ഭദ്ര നോവല്‍ (ഹൊറർ) 330

ഭദ്ര നോവല്‍ (ഹൊറർ)

Bhadra Novel രചന : വിനു വിനീഷ്

ശക്തമായ മഴതോർന്ന് ശാന്തമായ അന്തരീക്ഷം.
തൈക്കാട്ടുമനയിലെ മച്ചിനുമുകളിലെ ബാൽകണിയിലിരുന്നു പഴയ പുസ്തകങ്ങൾ വായിക്കുകയായിരുന്നു സാവിത്രി തമ്പുരാട്ടി.

വടക്ക് നിന്ന് ഈറൻകാറ്റ് അകത്തേക്ക് ഒരു വിരുന്നുകാരനെപോലെ കടന്നുവന്ന് അവരുടെ മുടിയിഴകളെ തലോടികൊണ്ടേയിരുന്നു,

ആർദ്രമായ ആ ഇളംകാറ്റിൽ തമ്പുരാട്ടിയുടെ മുടിയിഴകൾ പാറിനടന്നു.
അവ മെല്ലെ ഇടതുകൈകൊണ്ട് ചെവിയോട് ചേർത്ത് ഒതുക്കിവച്ച് വായനയിൽ മുഴുകിയിരിക്കുകയായിരുന്നു തമ്പുരാട്ടി.

പെട്ടന്നൊരു കൈ പിന്നിലൂടെവന്ന് ബാൽക്കണിയിലിരിക്കുന്ന തമ്പുരാട്ടിയെ താഴേക്ക് തള്ളിയിട്ടു,
കൈയിൽ നിന്നും പുസ്തകങ്ങൾ ചിന്നിച്ചിതറി.
ആ വീഴ്ചയിൽ തമ്പുരാട്ടിയെന്ന് തിരിഞ്ഞു നോക്കി..

അജ്ഞനം വാൽനീട്ടിയെഴുതിയ കണ്ണുകൾ.
നെറ്റിയിൽ കുങ്കുമംചാർത്തി വർണ്ണാലങ്കാരമാക്കിയ അവളുടെ മുഖം കണ്ടപ്പോൾ സാവിത്രിതമ്പുരാട്ടി ഭയത്തോടെ നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റ് വിളിച്ചു,

“ഭദ്രേ….”

എഴുന്നേറ്റിരുന്ന തമ്പുരാട്ടി തന്റെ ചുറ്റിലും നോക്കി. റൂമിലാകെ നിലാവെളിച്ചം പരന്നു കിടന്നു.

ഇല്ല ആരുമില്ലേ,,

“അമ്മേ, ദേവി..സ്വപ്നമായിരുന്നോ.?
വല്ലാതെ പേടിച്ചിരിക്കിണു ഞാൻ..!”

ചുമരിൽ തൂക്കിയിട്ട ദുർഗ്ഗദേവിയുടെ പടത്തിന് നേരെ നോക്കിക്കൊണ്ട് തമ്പുരാട്ടി സ്വയംപറഞ്ഞു.

ജാലകത്തിനരികിലെ മേശപ്പുറത്ത് വച്ച മൺകൂജയിൽനിന്ന് വെള്ളം ഗ്ലാസ്സിലേക്കെടുത്ത് മതിയാവോളം തമ്പുരാട്ടി കുടിച്ചു.
ദീർഘശ്വാസമെടുത്ത് വീണ്ടും
കിടക്കാൻ വേണ്ടി ചെന്നു,
അപ്പോഴാണ് കിഴെക്കെഭാഗത്തെ നാഗക്കാവിനടുത്ത് ഒരാൾപെരുമാറ്റം കണ്ടത് ,
കാവിലേക്ക് സൂക്ഷിച്ചുനോക്കിയ സാവിത്രി തമ്പുരാട്ടി ഞെട്ടി.

“ങേ…, ചാരു.. ഈനേരത്ത് ഈ കുട്ട്യേന്താ അവിടെ…
പരിചയല്ല്യാത്ത സ്ഥലാണല്ലോ ദേവീ…”

സാവിത്രിതമ്പുരാട്ടി കോണിപ്പടികൾ ഇറങ്ങി ഉമ്മറവാതിലിലൂടെ മുറ്റത്തേക്കിറങ്ങിചെന്നു

പൗർണമിയായത്കൊണ്ട് പതിവിലും കൂടുതൽ നിലാവെളിച്ചമായിരുന്നു അന്ന്.

ഇളം കാറ്റിൽ പാലപ്പൂവിന്റെയും അരളിയുടെയും രൂക്ഷഗന്ധം ചുറ്റിലുംപരന്നുകൊണ്ടിരുന്നു, തമ്പുരാട്ടി നാഗക്കാവ് ലക്ഷ്യമാക്കി നടന്നു.

പ്രകൃതിയുടെ ഭാവമാറ്റം അവളിൽ ചെറിയ ഭീതിപടർത്തി
കാറ്റിന്റെ വേഗത കൂടി, ഭ്രാന്ത്പിടിച്ച നായ്ക്കളുടെ കുര നാലുഭാഗത്തും അലയടിച്ചുകൊണ്ടിരുന്നു,
ചീവീടിന്റെ കനത്ത ശബ്ദം സാവിത്രിതമ്പുരാട്ടിയുടെ ചെവിയിലെ കർണപടം പൊട്ടിച്ചു അകത്തേക്ക് കടന്നു..
അവർ തന്റെ കൈകൾകൊണ്ട് രണ്ടു ചെവിയും പൊത്തിപ്പിടിച്ചു,
കാറ്റിൽ ഉലഞ്ഞാടിയ ഏഴിലം പാലയുടെ ഒരുകൊമ്പോടിഞ്ഞു അവർക്ക് സമാന്തരമായി വീണു.

രണ്ടടി പിന്നിലേക്ക് വച്ച് തമ്പുരാട്ടി ഒന്ന് നിന്നു,
ഓടിഞ്ഞുവീണ പാലായുടെ ഇടയിൽ നിന്ന് ഒരു കറുത്തപൂച്ച തമ്പുരാട്ടിയെത്തന്നെ നോക്കിനിന്നു.അവയുടെ കണ്ണുകൾ നീല നിറത്തിലുള്ളകല്ലുകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.

മുന്നിൽ നിൽക്കുന്നത് തന്റെ മകന്റെ ഭാര്യയാണെന്നറിയാവുന്നത് കൊണ്ട്തന്നെ ഭയം പുറത്ത് കാണിക്കാതെ നിന്നുവെങ്കിലും,
ഉള്ളിൽ ഭയം കിടന്ന് താണ്ഡവമാടി , ഉപയോഗശൂന്യമായി ചിതലരിച്ചുകിടക്കുന്ന കാവിനടുത്തുവച്ച് തമ്പുരാട്ടി ചാരുവിനെ വിളിച്ചു.

“മോളെ, ചാരൂ….
ഈ രാത്രിയിൽ നിനക്കെന്താ ഇവിടെ പണി..ഇവിടെ വര്യ,
നല്ല മഴവരുന്ന്ണ്ട്..

വിളികേൾക്കാത്ത ഭാവം നടിച്ച ചാരുവിനെ തമ്പുരാട്ടി വീണ്ടു വിളിച്ചു..

പെട്ടന്ന് പിന്നിൽ ആരോ തന്റെ തോളിൽ പിടിച്ചിരിക്കുന്നതയ് തമ്പുരാട്ടിക്ക് തോന്നിയത്,
തിരിഞ്ഞുനോക്കിയ തമ്പുരാട്ടി അലറി വിളിച്ചു.
പക്ഷേ ശബ്ദം പുറത്ത് വന്നില്ല.
ചുറ്റിലും കോട വന്ന്കെട്ടിയിരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ തമ്പുരാട്ടി ആ രൂപത്തെ തിരിച്ചറിഞ്ഞു.

ചുവന്ന പട്ടുപാവടയണിഞ്ഞ്,
നെറ്റിയിൽ വട്ടനെ കുംങ്കുമമണിഞ്ഞ്,
മുട്ടോളമെത്തിനിൽക്കുന്ന കേശം മുഴുവനും അഴിച്ചിട്ട്,
വലതുകൈയിൽ ചുവപ്പും കറുപ്പും ചരടുകൾകെട്ടി,
കഴുത്തിൽ ചരടിൽ കോർത്ത രുദ്രാക്ഷവും അതിന്റെകൂടെ മന്ത്രങ്ങളാൽ ജപിച്ച് കെട്ടിയ ഏലസുമായി,

‘ഭദ്ര…’

ഭദ്രയെ കണ്ടയുടൻ സാവിത്രി തമ്പുരാട്ടി
തിരിഞ്ഞ് ചാരുവിനെ നോക്കി.
പക്ഷേ അങ്ങനെയൊരു രൂപം അവിടെയില്ലായിരുന്നു.

വീണ്ടും തമ്പുരാട്ടി ഭദ്രയെ നോക്കി.
വളരെ അടുത്ത്, തന്റെ മൂക്കിന്റെ തൊട്ടടുത്ത് അവളെ കണ്ടതും തമ്പുരാട്ടിയുടെ കണ്ണുകൾ വികസിച്ചു.

കണ്ണിൽ നിന്നും അഗ്നി പടരുന്ന പ്രതികാരരൂപമായി നിൽക്കുന്ന അവളെ കണ്ടപ്പോൾതന്നെ തമ്പുരാട്ടി
മോഹലാസ്യപ്പെട്ടുവീണു.

രാവിലെ മുറ്റമടിക്കാൻ വന്ന മനക്കലെ ദാസിപെണ്ണാണ് സാവിത്രി തമ്പുരാട്ടി കാവിനടുത്തുവച്ചു ബോധരഹിതയായി കിടക്കുന്നത് കണ്ടത്, ഉടൻതന്നെ വീട്ടിലെ കാരണവരെ വിവരം അറീച്ചു.

മനക്കലെ ദാസിപെണ്ണുങ്ങൾ വന്ന് തമ്പുരാട്ടിയെ പൊക്കിയെടുത്ത് തെക്കിനിയിലെ റൂമിൽകൊണ്ട് കിടത്തി,

തൈക്കാട്ട് മനയിലെ തലമൂത്ത സ്ത്രീയായ ഭാർഗവിതമ്പുരാട്ടിയാണ് സാവിത്രിയുടെ മുഖത്തേക്ക് തെളിനീരൊഴിച്ചു വിളിച്ചത്..

“സാവിത്രി…,സാവിത്രീ…

മുഖത്ത് തട്ടിക്കൊണ്ട് തമ്പുരാട്ടി വിളിച്ചു,,

“ഉം..”

സാവിത്രി അചലമിഴികൾ തുറക്കാതെ ഒന്ന് മൂളുക മാത്രമേ ചെയ്‌തോള്ളു.

സുബോധത്തിലേക്ക് അവർ പതിയെ വന്നു. കണ്ണുകൾ തുറന്ന ഉടനെ സാവിത്രി എന്തൊകണ്ട് ഭയന്നപോലെ ചുരുണ്ടുകിടന്നു.

“ന്താ കുട്ട്യേ ണ്ടായേ..” ഭാർഗവി തമ്പുരാട്ടി നെറുകയിൽ തലോടികൊണ്ട് ചോദിച്ചു

“അമ്മേ… ഞാൻ കണ്ടു ഭദ്രയെ…”

ഭാർഗവി തമ്പുരാട്ടിയുടെ മുഖത്ത് ഭീതി പടർന്നു.

“ന്താ കുട്ട്യേ ഈ പറയണേ.. ഭദ്രയെ കണ്ടൂന്നോ, ഇല്യാ ഞാൻ വിശ്വസിക്കില്ല്യ…

“ഞാൻ .., ഞാൻ കണ്ടു..!
സത്യാ പറയണേ…
വിശ്വസിക്കാ..

The Author

38 Comments

Add a Comment
  1. ചേട്ടാ കിടിലന്‍.

  2. കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ

  3. Great story

  4. Suuuuuper
    Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.

  5. Excellent story movie kanunna oru feel kitti ithinte PDF idamo

  6. bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards

Leave a Reply

Your email address will not be published. Required fields are marked *