അമ്മ എനിക്ക് വേണ്ടി ഒരുപാട് വാദിച്ചെങ്കിലും ഒന്നും വിലപ്പോയില്ല അങ്ങനെ 19 ആം വയസ്സിൽ ഞാൻ നാട്ടിൽ നിന്നും വിദേശത്തേക്ക് പറന്നു…
ചെന്നിറങ്ങിയ നാട് എനിക്ക് സ്വന്തം നാടിനെക്കാൾ ആസ്വാദ്യകരമായിരുന്നു നിയന്ത്രിക്കാൻ ആരുമില്ല ആദ്യം കുറച്ച് നാൾ തുടർ പഠനം പിന്നെ സ്വന്തമായി ഒരു ബിസിനസ്സ് തൊടുന്നതെല്ലാം പൊന്നാക്കുന്ന എന്റെ ഗോൾഡൻ ടച്ച് എന്റെ ബിസിനസ് പടർന്നു പന്തലിച്ചു ഒന്നിലധികം രാജ്യങ്ങളിളിൽ ബ്രാഞ്ചുകൾ ആയി…
ജീവിതത്തിൽ അനുഭവിക്കാൻ സുഖങ്ങളും, സന്ദർശിക്കാത്ത സ്ഥലങ്ങളും ഇല്ലെന്നായി ആദ്യമൊക്കെ വല്ലപ്പോഴും ജെന്മ നാട്ടിലേക്കുള്ള യാത്ര അപ്പോഴും അച്ഛന് എന്നോടുള്ള സമീപനത്തിൽ മാറ്റം വരാത്ത കാരണം അധിക കാലം നിൽക്കില്ല.. കാലങ്ങൾ കടന്ന് പോയി അച്ഛൻ കാല യവനികയ്ക്കുള്ളിൽ മറഞ്ഞു …പണവും സുഖങ്ങളും മാത്രം കണ്ടിരുന്ന എന്നോട് അമ്മയാണ് ഒടുവിൽ അത് പറഞ്ഞത്..
” മോനെ എത്ര പണമുണ്ടായാലും നിന്റെയും നമ്മുടെയും തലമുറ സംരക്ഷിക്കാൻ ഒരു പെണ്ണ് തന്നെ വേണം ” അച്ഛനുള്ള കാലത്തിലും അവർ എനിക്ക് വേണ്ടി ഒരു പെണ്ണിനെ തേടി തുടങ്ങിയിരുന്നു ഒന്നുകിൽ അച്ഛൻ അല്ലെങ്കിൽ ഞാൻ കാരണം ഒന്നും മുന്നോട്ട് പോയില്ല
എനിക്ക് വിവാഹം കുടുംബം എന്ന ഇഷ്ടബ്ലിഷ്മേറ്റിനോട് തീരെ താൽപ്പര്യം ഇല്ലായിരുന്നു.. പക്ഷെ അമ്മയുടെ കടുത്ത നിർബന്ധത്തിന് ശേഷം അവർ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നി
“മോനെ എനിക്കിനി പണവും പ്രേതാപവും ഒന്നും വേണ്ട… നിന്റെ ഒരു കുഞ്ഞിനേക്കൂടി കണ്ടിട്ട് മരിക്കണം അത് മതി,… നിന്റെ അച്ഛന് അതിന് കഴിഞ്ഞില്ല എനിക്കെങ്കിലും അത് വേണം “

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍