ബിയോണ്ട് ബൗണ്ടറി 1
Beyond Boundary Part 1 | Author : Eliyo Jordy
സുഹ്റ മൻസിലിൻ്റെ മുറ്റത്തേക്ക് കബീറിൻ്റെ ഇന്നോവ അതിവേഗത്തിൽ വരികയാണ്. എത്രയും പെട്ടെന്ന് അവളെ വീട്ടിലാക്കി ചെയ്ത് തീർക്കേണ്ട കാര്യങ്ങൽ ഓരോന്നായി അവൻ കണക്ക് കൂട്ടി. സുഹ്റയുടെ വീടിൻ്റെ ഗേറ്റ് കണ്ടതും അവൻ വണ്ടിയുടെ വേഗത കുറച്ചു. ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ, ഉമ്മറത്ത് സുഹ്റ മൊബൈലും നോക്കി ഇരിക്കുന്നതാണ് അവൻ കണ്ടത്.
“നീ ഇത് വരെ ഒരുങ്ങിക്കഴിഞ്ഞില്ലേ?? പെട്ടെന്ന് ഇറങ്ങിക്കേ!!! എനിക്കൊരത്യാവശ്യ കാര്യത്തിന് ഒരിടം വരെ പോകാനുണ്ട്,” കബീർ ധൃതിയോടെ പറഞ്ഞു.
“ഇങ്ങളെന്താ ഇത്ര തിരക്ക് കാണിക്കുന്നേ? ഞാൻ ഡ്രസ്സ് മാറാൻ നിക്കുവായിരുന്നു.” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“അതൊന്നും ഇപ്പോ സമയമില്ല സൂറാ. പതിനഞ്ച് മിനിറ്റിൽ എനിക്ക് ടൗണിൽ എത്തണം, അതോണ്ട് പെട്ടെന്ന് ഇറങ്ങ്,” കബീർ ഉള്ളിലേക്ക് കയറി.
“ഉമ്മ എവിടെ??
“ഉമ്മ അകത്തുണ്ട് ഞാൻ വിളിക്ക…”
“നീ ഒന്ന് വേഗം ഇറങ്ങിയാൽ മതി, ഉമ്മയെ ഞാൻ കണ്ടോളാം…” കബീർ നേരെ അടുക്കള ഭാഗത്തേക്ക് നീങ്ങി
അടുക്കളയിൽ സുഹ്‌റയുടെ ഉമ്മ പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്.. കബീർ നേരെ കയറിച്ചെന്ന് ചൂട് പഴം പൊരി എടുത്ത് പറഞ്ഞു
“ചായ സൽക്കാരത്തിനൊന്നും സമയമില്ല… പോയിട്ടത്യാവശ്യമുണ്ട് ഉമ്മാ…”
പെട്ടെന്ന് അവനെ കണ്ട ആശ്ചര്യം വിട്ടുമാറാതെ സുഹ്റയുടെ ഉമ്മ അവനെ നിരാകരിച്ചു
” ആഹ് …. നല്ല പോക്കാ…. ചായ കുടിക്കാതെ!!, നിന്നോടാ അവിടെ അടങ്ങി നിൽക്കാൻ പറഞ്ഞത്, ”

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….