ഭദ്ര നോവല്‍ (ഹൊറർ) 330

പോകുന്ന പോക്കിൽ ഹരി അവളുടെ കവിളിൽ ഒന്ന് തലോടി.
ഒരു നിമിഷം അവൾ കണ്ണുകളടച്ചു നിന്നു.
ഹരി പോയി എന്ന് ഉറപ്പവരുത്തിയശേഷം ചാരു വേഗം കോണിപ്പാടികൾ ഇറങ്ങി ഉമ്മറത്തേക്ക്ചെന്നു.
അപ്പോഴും ഭാർഗവിതമ്പുരാട്ടി നാഗക്കാവിലേക്ക്തന്നെ നോക്കിയിരിക്കുകയായിരുന്നു.
“മുത്തശ്ശി….”
ചാരു മുത്തശ്ശിയുടെ കവിളിൽ ഉമ്മവച്ചിട്ട് നിലത്ത്,തമ്പുരാട്ടിയുടെ വലതുഭാഗത്തിരുന്നു.
“ബാക്കി പറഞ്ഞില്ല…”
“എന്ത്…?”
“കന്യകയെ…വേണം ന്ന് അഷ്ടമംഗല്ല്യപ്രശ്നത്തിൽ പറഞ്ഞില്ലേ…”
“ന്റെ കുട്ട്യേ ഇയ്യത് വിട്ടില്ലേ…”
“ഇല്ല്യല്ലോ…
എനിക്ക് അറിയണം മുത്തശ്ശി.”
ചാരു മുത്തശ്ശിയുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“നാഗങ്ങൾക്ക് ദിവസവും വിളക്ക് വക്കാൻ ആയില്ല്യം നക്ഷത്രത്തിലൊരു കന്യകയെവേണത്രെ..
ന്നാ മനക്കല് അങ്ങനെയൊരു ജന്മം ജനിച്ചിട്ടില്ല്യ.!
കോലോത്തെ അവസാന പെൺതരി ഭദ്രയാ പക്ഷേങ്കിൽ ഓൾടെ നാള് മകായിരുന്നു…”
“ന്നിട്ട്.. ”
ചാരുലത നെറ്റി ചുളിച്ചുകൊണ്ടു ചോദിച്ചു.
“ന്നിട്ടെന്താ നാള് കുറേ കഴിഞ്ഞു,
ഭദ്ര വളർന്നു. ശെരിക്കും മനക്കലെയൊരു ദാസിപ്പെണ്ണിനെ പോലെയായിരുന്നു ഓളെ ഞങ്ങൾ കണ്ടിരുന്നത്.അക്കാര്യത്തിൽ നിക്ക് ഇപ്പഴും സങ്കടണ്ട്.ന്റെ കുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല.
വർഷങ്ങളോളം അടുപ്പിലെ കരിയും പുകയുംകൊണ്ട് ആ അടുക്കളപ്പുരയിൽ ഓൾടെ ജീവിതം തള്ളി നീക്കി…ഓളെപ്പോഴും പറയുവായിരുന്നു’ന്റെ ‘അമ്മ ണ്ടെങ്കിൽ നിക്ക് ഈ ഗതി വരില്ലായിരുന്നു’ ന്ന് വല്ലാത്ത നോവ ന്റെ കുട്ടി തന്നത്.”
“പാവം ഭദ്ര…ലേ…”
“ഉം…”
ഭാർഗവിതമ്പുരാട്ടി ഒന്ന് മൂളുകമാത്രമേ ചെയ്‌തോള്ളു.
“അല്ല മുത്തശ്ശി ഈ ഭദ്രേടെ കല്യാണം കഴിഞ്ഞതാണോ..?
“ഇല്ല്യല്ലോ… ന്തേ… ”
“ഏയ് ഒന്നുല്ല്യ…., ശരിക്കും ഭദ്ര ആരായിട്ടു വരും മുത്തശ്ശിടെ..?
“അതിപ്പോ…. ന്റെ വല്യച്ഛന്റെ മകൾടെ മകന്റെ കുട്ടി.”
“ന്നിട്ട്…എങ്ങനെ മരണപ്പെട്ടു..?” ചാരു വീണ്ടും ചോദിച്ചു.
“നാഗക്കാവില് സ്ഥിരം വിളക്ക് വക്കുന്നത് ന്റെ ചേച്ചീടെ കുട്ട്യോള് ലക്ഷിമയും, പാർവതിയുമായിരുന്നു.ഒരീസം ലക്ഷ്മി പുറത്തായി പാർവതിയാണേൽ വീണിട്ട് കാല് ഓടിഞ്ഞിരിക്യായായിരുന്നു.കാവില് വിളക്ക് വക്കാൻ ഏട്ടൻ ഭദ്രയോട്പറഞ്ഞു.
“ന്നിട്ടോ….?.”
ചാരുവിന് ആകാംക്ഷയായി.
“ഇത്ര വർഷായിട്ട് ആദ്യായിട്ടാ ന്റെകുട്ടി കാവിലേക്ക് വിളക്ക് കൊളുത്താൻ പോണെ,
കൂട്ടിന് ഞാനും പോയി..”
“ന്നിട്ട് ന്ത് ണ്ടായി..”
ചാരു ചോദിച്ചു
“അവിടെ കണ്ട കാഴ്‍ച്ച നിക്ക് മറക്കാൻ കഴിയിണില്ല്യ…”
കാവിലേക്ക് നോക്കിക്കൊണ്ട് തമ്പുരാട്ടി പറഞ്ഞു.
“ന്താ കണ്ടത്..”
ചാരു മുത്തശ്ശിയോട് ചേർന്നിരുന്നു.
“ഓള് കാവിലേക്ക് കാലെടുത്തുവച്ചതും.
മൺപുറ്റിൽ നിന്ന് നാഗങ്ങളെല്ലാം
ഓൾടെനേരെ ഫണമുയർത്തി നിന്നു.
ന്റെ നെഞ്ചോന്ന് കാളി..
ആദ്യായിട്ടാ അങ്ങനെയൊരു കാഴ്ച്ച കാൺണെ..
ഇന്നേ വരെ ണ്ടായിട്ടില്ല്യാ..”

“അപ്പൊ ഭദ്ര അമാനുഷിക ശക്തിയുള്ളവളായിരുന്നോ മുത്തശ്ശി..?”
അത്ഭുതത്തോടെ ചാരു ചോദിച്ചു

“അങ്ങനെ ചോദിച്ചാൽ…?”
ഭാർഗ്ഗവിതമ്പുരാട്ടി ചിന്താകുലയായി ഇരുന്നു.

“ന്നിട്ട് “

“ഓള് കൊണ്ടച്ച പാലും, നൂറും നാഗങ്ങൾ വന്ന്കഴിക്കുന്നത് ഞങ്ങൾ നോക്കി നിന്നിട്ട്ണ്ട്,
ആയിടക്കാണ് ക്ഷേത്രത്തിലെ പൂജാതികർമ്മങ്ങൾ ചെയ്യാൻ തൃക്കണ്ടിയൂർ ഇല്ലത്തെ ഇളയസന്തതി ഉണ്ണികൃഷ്ണൻ തിരുമേനി മനക്കല് വന്നത്.

ഭദ്രയുടെ പെരുമാറ്റംശ്രദ്ധിച്ച തിരുമേനി അച്ഛൻ തമ്പുരാനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
ഗണിച്ചുനോക്കാൻ അച്ഛൻ തമ്പുരാൻ കല്പിച്ചു.
ചിലഭാഗങ്ങൾ തിരുമേനിക്ക് അവ്യക്തമായിരുന്നു.
തിരുമേനി അവളുടെ ജാതകം പരിശോദിച്ച് വീണ്ടും ഗണിച്ചു നോക്കി.
അപ്പൊ അറിഞ്ഞ കാര്യങ്ങൾകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി..”

“എന്താ തിരുമേനി പറഞ്ഞേ”

ചാരു ചെവിരണ്ടും കൂർപ്പിച്ചു

“ധ്യാനത്തിലായിരുന്ന തിരുമേനി കണ്ണുകൾ
തുറന്ന് അച്ഛൻതമ്പുരാനോട് പറഞ്ഞു

‘ദാരാ… ഈ വിഡ്ഢിത്തം പുലമ്പിയെ…
ഈ കുട്ടിടെ നാൾ ആയില്ല്യ…
നല്ല അസ്സൽ ആയില്ല്യം…
മകത്തിലേക്ക് കടന്നിട്ടില്ല്യാ..
നാഴിക മാറ്റംണ്ട്.. ഇത്ര വർഷായിട്ട് ഇടത്തെ സ്ത്രീജനങ്ങൾക്ക് ന്തേലും സംഭവിച്ചോ.. ഇല്യാല്ലോ..
ദേവി ചൈതന്യം കാണ്ണ്ണ്ട്,
നാഗായക്ഷിയുടെ കടാക്ഷവും..
ഇങ്ങട് വിളിക്യാ ആ കുട്ടിയെ ന്നിട്ട് കുളിപ്പിച്ച് ശുദ്ധിവരുത്തി ഇവിടെ ഇരുത്ത…
ഉം പെട്ടന്നാകട്ടെ..’
ഉണ്ണികൃഷ്ണൻ തിരുമേനി അച്ഛൻ തമ്പുരാനോട് കല്പിച്ചു.

തിരുമേനി കല്പിച്ചതും മനക്കലെ ദാസിപെണ്ണുങ്ങൾ ഓളെ കൂട്ടികൊണ്ടുവന്ന് തിരുമേനിക്ക് സമാന്തരമായി ഇരുത്തി.
ആദ്യം കുങ്കുമം എടുത്ത് ഓളെ കൈകളിൽ കൊടുത്തു,എന്നിട്ട് തിരുമേനി ചൊല്ലികൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി..
പിന്നീട് മഞ്ഞൾപ്പൊടിയും കൊടുത്തു ഓൾടെ കൈകളിൽ…
വീണ്ടും മന്ത്രങ്ങൾ ചൊല്ലി.

തിരിച്ചു വാങ്ങിയ കുങ്കുമവും,
മഞ്ഞൾപ്പൊടിയും തിരുമേനി ഒരു തളികയിൽ വച്ചിട്ട് ഭദ്രയെ ഒന്ന് നോക്കി..
ആനന്ദം തിരുമേനിയുടെമുഖത്ത് ദർശിച്ച അച്ഛൻതമ്പുരാൻ കാരണം തിരക്കി.

“ന്തയിരിക്കും മുത്തശ്ശി കാരണം?”
ചാരു ചോദിച്ചു.

” അന്ന് പറഞ്ഞ കന്യക….
മനക്കലെ വിളക്ക്..
നാഗകന്യകയുടെ ചൈതന്യമുള്ളവൾ
ആയില്ല്യം… അതോള..”

“ങേ.. ആര്… ഭദ്രയോ…”
ചാരുവിന്റെ കണ്ണുകൾ വട്ടംവച്ചു.

“ഉം,അതെ.”

“ന്നിട്ട്”

“അന്നുവരെ ഓൾക്ക് നേരെ ശകാരങ്ങളായി നിന്നോർ സ്നേഹംകൊണ്ട് പൊതിഞ്ഞു..
കീറിപ്പറിഞ്ഞ ഉടുപ്പെല്ലാം ഉപേക്ഷിച്ചു… പകരം പട്ടിൽ നെയ്ത പട്ടുപാവാടയണിഞ്ഞ് മനക്കലെ കന്യകയായി വാഴിച്ചു ഭദ്രയെ.

“ഭദ്രയെ കാണാൻ നല്ലഭംഗിണ്ടായിരുന്നു
ല്ലേ മുത്തശ്ശി..”
അൽപ്പം കുശുമ്പോടെയാണ് ചാരു ചോദിച്ചത്.

The Author

38 Comments

Add a Comment
  1. ചേട്ടാ കിടിലന്‍.

  2. കഥ പൊളിച്ചു നല്ലൊരു ഫിലിം കണ്ട ഫീൽ

  3. Great story

  4. Suuuuuper
    Ith പോലൊരു നോവൽ വായിക്കാൻ കാതിരിക്കയായിരുന്നൂ.

  5. Excellent story movie kanunna oru feel kitti ithinte PDF idamo

  6. bro ippozha vayiche . broyude comfort zone annenu thonnunu horror.oru kuddilam horror mo1vie kanda feel. with best regards

Leave a Reply

Your email address will not be published. Required fields are marked *