“ദേ ഇക്കാ..!! നിങ്ങൾ ഇങ്ങനെ സൽക്കരിച്ച് കുടിപ്പിച്ചിട്ട് അവർക്ക് തിരിച്ചു ഡ്രൈവ് ചെയ്തു പോകേണ്ടതാണ് … എന്തെങ്കിലും അപകടം പറ്റും .. ” സുഹ്റ കബീറിനെ വിലക്കി
“ഞാൻ അധികം കഴിച്ചൊന്നുമില്ലൻ്റെ സുഹ്‌റാ… ഓവറുമല്ല… “റിയാസ് പറഞ്ഞു
“അല്ലെങ്കിൽ നിങ്ങൾ ഇന്ന് പോകണ്ട ഇവിടെ കൂടിക്കോ അതാവുമ്പോൾ രാത്രി മുഴുവൻ നിങ്ങൾക്ക് കലാപരിപാടി തുടരാം നാളെ സുരക്ഷിതമായി വീട്ടിലേക്ക് പോവുകയും ചെയ്യാം” സുഹ്റ റിയാസിനോടും ഷൈനിയോടും പറഞ്ഞു.
“അതെ അതെ ഞാനും പറഞ്ഞതാ … പക്ഷേ ഇവർ കേൾക്കണ്ടേ … “കബീർ സുഹ്റയെ സപ്പോർട്ട് ചെയ്തു
“അതല്ല സുഹ്‌റാ… ഞങ്ങൾക്ക് വേറെയും ചില ബന്ധുവീട്ടിൽ കൂടി കയറണം … ഈയൊരു വരവിനെ അങ്ങനെ ഒരു ഉദ്ദേശം കൂടെയുണ്ട്.” റിയാസ് പറഞ്ഞു
“ശരി എങ്കിൽ നിങ്ങൾ മദ്യപിക്കുന്നത് നിർത്തൂ… അല്ലെങ്കിൽ ഞങ്ങൾ വിടില്ല… വെറുതെ ഓരോ അപകടങ്ങൾ വരുത്തി വയ്ക്കേണ്ട ” സുഹ്റ പറഞ്ഞു
വരൂ നമുക്ക് മുറിയിൽ ചെന്ന് അല്പം വിശ്രമിക്കാം അവർ വരുമെന്ന് തോന്നുന്നില്ല… ” സുഹ്റ . ഷൈനിയെയും കൂട്ടി അവർക്ക് സെറ്റ് ചെയ്ത മുറിയിലേക്ക് പോയി ..
ഒത്തിരി യാത്ര ചെയ്തതിനാലും നന്നായി ഭക്ഷണം കഴിച്ചതിനാലും ഷൈനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾ ആ റൂമിൽ കയറി അൽപനേരം സുഹ്റയോട് സംസാരിച്ചിരുന്ന് ഉറങ്ങിപ്പോയി.
ഏകദേശം അഞ്ചര മണിയായിക്കാണും സുഹ്റ തൻറെ പൂന്തോട്ടത്തിലേക്ക് ചെടികൾക്ക് വെള്ളമൊഴിക്കാൻ പോയി.
അന്തരീക്ഷം ശാന്തമായിരുന്നു, പക്ഷികളുടെ കളകളാരവം മാത്രം കേൾക്കുന്നു. കബീറും റിയാസും ഇപ്പോൾ ഉമ്മറത്തുള്ള ചാരുപടിയിൽ ഇരിക്കുകയാണ്. കബീർ അത്യാവശ്യ നല്ല ഫിറ്റുമാണ്. റിയാസ് അധികം കുടിച്ചിരുന്നില്ല. സുഹ്റയുടെ പൂന്തോട്ടം കണ്ടതും റിയാസും അവളുടെ കൂടെ ചേർന്നു.. ഭംഗിയുള്ള പൂക്കളും പച്ചപ്പു വിരിച്ച് പുൽത്തകിടുകളും ഒക്കെ കാണുമ്പോൾ അവൾ അതിനെ നന്നായി പരിപാലിക്കുന്നുണ്ട് എന്ന് റിയാസിന് ബോധ്യമായി.

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….