കബീറാവട്ടെ അത് ശ്രദ്ദിച്ചെങ്കിലും മറ്റൊന്നും പറയാൻ ആവാത്ത സാഹചര്യം ആയതിനാൽ മിണ്ടാതെ നിന്നു..
ഒടുവിൽ നാട്ടുകാരുടെ കൂട്ടായ ശ്രമത്തിൽ കാറ് ഓവുചാലിൽ നിന്ന് പുറത്തെടുത്തു. കബീർ എല്ലാവർക്കും നന്ദി പറഞ്ഞു. സുഹ്റ വേഗം കാറിലേക്ക് കയറി ഇരുന്നു. കബീർ പതിയെ വണ്ടിയെടുത്ത് അവരുടെ വീട്ടിലേക്ക് തിരിച്ചു. വഴിയിലുടനീളം സുഹ്റ ഒന്നും മിണ്ടിയില്ല. അവളുടെ മുഖത്ത് നാണവും ദേഷ്യവും കലർന്ന ഒരു ഭാവമായിരുന്നു. കബീറിനാണെങ്കിൽ തൻ്റെ ധൃതിയും സംഭവിച്ച അബദ്ധവും ഓർത്ത് കുറ്റബോധം തോന്നി.
“നാട്ടുകാർ മൊത്തം നോക്കി ദഹിപ്പിച്ചു ലെ…!!!” അവൻ മൗനത്തിന് വിരാമമിടാൻ വേണ്ടി പറഞ്ഞു
” എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ട്ടോ…. മര്യാദക്കുള്ള ഡ്രസ്സ് ഇടാൻ പോലും എന്നെ സമ്മതിക്കാണ്ട് ”
“അത് സാരമില്ലഡീ…. നമ്മളെ അറിയുന്ന ആളൊന്നുമല്ലല്ലോ ” അവൻ അവളെ കൂളാക്കാൻ ചിരിച്ചുകൊണ്ടു പറഞ്ഞു …
“അയ്യേ… അലോജിക്കുന്തോറും എനിക്ക് നാണക്കേട് തോന്നുന്നു…” അവളെ ജാള്യത അവന് മനസ്സിലായി…
“അത്ര ബോറൊന്നും ആയിരുന്നില്ല നിൻറെ ഡ്രസ്സ് .. എനിക്കത്ര നാണക്കേടായിട്ട് തോന്നിയിട്ടില്ല ”
“നിങ്ങൾക്കെന്താ എന്നയല്ലേ കണ്ടത് … എനിക്കല്ലേ നാണം തോന്നുക ”
“ആഹാ…ഹ്… നിന്നെ പുറത്തുനിന്ന് ഒരാൾ നോക്കിയാൽ പിന്നെ എനിക്കല്ലാതെ പിന്നെ ആർക്കാ ” കബീർ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു
അവളൊന്ന് ഇരുത്തി മൂളി…
സുഹ്‌റയേയും വീട്ടിലാക്കി കബീർ പെട്ടന്ന് ടൗണിലേക്ക് പോയി.
രാത്രി പത്ത് മണി കഴിഞ്ഞിട്ടും അവൻ്റെ വരവ് കാണാത്തതിനാൽ സുഹ്റ ഫോണെടുത്ത് ഡയൽ ചെയ്തു .

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….