നന്ദു വീണ്ടുംഎന്ത് പറയണമെന്നറിയാതെ വിഷമിച്ചു..ഉത്തരമില്ലാതെ അവൾ നിന്നു
അമ്മിണി : നന്ദു മോൾക് പ്രേമം വല്ലതും ഉണ്ടോ അല്ലേൽ വീട്ടിലും കൂട്ടുകാരികളോടും പറയാതെ എങ്ങോട്ടും പോകില്ലല്ലോ..
നിന്റെ ഫോൺ നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിമ്മി നന്ദുവിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി…
നിമ്മി : ഇതിൽ എവിടെയാടി അവന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത്?
നന്ദു : നമ്പറോ എന്ത്…
അമ്മിണി നിമ്മിയുടെ ചെവിയിൽ രഹസ്യമായി എന്തോ പറഞ്ഞു… നിമ്മി ഫോണുമായി അടുത്ത മുറിയിലേക്ക് പോയി… കുറച്ച് കഴിഞ്ഞ് തിരികെ വന്ന് അമ്മിണിയെ വിളിച്ചിട്ട് പറഞ്ഞു
നിമ്മി : ഇവൾ പിഴയ അമ്മിണി അവന്റെ കൂടെ ഇവൾ നേരത്തെയും പോയിട്ടുണ്ട് നീ പറഞ്ഞതൊക്കെ സത്യമാ… ഇതിന് എന്താണ് ഒരു പരിഹാരം..
അമ്മിണി : ഇനി അവളോട് ഒന്നും ചോദിക്കേണ്ട… എത്രയും വേഗം ഒരാളെ കണ്ട് പിടിച്ചു കെട്ടിച്ചു വിടാം..
തന്റെ പ്രണയം വീട്ടിൽ പൊക്കി എന്ന് മനസ്സിലായ നന്ദു പെട്ടന്ന് പ്രേതിരിച്ചു..
നന്ദു : അവനെയല്ലാതെ വേറെ ആരെയും കെട്ടില്ല..
നിമ്മി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു
നന്ദുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല… അവൾ കരുതിയത് ഒറിജിനൽ കാമുകന്റെ കൂടെയുള്ള സംഭവം ആണെന്നായിരുന്നു… അതുകൊണ്ട് പിന്നീടുള്ള അവരുടെ ചോദ്യങ്ങൾക്ക് അവൾക് അവർ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു അതോടു കൂടി നിമ്മി പൂർണമായും ഞങ്ങൾ ഒരുക്കിയ തിരക്കഥയിൽ വീണു..
പിന്നീട് 2 ദിവസത്തേക്കു നന്ദു വീട്ടു തടങ്കലിൽ ആയിരുന്നു നിമ്മി മുരളിയോട് മകൾക്ക് പ്രേമബന്ധം ഉണ്ടെന്നും അവർ തമ്മിൽ അതിരു കടന്ന ബന്ധം ഉണ്ടെന്നും ചെറുതായി സൂചിപ്പിച്ചു

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍