തൻ്റെ ഉള്ളിലെ വികാരം സുഹ്റയെ അറിയിക്കാൻ അവൻ പല വഴികളും ആലോചിച്ചു. വളരെ പതുക്കെ, ഓരോ സാഹചര്യങ്ങളിലൂടെയും നീങ്ങി അവളുടെ മനസ്സ് വായിച്ചറിയണം. അതിനുശേഷം മാത്രമേ തൻ്റെ ആഗ്രഹം തുറന്നു പറയാൻ സാധിക്കൂ. അതിനായുള്ള സൂക്ഷ്മമായ പ്ലാനുകൾ അവൻ്റെ മനസ്സിൽ രൂപം കൊള്ളാൻ തുടങ്ങി. ഓരോ ചെറിയ നീക്കവും ശ്രദ്ധയോടെയായിരിക്കണം. സുഹ്റയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഓർത്ത് വ്യാകുലപ്പെട്ടു. എങ്കിലും, ഈ പുതിയ അനുഭൂതിയുടെ ലോകത്തേക്ക് കടക്കാനുള്ള അവൻ്റെ ആഗ്രഹം ശക്തമായിരുന്നു.
ആയിടക്ക് സ്കൂളിലെ പഠനയാത്ര പോവാൻ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വിട്ട് നിന്നത് കൊണ്ട് ഇപ്രാവശ്യം സുഹ്‌റ ടീച്ചർക്ക് ഒഴിഞ്ഞു മാറാനായില്ല. മൈസൂരേക്കുള്ള രണ്ട് ദിവസത്തെ ട്രിപ്പ് ആണ്.
യാത്രയുടെ ആദ്യ ദിവസം രാത്രി, അവൾ തൻ്റെ റൂമിലിരുന്ന് കബീറിന് കുറച്ച് ഫോട്ടോകൾ അയച്ചു. പച്ചപ്പ് നിറഞ്ഞ താഴ്‌വരയുടെ പശ്ചാത്തലത്തിൽ, കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ ഷാളും അതിനുള്ളിൽ ചിരിക്കുന്ന മുഖവും, ചിത്രങ്ങൾ അതിമനോഹരമായിരുന്നു. ചുരിദാറാണ് വേഷമെങ്കിലും, അവളുടെ സ്വാഭാവിക സൗന്ദര്യം അതിൽ തിളങ്ങി നിന്നു.
അധികം വൈകാതെ കബീറിൻ്റെ മറുപടി വന്നു:
“ഓഹോ, നമ്മുടെ ടീച്ചർ ഇന്ന് നല്ല ഗ്ലാമറസ്സായിട്ടുണ്ടല്ലോ! ആ മലമുകളിലും നിൻ്റെ സൗന്ദര്യത്തിന് ആരാധകരുണ്ടാവുമല്ലോ അല്ലേ?” അവൻ ഒരു ചിരിക്കുന്ന ഇമോജിയും അതിനൊപ്പം ചേർത്തിരുന്നു.
സുഹ്റയ്ക്ക് ആ കമൻ്റ് ഒരു കൗതുകമുണർത്തി. അവൾ ഉടൻ മറുപടി അയച്ചു: “പോടാ പോടാ… വെറുതെ കളിയാക്കണ്ട. കുട്ടികളോടൊപ്പം കഷ്ടപ്പെട്ട് ഓടി നടക്കുകയാണ് ഞാൻ.” അവൾ ഒരു ദേഷ്യപ്പെടുന്ന ഇമോജിയും ചേർത്തു.

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….