ഇന്ന് രാവിലെയും ഒരുകൂട്ടർ കാണാൻ വന്നിരുന്നു .അതുകൊണ്ടാണ് അവൾ ഹോട്ടലിൽ എത്താൻ വൈകിയത് . “ചേച്ചീ ചായ ”
സുധീറാണ്. ഇന്ന് പകൽ ഹോട്ടൽ ഡ്യൂട്ടി അവനാണ് .വല്ലപ്പോഴും ബിയറടിക്കാൻ വരുന്ന ഗെസ്റ്റുകൾക്കും മുറിയിൽ ഉള്ളവർക്കും മാത്രമാണ് ഭക്ഷണം ഉണ്ടാക്കുന്നത് .ഇന്ന് ഗെസ്റ്റുകൾ ഇല്ലാത്തതുകൊണ്ട് സുധീർ ഏറെക്കുറെ ഫ്രീ ആയിരിക്കും .
എല്ലാവർക്കും രാധിക ചേച്ചിയാണ് .സുജിത്തിന്റെ കൂടെ ജോലി ചെയ്തവർ ആയതുകൊണ്ട് പല കാര്യങ്ങളിലും അവൾക്ക് സഹായവുമാണ് ഇവരെല്ലാവരും . “ചേച്ചി കുറച്ചു കഴിഞ്ഞാൽ ഞാനൊന്നു മുങ്ങും .ഒരു ഇന്റർവ്യൂ ഉണ്ട് . ലീവ് ചോദിച്ചാൽ അങ്ങേരു തരില്ല .രണ്ടു മണിക്കൂർ മതി ” “ഞാനൊറ്റക്കോ.വിവേകും ഇന്ന് വരില്ലെന്നറിയില്ലേ ” വിവേക് ബാർ ലൈസൻസ് പുതുക്കാനുള്ള പേപ്പർ ശരിയാക്കാൻ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു ” ദേവനോട് ഞാൻ പറഞ്ഞിട്ടുണ്ട് .അവൻ കുറച്ചു കഴിഞ്ഞാൽ എത്തും . എന്റെ പൊന്നു ചേച്ചിയല്ലേ നിങ്ങള് രണ്ടുപേരും ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ ” “എടാ ആ പാവം നൈറ്റ് കഴിഞ്ഞു പോയിട്ടല്ലേ ഉളളൂ” “രാത്രിയും ഉറക്കം തന്നെ അല്ലെ ”
അവൻ ചിരിച്ചുകൊണ്ട് ഗ്ലാസ്സുമായി പോയി .കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ബൈക്ക് ചീറിപ്പായുന്ന ശബ്ദം കേട്ടു.
ശരണ്യയുടെ കല്യാണത്തിന് ഇനി അധികം സമയമെടുക്കാൻ വയ്യ . അതിനുള്ള മാര്ഗങ്ങള് ആലോചിക്കുമ്പോൾ രാധികയ്ക്ക് തലപൊളിയുന്നതുപോലെ തോന്നി . സുജിയെട്ടന് ഒരു അനിയനും അമ്മയും മാത്രമാണുള്ളത് .അവന്റെ സ്ഥിതിയും ദയനീയം .തന്റെ വീട്ടുകാരുടെ കാര്യം ആലോചിച്ചാൽ ..!!
ഒരു കാറിന്റെ ശബ്ദമാണ് രാധികയെ ചിന്തകളിൽ നിന്നും ഉണർത്തിയത് . വിലകൂടിയ കാറാണ് .അതിൽ നിന്നും ഏകദേശം അറുപതു വയസ്സ് പ്രായം തോന്നുന്ന ആജാനുബാഹുവായ ഒരു മനുഷ്യൻ ഇറങ്ങിവന്നു .വെള്ള മുണ്ടും നീല ജൂബയുമാണ് വേഷം . ബിയറിന് വല്ലതും ആണെങ്കിൽ താൻ തന്നെ എടുത്തു കൊടുക്കേണ്ടി വരും ദേവൻ ഇതുവരെ എത്തിയിട്ടില്ല .രാധികയാണെങ്കിൽ ഇതുവരെ അവിടെ കയറുകയോ മറ്റോ ചെയ്തിട്ടുമില്ല .
അയാൾ മുന്നിൽ വന്നു നിന്നു.രാധികയെ നോക്കി പുഞ്ചിരിച്ചു . അവൾ തിരിച്ചും പുഞ്ചിരിച്ചു .
മികച്ച ഒരു കഥ തുടങ്ങി വെച്ചിട്ട് ബാക്കി തരാതെ എന്തൊരു പരിപാടി ആണ് Akaash ബ്രോ നിങ്ങൾ ഈ ചെയ്യുന്നത് ??
ബാക്കി കൂടി പോസ്റ്റ് ചെയ്യൂ….
ഒരു love story akku
സൂപ്പർ മോനേ…!
രാധികയും അലക്സും പൊളിച്ചു.
Bakki pettenn idu mashe..
Waiting
അടിപൊളി ❤❤?
Kollam….bro nice strating……pne ethi evdanu nishidham…….pne kadha ethepole..slow moodil potte….NXT part pettannu tharane….
kollam… oru standerd undu….keep going nice story…next part vegam edane
Nalla ezhuthu
Please continue
കിടിലം ഫീൽ…. ഈ സ്ലോ സെഡക്ഷൻ എന്ന് പറയുന്നത് തന്നെ തന്മയത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു സോൺ ആണ്.. and the author has nailed it… Kudos to Akaash for this one… ഇനിയും പോരട്ടെ ഇത് കാണ്ഡം കാണ്ഡമായി… പേജുകൾ കൂട്ടാൻ ശ്രമിക്കുമല്ലോ…
ഇതിലെന്തോന്ന് നിഷിദ്ധം ??