എങ്കിലും, ആ വീഡിയോയിലെ സൽമാന്റെ നോട്ടവും സ്പർശനവും എന്റെ കണ്ണിൽ നിന്ന് മാറുന്നില്ലായിരുന്നു. ആ രാത്രി ഞങ്ങൾക്ക് രണ്ടുപേർക്കും ഉറക്കമില്ലാത്ത ഒന്നായി മാറി. ഒരു വലിയ വിള്ളൽ ഞങ്ങളുടെ ഇടയിൽ വീണുകഴിഞ്ഞിരുന്നു.
രണ്ടു മാസങ്ങൾ കടന്നുപോയി. ഞാനും അച്ചുവും തമ്മിലുള്ള മൗനം ഒരു വൻമതിൽ പോലെ ഞങ്ങളെ അകറ്റി നിർത്തിയിരുന്നു.
എന്റെ അഹംഭാവം എന്നെ അതിശക്തമായി തടഞ്ഞുകൊണ്ടിരുന്നു; ഞാൻ വിളിക്കില്ല, അവളും വിളിക്കില്ല. പക്ഷേ, ഉള്ളിൽ കത്തുന്ന തീ അണഞ്ഞതേയില്ല.
യുകെയിലെ തണുപ്പും ഏകാന്തതയും എന്നെ വല്ലാതെ വേട്ടയാടി. ഓഫീസിലെ ജോലികളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കാവുന്നില്ലായിരുന്നു.
എന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. മുമ്പൊക്കെ ശാന്തനായിരുന്ന ഞാൻ ഇപ്പോൾ മീറ്റിംഗുകളിൽ പോലും ചെറിയ കാര്യങ്ങൾക്ക് സഹപ്രവർത്തകരോട് ദേഷ്യപ്പെടുന്നു. എന്റെ മുഖത്തെ സന്തോഷം പൂർണ്ണമായും മാഞ്ഞുപോയിരുന്നു. ടീം മെമ്പേഴ്സ് പോലും എന്നെ ഒഴിവാക്കി നടക്കാൻ തുടങ്ങി. അച്ചുവിന്റെ ഓർമ്മകൾ, അവളുടെ ചിരി, ആ അവസാന വഴക്ക്…
എല്ലാം എന്നെ ഉള്ളിൽ നിന്ന് കൊന്നുകൊണ്ടിരുന്നു.
ഒരിക്കൽ ലഞ്ച് ബ്രേക്കിനിടെ ലക്ഷ്മി ചേച്ചി എന്റെ മുന്നിൽ വന്നിരുന്നു. എന്നെത്തന്നെ കുറച്ചു നേരം നിരീക്ഷിച്ച ശേഷം അവർ ചോദിച്ചു
, “എന്താടാ ഹരി, എന്തിനാ നീ ഇങ്ങനെ സ്വയം നശിക്കുന്നത്? അച്ചു പോയിട്ട് രണ്ടു മാസമായി. നീ അവളെ വിളിച്ചില്ലേ?”

super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu