“ഏയ്, ഒന്നുമില്ല. ആ റോസാച്ചെടിയെക്കുറിച്ചും അതിൻ്റെ ഇനത്തെക്കുറിച്ചുമൊക്കെ ചോദിച്ചു,” സുഹ്റ പറഞ്ഞു.
കബീർ ഒന്നു നിശ്വസിച്ചു. തൻ്റെ ഉള്ളിലെ വികാരം എങ്ങനെ അവളോട് പറയണം എന്ന് അവനറിയില്ലായിരുന്നു. നേരിട്ട് ചോദിച്ചാൽ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അവന് ഭയമുണ്ടായിരുന്നു. അൽപനേരത്തെ മൗനത്തിനു ശേഷം ,
“സുഹ്റാ, നമ്മൾ രണ്ടുപേരും ഒരുമിച്ചായിട്ട് എത്ര വർഷമായി?” അവൻ വിഷയം മാറ്റാൻ ശ്രമിച്ചു.
“ഇപ്പൊ പതിനഞ്ച് വർഷം കഴിഞ്ഞില്ലേ ഇക്കാ…!! എന്തേ ഇപ്പോൾ ചോദിക്കാൻ ?” അവൾ ചിരിയോടെ പറഞ്ഞു.
“അതെ. ഈ വർഷങ്ങളിൽ നമ്മൾ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്, അല്ലേ?”
“ഓ, തീർച്ചയായും. നിങ്ങളെ ഭർത്താവായി കിട്ടിയത് എൻ്റെ ഭാഗ്യമാണ്.”… അവളുടെ വാക്കുകൾ അവന് ഒരു താൽക്കാലിക ആശ്വാസം നൽകി. പക്ഷേ, അവൻ്റെ ഉള്ളിലെ ആ വിചിത്രമായ ആഗ്രഹം അവനെ വീണ്ടും അസ്വസ്ഥനാക്കി.
കബീർ അവളിലേക്ക് അല്പം കൂടെ ചേർന്ന് കിടന്നു പിന്നെ കൈകൊണ്ട് മൃദുവായി അവളുടെ കൈത്തണ്ടയിൽ തടവി “സുഹ്റാ… ചില സമയത്ത് എനിക്ക് തോന്നാറുണ്ട്… നമ്മൾ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം ആവുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന്,” അവൻ വളരെ പതുക്കെ പറഞ്ഞു. അവൻ്റെ വാക്കുകൾ അവൾക്ക് അത്ര വ്യക്തമായില്ല.
” ശ്രദ്ധ കേന്ദ്രമോ എന്താ നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല?” അവൾ സംശയത്തോടെ ചോദിച്ചു.
“ഒന്നുമില്ല… വെറുതെ പറഞ്ഞതാ,” അവൻ പെട്ടെന്ന് പറഞ്ഞു. തൻ്റെ ചിന്തകൾ ഇത്ര പെട്ടെന്ന് പുറത്തേക്ക് വന്നതിൽ അവനൊരു ലജ്ജ തോന്നി. ഉള്ളിലെ മദ്യം അവനെ പലതും പറയിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് കൊണ്ട് അധികം സംസാരിക്കാതെ അവൻ അവളെയും തലോടിക്കൊണ്ട് മിണ്ടാതെ കിടന്നു.

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….