ്ടാവൂ …
    പിന്നെ താങ്കൾ comment കിട്ടിയില്ലാ എന്ന് കരുതി ബാക്കി എഴുതാതെ നിൽക്കരുത് .താങ്കളുടെ സ്റ്റോറിയുടെ views കൂടുതലായിരിക്കും ചിലപ്പോ ടോപ് views ൽ first വന്നിട്ടും ഉണ്ടാവും .പിന്നെ മോശം അഭിപ്രായം പറയാൻ ഒരുപാട് പേരും ഉണ്ടാവും .
    എന്തായാലും താങ്കളുടെ അടുത്ത ബാഗതിനായി കാത്തിരിക്കുന്നു .

  9. നായികയെ പാൽകുപ്പി സ്വഭാവം ആക്കല്ലേ🙏.

    വീട്ടുകാരുടെ കുത്ത് വാക്കുകൾ, രണ്ടാനമ്മ പീഡനം തുടങ്ങിയ ഫ്രഷ് ഫ്ലാഷ് ബാക്ക് ഒന്നും നായികക്ക് കൊടുക്കല്ലേ

  10. ഈ പാർട്ടും കൊള്ളാം… കൂടെ ദേവർമഠവും കൂടെ post ചെയ്തിരുന്നേൽ കൊള്ളായിരുന്നു…😌

  11. കൊള്ളാം ബ്രോ ഈ പാർട്ടും നന്നായിരുന്നു.. അടുത്ത part അധികം വൈകാതെതന്നെ ഉണ്ടാവുമെന്ന് പ്രെതീക്ഷിച്ചോട്ടെ..😄

  12. Adutha part vegam kittiyal kollarunnu. Ini enthu kodunkatta varan pone ennulla thora kondu choicheya😊. Kadha♥️♥️♥️♥️♥️♥️♥️♥️

  13. കഥ നന്നായിട്ടുണ്ട്. അധികം താമസിയാതെ അടുത്ത ഭാഗം തരണേ!!!!

    1. 😊

  14. Karnaaa devarmadam evde

    1. അവിരാമത്തിന് ശേഷം 🙏

Leave a Reply

Your email address will not be published. Required fields are marked *