“അവൾക്ക് നാളെ പരീക്ഷയാടാ… പിന്നെ ഞങ്ങൾ നേരെ കോഴിക്കോട്ടുള്ള ഒന്ന് രണ്ട് ബന്ധുവീട്ടിലും കൂടെ കയറിയിട്ടെ മടക്കമുള്ളൂ … അതുകൊണ്ട അവളെ വിളിക്കാഞ്ഞേ … ” റിയാസ് പറഞ്ഞു.
അവരങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് സുഹ്റ ഹാളിലേക്ക് വന്നു ..
” അത് ശരി നിങ്ങൾ ഇവിടെ കലാപരിപാടികൾ തുടങ്ങിയോ .. നല്ല ആളുകളാ.. വാ നമുക്ക് കഴിക്കാം .. ഇക്കാ വന്നേ അവരെയും കൂട്ടി… ” സുഹ്റ അൽപം പരിഭവത്തോടുകൂടി പറഞ്ഞു.
അവർ ഡൈനിങ് ഏരിയയിലേക്ക് നീങ്ങുമ്പോൾ വേലക്കാരിയും ഷൈനിയും ചേർന്ന് ഭക്ഷണങ്ങളൊക്കെ തീൻമേശയിൽ ഒരുക്കി വെക്കുകയായിരുന്നു.
“ ഷൈനീ… ഇവർക്ക് രണ്ടുപേർക്കും കൂടുതലൊന്നും കഴിക്കാൻ കഴിയില്ല. രണ്ടും വാട്ടീസ് പരിപാടി തുടങ്ങി കഴിഞ്ഞു” സുഹ്റ ഷൈനിയോട് പറഞ്ഞു.
എന്തായിക്കാ എന്ന ഭാവത്തോടുകൂടി ഷൈനി റിയാസിനെ നോക്കി.
“ഞങ്ങള് ചുമ്മാ ഓരോ പെഗ് അടിച്ചെന്നെ ഉള്ളൂ .. ഒന്ന് ചില്ലാവാൻ !!.. ഒരു പേടിയും പേടിക്കേണ്ട നിങ്ങള് ഉണ്ടാക്കിയത് മുഴുവൻ കഴിച്ചിട്ടേ ഞങ്ങൾ ഇവിടുന്ന് എണീക്കൂ… പോരെ!!” റിയാസ് പറഞ്ഞു
അവർ നാലുപേരും ഉച്ചഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടെ രുചികരമായ ഭക്ഷണത്തെ റിയാസ് വാനോളം പുകഴ്ത്തി. ഷൈനിയും അതേപ്പറ്റി വാചാലമായി. ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഒരു അതിഥിയെ സൽക്കരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു സുഹ്റയും കബീറും ..
ഉച്ചഭക്ഷണത്തിനുശേഷം അവർക്ക് വിശ്രമിക്കാനുള്ള മുറി സുഹ്റ കാട്ടിക്കൊടുത്തു. എന്നാൽ കബീറും റിയാസും സ്വീകരണം മുറിയിൽ തന്നെ ഇരുന്ന് സാവധാനം ബാക്കി മദ്യം കൂടെ തീർക്കാനുള്ള പരിപാടിയിലാണ്.

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….