അവൾ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. അപ്പൊ ഞാൻ മനസ്സിൽ പറയുന്നത് അവൾ കേൾക്കുന്നുണ്ട്.
“എന്താ ആലോചിക്കുന്നത് ! പേടിക്കണ്ട രാജീവ്.. എന്നെ നിനക്ക് മാത്രമേ കാണാനാവൂ. ഇവിടെ വാ. നമുക്ക് ഇവിടെ കാറ്റു കൊണ്ട് നിന്ന് സംസാരിക്കാം. ”
എന്റെ ഉള്ളിലെ ഭയം ചെറുതായി കുറഞ്ഞിട്ടുണ്ട്. ഞാൻ സിയയുടെ അടുത്തേക്ക് പോയി. ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറി കളിക്കുന്നുണ്ട്.
“മ്മ്മ്… മതി ആലോചിച്ചത്. വാ ഇവിടെ ഇരിക്ക്. ഇപ്പൊ എങ്ങനുണ്ട്. പനി മാറിയില്ലേ? ”
അവൾ താഴെ തറയിൽ ചമ്രം പിണഞ്ഞു ഇരുന്നു. ഞാനും കൂടെ ഇരുന്നു.
എന്റെ കണ്ണുകൾ അറിയാതെ പൊക്കിൾ കുഴിയും വെളുത്ത നഗ്നമായ തുടകളും ഒന്നുഴിഞ്ഞു.
“മാറി. ഇപ്പോൾ കുഴപ്പമില്ല. നിങ്ങൾ ആരാ? ”
സിയ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.
“സിയ. അതാണ് എന്റെ പേര്. ഞാൻ ഒരു ഭൂതമാണ്. നീ മോചിപ്പിച്ച നിന്റെ ഭൂതം. ”
“ഭൂതമോ? ഭൂതം എങ്ങനെ പെണ്ണാവും? ഞാൻ കേട്ടിട്ടുള്ള ഭൂതത്തിനു ഭീകര രൂപമാണ്. ആണിന്റെ രൂപമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പക്ഷെ നിങ്ങൾ… ”
“ഭൂതങ്ങളിൽ പെണ്ണില്ലെന്നു ആരാ പറഞ്ഞത്. അതൊക്കെ നിങ്ങൾ മനുഷ്യർ പറഞ്ഞുണ്ടാക്കുന്നതല്ലേ. നിങ്ങൾ മനുഷ്യർ അറിയാത്ത ഒത്തിരി രഹസ്യങ്ങൾ ഇനിയും ഉണ്ട്. നിങ്ങളുടെ കൂടെ തന്നെ ഞങ്ങൾ ജീവിക്കുന്നുണ്ട്. മനുഷ്യരുടെ രൂപത്തിൽ തന്നെയാണ് നിങ്ങളുടെ കൂടെ ഞങ്ങൾ ഉള്ളത്. നിങ്ങൾ അറിയുന്നില്ലെന്നേ ഉള്ളൂ. ഹ ഹ ഹ. ”
“നിങ്ങൾ എവിടുന്നാണ് സ്വർഗത്തിൽ നിന്നാണോ വരുന്നത്? ”
“ശെരിക്കും സ്വർഗത്തിൽ തന്നെ ആണ് ഞങ്ങൾ ഉണ്ടാവേണ്ടത്. പക്ഷെ ഞങ്ങൾ അവിടെ വിലക്കപെട്ടവർ ആണ്. കാരണം എന്താന്നറിയോ രാജീവിന് !”
“എന്താ കാരണം? ”
“ദേവന്മാർ ഭൂമിയിൽ കറങ്ങാൻ ഇറങ്ങും. എന്നിട്ട് നിങ്ങൾ യക്ഷികൾ എന്നൊക്കെ വിളിക്കാറുള്ള സുന്ദരികളായ ആത്മാക്കളെ വശീകരിച്ചു അവരിൽ ഉണ്ടാവുന്ന കുട്ടികൾ ആണ് നിങ്ങൾ ഭൂതങ്ങൾ എന്ന് വിളിക്കുന്ന ഞാനൊക്കെ. പ്രകൃതി വിരുദ്ധമായി ഉണ്ടായത് കൊണ്ട് ഞങ്ങൾ സ്വർഗത്തിൽ വിലക്കപെട്ടവർ ആണ്. ”
“പ്രകൃതി വിരുദ്ധമോ !” എനിക്ക് ചിരി പൊട്ടി.
“പിന്നല്ലാതെ സ്വർഗ്ഗത്തിലെ ദേവന്മാർ ഭൂമിയിൽ ഗതി കിട്ടാതെ നടക്കുന്ന യക്ഷികളെ ഭോഗിച്ചാൽ അത് പ്രകൃതി വിരുദ്ധമല്ലേ. ഓരോ നിയമങ്ങൾ ആണ് രാജീവ്. നിങ്ങൾ മനുഷ്യന്മാർക്ക് മാത്രമല്ല. എല്ലാവർക്കും ചില നിയമങ്ങൾ കല്പിച്ചിട്ടുണ്ട്. ആരൊക്കെയോ… ”
❤️❤️❤️
Bro super… Adutha part edan ntha ethra vaikunnath adhutha partinnayi katta waiting