എന്റെ വാക്കുകൾ അല്പം കൂടിപ്പോയെന്ന് എനിക്ക് തോന്നിയിരുന്നു. ‘ഐറ്റം ‘ എന്ന വാക്ക് കേട്ടതും അപ്പുറത്ത് ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു.
”ഹരി… നീ… നീ എന്താ ഹരി ഇങ്ങനെ ഒക്കെ..?” അവളുടെ ശബ്ദം ഇടറി.
“എന്റെ സ്വപ്നങ്ങൾക്ക് നീ തന്ന വില ഇതാണോ? നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ, നിന്റെ കണ്ണിൽ ഞാൻ അത്രയും മോശക്കാരിയാണെങ്കിൽ എന്തിനാ നീ എന്നെ പ്രോത്സാഹിപ്പിച്ചത്? ഈ സ്റ്റുഡിയോയും ഡാൻസും ഒക്കെ നിനക്ക് വേണ്ടിയല്ലേ ഞാൻ ചെയ്യുന്നത്? എനിക്ക് ഇങ്ങനെയൊരു ഹരിയെ അറിയില്ല.”..
”എനിക്കും അറിയില്ല അച്ചു… എനിക്ക് പഴയ ആ അച്ചുവിനെ മതിയായിരുന്നു. സിദ്ധാർത്ഥിന്റെയും സൽമാന്റെയും ഇടയിൽ നിന്ന് വീഡിയോ എടുക്കുന്ന ഈ അച്ചുവിനെയല്ല എനിക്ക് വേണ്ടത്. നിന്റെ ആ റീൽ കണ്ട് എന്റെ ഫ്രണ്ട്‌സ് പോലും എന്നെ കളിയാക്കുന്നുണ്ടാകും. നീ എന്നെ നാണം കെടുത്തി.”
”മതി ഹരി… നിർത്തിക്കോ!” അവൾ കരച്ചിലിനിടയിലും ദേഷ്യത്തോടെ പറഞ്ഞു.
“നീ അവിടെയിരുന്ന് നിന്റെ ഈ സദാചാരം പ്രസംഗിച്ചോ. നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല. ഞാൻ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് നിനക്ക് അറിയണ്ട. നിന്റെ സംശയരോഗത്തിന് മരുന്ന് എന്റെ കയ്യിലില്ല.”
പറഞ്ഞു തീരുന്നതിന് മുൻപേ അവൾ ഫോൺ കട്ട് ചെയ്തു. ഞാൻ വീണ്ടും വിളിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. യുകെയിലെ ആ തണുത്ത മുറിയിൽ ഞാൻ തനിച്ചായി. ദേഷ്യം പതുക്കെ സങ്കടത്തിന് വഴിമാറി. ഞാൻ പറഞ്ഞ വാക്കുകൾ അവളെ എത്രത്തോളം മുറിപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു.

super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu