ഭാമം നന്ദനം [Jis] 166

ഒരു നിമിഷം കഴിഞ്ഞു അവൾ താക്കോൽ തപ്പി പിടിച്ചു എടുത്തു നൽകി ചോദിച്ചു!

 

 

“പോണ?”

 

 

എന്തിനു പോവണം! എങ്ങോട്ടു പോവണം! ഉത്തരമില്ലാത്ത ചോദ്യങ്ങൾ! ഈ നിമിഷം തീരാതെയിരുന്നുവെങ്കിൽ എന്നായിരുന്നു എന്റെ ചിന്ത! ഒരു നിമിഷം കഴിഞ്ഞു അവൾ മെല്ലെ പറഞ്ഞു തുടങ്ങി.

 

 

“നീ നോക്കിയോണ്ട് പിണങ്ങി പോവാന് ആണെങ്കീ, എന്നേ പോയേനെ ഞാൻ!  ഇന്നും ഇന്നലേം തൊടങ്ങീത് അല്ലല്ലോ തെണ്ടീ നിന്റെ വായ് നോട്ടം!”

 

 

ഞാൻ മറുപടി പറഞ്ഞില്ല. അവൾ പറയുന്ന ഓരോ വാക്കുകളും നെഞ്ചിൽ തറച്ചു കയറും പോലെ തോന്നി. ഒന്നോ രണ്ടോ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ വീണ്ടും പറഞ്ഞു.

 

 

“എനിക്ക് കൊഴപ്പം ല്യാഡാ! നീയല്ലേ!”

 

 

മറുപടി നൽകാതെ ഞാൻ അവളുടെ മുടിയിഴകളെ മെല്ലെ തഴുകി. ഞാൻ നിശബ്ദനായത് കണ്ട് അല്പം കഴിഞ്ഞു അവൾ എന്റെ കൈ വിരൽ പിടിച്ചു മെല്ലെ കടിച്ചു കൊണ്ട് പറഞ്ഞു.

 

 

“ദേ ചെക്കാ സെന്റി അടിച്ചാ ഇണ്ടല്ലോ!”

 

 

അവൾക്ക് അത്പോലെ തന്നെ ഞാനും മറുപടി നൽകി!

 

 

“ദേ പെണ്ണേ നീ ഇനീം കടിച്ചാ ഇണ്ടല്ലോ!”

 

 

അവൾ എന്നേ നോക്കി! കത്തുന്ന നോട്ടം! എന്റെ മിഴികളിൽ ഉറ്റു നോക്കികൊണ്ട്

അവൾ കടിച്ച വിരലിൽ ചുംബിച്ചു. ഞാനവളെ നോക്കുന്നത് കണ്ട് അവളുടെ നോട്ടം എന്റെ വിരലിലേക്ക് മാറ്റി, കൗതുകത്തോടെ ഞാൻ അവളെ നോക്കുമ്പോൾ എന്റെ വിരൽ മെല്ലെ അവളുടെ അധരങ്ങൾക്ക് ഉള്ളിലേക്ക് കയറിയിറങ്ങി.

 

 

പിന്നെയാ പെണ്ണ് എന്റെ നെഞ്ചിലേക്ക് കിടന്നു! വീണ്ടും എന്റെ നേരെ തിരിഞ്ഞു എന്റെ മിഴികളിലേക്ക് നോക്കി! ശാന്തമായ് മറ്റൊന്നും ഓർക്കാതെ അവളെ മാത്രം നോക്കി ഞാൻ കിടന്നു! അവളെ എന്നെയും! മാത്രകൾ നിമിഷങ്ങൾക്ക് വഴിമാറി!

 

 

എത്ര സമയമെന്ന്  കൂടി അറിയില്ല! പക്ഷേ ആ നിമിഷങ്ങളിൽ ഒരിക്കൽക്കൂടി ഞാൻ നന്ദുവിനെ, എന്റെ ഭാര്യയെ ഓർത്തില്ല!

The Author

6 Comments

Add a Comment
  1. കൂളൂസ് കുമാരൻ

    Kidilam

  2. നന്ദുസ്

    സൂപ്പർബ്.. നല്ല മികച്ച ഒരു കഥ.. നല്ല തുടക്കം, നല്ല അവതരണം… കിടു…
    But സഹോ.. ഇവരൊക്കെ ആരാണ്, എന്താണ്, എങ്ങിനാണ് ന്നൊക്കെ അടുത്തപ്പാർട്ടിൽ തരണേ.. താമസിച്ചാലും രണ്ടാം ഭാഗം തരാതിരിക്കരുത്… അത്രക്കും നല്ല ഫീൽ ആരുന്നു.. ബാക്കി ഫ്ലാഷ് ബാക്ക് നു വേണ്ടി കാത്തിരിക്കും… ????

  3. നല്ല കഥ
    അവതരണം സൂപ്പർ ❤️❤️❤️

  4. വാത്സ്യായനൻ

    ഒരു പ്രമുഖ കഥാകൃത്തിൻ്റെ എതേ ശൈലി. അതു താനല്ലയോ ഇത് എന്നാണ് വർണ്യത്തിൽ ഒരാശങ്ക.

  5. അപ്പൊ ഇതാണ് എന്റെ ചോദ്യം.?… ‘ആരാണ് ഞാൻ’?……. ……………….
    “മച്ചാനെ ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ..”
    ????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *