ചാരുനെ വിളിക്കാൻ വേണ്ടിപോയതഞാൻ..”
“എന്നെയോ…ആ കാവിനടുത്തോ അമ്മക്ക് വട്ടാ…”
ഇടയിൽ കയറി ചാരുലത പറഞ്ഞു.
“അല്ല നിന്നെ ഞാൻ കണ്ടതാ.. ഹരിയെവിടെ അവനു മനസിലാകും”
“ഇപ്പൊ വരും…വല്യബ്രാനെ വിളിക്കാൻ പോയതാ..”
വെള്ളവുംപിടിച്ചു നിൽക്കുന്ന ദാസിപ്പെണ്ണ് പറഞ്ഞു
“അമ്മ റെസ്റ്റ് എടുക്കൂ..മുത്തശ്ശി വാ…
ചാരു ഭർഗവിതമ്പുരാട്ടിയേം കൊണ്ട് ഉമ്മറത്തേക്ക് നടന്നു..
സാവിത്രിയുടെ മകൻ ഹരീന്ദ്രൻ വേളികഴിച്ച ചാരുലത എഴുത്തുകാരിയും,അതിലുപരി നല്ലൊരു പാട്ടുകാരിയുംകൂടെയായിരുന്നു,
നിവർന്നിരിക്കുന്ന കസേരയിൽ ഭാർഗവിതമ്പുരാട്ടി ഇരിപ്പുറപ്പിച്ചു
“ആരാ മുത്തശ്ശി ഭദ്ര.. ” നിലത്തിരുന്നുകൊണ്ടു ചാരു ചോദിച്ചു
“ഭദ്ര”
ആ പേര് കേട്ടപ്പോൾ ഭാർഗവിതമ്പുരാട്ടി നെറ്റിയൊന്ന് ചുളിച്ചു.
“ഭദ്ര…അവളീ മനക്കലെ വിളക്കായിരുന്നു പത്തുപതിനഞ്ച് വർഷങ്ങൾക്ക് മുൻപ്..
“എങ്ങനെ മരണപ്പെട്ടു മുത്തശ്ശി..” “എങ്ങനെ മരണപ്പെട്ടു മുത്തശ്ശി..?” ആകാംക്ഷയോടെ ചാരു ചോദിച്ചു..
കാവിലേക്ക് നോക്കിയിരുന്നുകൊണ്ട് ഭാർഗവിതമ്പുരാട്ടി പറഞ്ഞു
“ഭദ്ര…. ഓള് ജനിച്ച് നാഴിക കടക്കുംമുൻപേ
അമ്മ മരിച്ചു , തള്ളയെ കൊന്നവൾ ന്ന പേരുദോഷമായിട്ട് മനക്കലൊരധികപറ്റായി വളർന്നു..
ഭാർഗവി തമ്പുരാട്ടി കഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും കാറ്റിൽ മുറ്റത്തെ പൊടിപടലങ്ങളും,
കൊഴിഞ്ഞുവീണ കരിയിലകളും, ഉമ്മറത്തേക്ക് പാറിവന്നു..
നാഗക്കാവിലെ നാഗങ്ങൾ മൺപുറ്റിൽ നിന്നും പുറത്തിറങ്ങി കാവിനോട് ചാരി ഫണമുയർത്തിനിന്നു.
മുത്തശ്ശി തുടർന്നു…
“ചില ആണ്ടിൽ കർക്കടകമാസത്തിലെ ആയില്ല്യം നാളെത്തുമ്പോഴേക്കും മനക്കൽ ഒരു മരണം..! അത് നിശ്ചയാ.
ഭദ്ര ജനിച്ച് കർക്കിടകം എത്തിയതോടെ ആ വർഷം കാലംചെയ്തത് ഓൾടെ അച്ഛനാ,കാവിൽ വച്ച്,നഗത്തിന്റെ കടിയേറ്റ്.”
“ന്നിട്ട് .” ചാരുവിന് ആകാംക്ഷയായി…
“മണ്ണിൽ കാലെടുത്ത് വച്ചപ്പോഴേക്കും തള്ളപോയി, ദാ ഇപ്പ തന്തേം.. നല്ല അസ്സല് ജന്മം.’
മനക്കലെ മാറ്റ് സന്താനങ്ങളുംകൂടെ ഓളെ എപ്പോഴും അതും പറഞ്ഞു വിഷമിപ്പിക്കും.
പിന്നങ്ങോട്ടുള്ള വർഷങ്ങളിൽ ഓരോരുത്തരായി കാലം ചെയ്തുപോയി…
അതൊരു ശാപമാണെന്ന് പിന്നീട് മനക്കല്
അഷ്ട്ടമംഗല്ല്യ പ്രശനംവച്ചപ്പഴാ മനസിലായേ…”
“എന്തുശാപം..” ചാരു നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു”
“കാവിൽ വച്ച് അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു അതിന് സാക്ഷ്യം വഹിച്ച കാവിലെനാഗത്തെ ആരോ കാവിൽ വച്ച്തന്നെ തല്ലിക്കൊന്നത്രേ…”
“യ്യോ.. ന്നിട്ട്…”
ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു.
തമ്പുരാട്ടി തുടർന്നു.
“ആ പാപത്തിന്റെ ശമനത്തിന് വേണ്ടി അഷ്ട്ടമംഗല്യ പ്രശ്നം വച്ച പണിക്കർ ഒരു പരിഹാരം പറഞ്ഞു”
“ന്താ ആ പരിഹാരം”
ചാരു മുത്തശ്ശിയുടെ ചുളിഞ്ഞ കൈകയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
“ഒരു കന്യകയെ വേണത്രേ….”
കിഴക്കേ ഭാഗത്തെ കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു.
“ന്നുവച്ചൽ”
ചാരുവിന് അറിയാനുള്ള ആകാംക്ഷയായി.
“ചാരുമോളെ…മോളെ,ചെറിയമ്പ്രാട്ടി വിളിക്കിണു..”
വെള്ളം നിറച്ച കൂജയും കൈയിൽപ്പിടിച്ചുകൊണ്ട് ദാസിപെണ്ണ് ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.
“ഹോ… ഈ അമ്മക്ക് വിളിക്കാൻ കണ്ട നേരം..മുത്തശ്ശി ഞാനിപ്പ വരാവേ.”
അവൾ ഉമ്മറത്തിണ്ണയിൽ കഥകള്‍.കോം നിന്ന് മനസില്ലാമനസോടെഎഴുന്നേറ്റ് തെക്കിനിയോട് ചേർന്ന സാവിത്രിയുടെ മുറിയിലേക്ക് ചെന്നു.
ശ്രീ വിഷ്ണു സഹസ്രനാമം ജപിച്ചു കിടക്കുകയായിരുന്നു തമ്പുരാട്ടി
“അമ്മേ…”
അവൾ മൃദുവായി തമ്പുരാട്ടിയുടെ കൈയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു.
ഒരു ഞെട്ടലോടെയായിരുന്നു തമ്പുരാട്ടി വിളികേട്ടത്.
“നീയ്യാ.ഞാൻ പേടിച്ചുപോയി.. ”
“ന്താമ്മേ .. ന്താ കണ്ടത് കാവിൽവച്ച്..”
അമ്മയുടെ കൈയ്യിൽനിന്നും ഭദ്രയെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി അവൾ ചോദിച്ചു.
“ചെറിയമ്പ്രാട്ടി, വല്ല്യമ്പ്രാൻ വന്നിരിക്ക്ണ്.
അകത്തേക്ക് വരവോ ന്ന്.”
സാവിത്രിയുടെ മുറിക്കുള്ളിൽ കടക്കാതെ ദാസിപ്പെണ്ണ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു.
“ഉം”
സാവിത്രിതമ്പുരാട്ടി സമ്മതം മൂളി.
ദാസിപ്പെണ് കോണിപ്പാടികൾ ഇറങ്ങി താഴേക്ക് പോയി.
നിമിഷങ്ങൾക്കകം വലിയ തമ്പുരാനും ഹരിയുംകൂടെ മുറിയിലേക്ക് കടന്ന് വന്നു.
അവരെ കണ്ടപ്പോൾ സാവിത്രിയുടെ മുഖം സംരക്ഷണം കിട്ടിയപ്പോലെ തിളങ്ങി.
“ഇയ്യന്തിനാ അസമയത്ത് കാവിലേക്ക് പോയത് ന്റെ കുട്ട്യേ..?
വലിയതമ്പുരാൻ രൗദ്രഭാവത്തിൽ ചോദിച്ചു
ചാരുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുപറഞ്ഞു
“ഇവളെ കണ്ടു ഞാൻ അവിടെ, നിക്ക് പെട്ടന്ന് പേടിയായി, ഒറ്റക്ക് ന്തിനാ ഓള് പോയത് ന്ന് നോക്കിതാ അപ്പഴാ അവിടെ,…
അവിടെ ഭദ്ര..”
വലിയതമ്പുരാൻ കൈകൊണ്ട് മതി എന്ന് ആംഗ്യം കാണിച്ചു.എന്നിട്ട് അരയിൽ നിന്ന്
കറുത്ത ചരട് എടുത്ത് മൂന്നായി മടക്കി.
അവ ഉള്ളംകൈയിൽ വച്ച് കുറച്ച് ശുദ്ധജലം തെളിച്ചു ശുദ്ധിവരുത്തിയിട്ട് അതിലേക്കൊന്ന് നോക്കി.
ചരട് നിർത്തി പിടിച്ച്
സംഹാരരൂപനായ സാക്ഷാൽ പരമശിവനെ മനസിൽ ധ്യാനിച്ച്,
ഓം നമഃ ശിവയ
ഓം നമഃ ശിവയ
ഓം നമഃ ശിവയ
എന്ന് മൂന്ന് തവണ ജപിച്ച് ആദ്യം ചരടിൽ ഒരു കെട്ട് കെട്ടി. പിന്നെ തന്റെ ഉപാസന മൂർത്തികളെയും കാവിലെ ദേവതകളെയും ധ്യാനിച്ചുകൊണ്ട് വീണ്ടും രണ്ട് കെട്ട് കെട്ടി.
എന്നിട്ട് അത് സാവിത്രിയുടെ വലത്കൈയിൽ കെട്ടികൊടുത്തു,
ചരട് കെട്ടുമ്പോഴും വലിയതമ്പുരാന്റെ അധരങ്ങളിൽ നിന്നും ശബ്ദമില്ലാതെ മന്ത്രങ്ങൾ പുറപ്പെടുന്നത് ചാരു ശ്രദ്ധിച്ചു.
ഒന്നും മിണ്ടതെയാണ് വലിയതമ്പുരാൻ അവിടെനിന്നും ഇറങ്ങിപ്പോയത്.
“എടി.. ഇങ്ങട് വന്നേ…”
ഹരി ചാരുവിനെ ജാലകത്തിനരികിലേക്ക് വിളിച്ചു.
കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൾ ഹരിയുടെ അടുത്തേക്ക് ചെന്നു.
“ന്തേ…”
ഹരിക്ക് സമാന്തരമായി അവൾ നിന്നു.
“സത്യത്തിൽ നീ ഇന്നലെ അവിടെ പോയിരുന്നോ…?”
“ദേ ഹരിയേട്ടാ, ഒറ്റ കുത്ത് വച്ചുതന്നാലുണ്ടല്ലോ..”
ചാരു മുഷ്ടി ചുരുട്ടി അവന് നേരെ നീട്ടി.
“അമ്മക്ക് ഭ്രാന്താ,
മരിച്ചു വർഷങ്ങൾ കഴിഞ്ഞു,
ഇന്നലെ നേരിട്ട് കണ്ടത്രേ…
ആര് വിശ്വസിക്കുന്നു ഇതെല്ലാം.”
ജാലകത്തിലൂടെ പുറത്തേകാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു.
“ഞാൻ അച്ഛച്ഛനെ കൊണ്ടാക്കീട്ട് വരാ.. നീയമ്മയെ ഒന്ന് ശ്രദ്ധിക്കൂ…”
പിന്തിരിഞ്ഞു അയാൾ നടന്നു.
“ഞാനിവിടേതന്ന്യേണ്ട് ഹരിയേട്ടൻ പോയിവാ..”
ചേട്ടാ കിടിലന്‍.
കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ
Great story
Suuuuuper
Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.
Suuuuuper
Excellent story movie kanunna oru feel kitti ithinte PDF idamo
bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards