“എനിക്ക് രണ്ടു മണിക്കൂർ നേരത്തേക്ക് ഒരു റൂം കിട്ടുമോ .ഒന്ന് വിശ്രമിക്കാനാണ്. ഒരു ദീര്ഘയാത്രയിലായിരുന്നു .വല്ലാത്ത നടുവേദന . അതൊന്നു മാറിയാൽ പോകാം. ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്യാനുണ്ട് ..”
രാധിക കാറിലേക്ക് നോക്കി .വേറെയാരെയും കണ്ടില്ല . ഇങ്ങനെ ഒരു മണിക്കൂർ,ഫ്രഷാവാൻ എന്നൊക്കെ പറഞ്ഞുകൊണ്ട് മുറിയെടുക്കാൻ ചിലർ വരാറുണ്ട് .കൂടെ ഏതെങ്കിലും സ്ത്രീകളും ഉണ്ടാവും ഇതൊക്കെ ഇവിടെ വരുന്നവരുടെ സ്ഥിരം നമ്പർ ആണ് രാധികയുടെ നോട്ടം കണ്ടിട്ടാകണം അയാൾ പുഞ്ചിരിച്ചു .
“ഞാനൊറ്റക്കെയുള്ളൂ മാഡം ”
അവളുടെ മനസ്സ് അയാൾ മനസ്സിലാക്കിയത് കാരണം അവളൊരു നിമിഷം ഇളിഭ്യയായി .പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് അവൾ പറഞ്ഞു .
” മണിക്കൂർ താരിഫ് ഇല്ല സാർ .ഒരു ദിവസത്തേക്കുള്ള താരിഫ് ആണ് .” അവൾ റൂം താരിഫ് നീട്ടിക്കൊണ്ടു പറഞ്ഞു .
“അത് കുഴപ്പമില്ല .എനിക്ക് രണ്ടുമണിക്കൂർ വിശ്രമിച്ചത് പോകണം എന്നാണ് ഞാൻ പറഞ്ഞത് .മാഡം”
അയ്യായിരം രൂപയുടെ ഡീലക്സ് മുറിയാണ് അയാൾ തെരഞ്ഞെടുത്തത് . അലക്സ് കോശി എന്ന പേരും രാധിക ഇതുവരെ കേൾക്കാത്ത ഒരു സ്ഥലപ്പേരുമാണ് അയാൾ പറഞ്ഞത് .ആറായിരം രൂപയാണ് അയാൾ കൊടുത്തത് .ബാക്കി തിരിച്ചു കൊടുത്തപ്പോൾ അയാൾ വാങ്ങിയില്ല. വച്ചോളൂ എന്ന് പറഞ്ഞുകൊണ്ട് അയാൾ ബാഗെടുക്കാനായി കാറിനരികിലേക്കു പോയി .
ഗെസ്റ്റുകളുടെ കയ്യിൽ നിന്നും ടിപ്പുകൾ കിട്ടാറുണ്ടെങ്കിലും ഇത്ര വലിയ തുക ആദ്യമായിട്ടാണ് .രണ്ടു മണിക്കൂർ നേരത്തേക്ക് അയ്യായിരം രൂപയുടെ മുറി ബുക്ക് ചെയ്യാൻ മാത്രം കാശുണ്ടെങ്കിൽ പിന്നെ ടിപ്പ് തരുന്നതിൽ തെറ്റ് പറയാൻ വയ്യ .
ഒരു ചെറിയ തോള്സഞ്ചിയുമായാണ് അയാൾ തിരിച്ചു വന്നത് . അവൾ മുറിയുടെ താക്കോൽ കൊടുത്തു .
“ലിഫ്റ്റ് ഉണ്ടല്ലോ അല്ലെ .ഏതു നിലയിലാണ് റൂം ?” അയാൾ താക്കോൽ വാങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് റൂം കാണിച്ചുകൊടുക്കാൻ ആരുമില്ലെന്നത് രാധിക ഓർത്തത് .
“റൂം ഞാൻ കാണിച്ചു തരാം സാർ ” രാധിക താക്കോൽ വാങ്ങി മുന്നിൽ നടന്നു . ലിഫ്റ്റിൽ കയറുമ്പോഴും മുറിയുടെ വാതിൽ തുറക്കുമ്പോഴും അവരിരുവരും ഒന്നും മിണ്ടിയില്ല .അയാൾ തോള്സഞ്ചി സെറ്റിമേൽ വച്ചുകൊണ്ട് സോഫയിൽ ഇരുന്നു .രണ്ടു മുറികളായിട്ടാണ് ഡീലക്സ് റൂമുകൾ .ആദ്യം ചെല്ലുന്ന ഇടത്തിൽ സോഫ സെറ്റിയും അലമാരയും മറ്റുമാണ് .അതിനുള്ളിൽ ആണ് ബെഡ്റൂം .
മികച്ച ഒരു കഥ തുടങ്ങി വെച്ചിട്ട് ബാക്കി തരാതെ എന്തൊരു പരിപാടി ആണ് Akaash ബ്രോ നിങ്ങൾ ഈ ചെയ്യുന്നത് ??
ബാക്കി കൂടി പോസ്റ്റ് ചെയ്യൂ….
ഒരു love story akku
സൂപ്പർ മോനേ…!
രാധികയും അലക്സും പൊളിച്ചു.
Bakki pettenn idu mashe..
Waiting
അടിപൊളി ❤❤?
Kollam….bro nice strating……pne ethi evdanu nishidham…….pne kadha ethepole..slow moodil potte….NXT part pettannu tharane….
kollam… oru standerd undu….keep going nice story…next part vegam edane
Nalla ezhuthu
Please continue
കിടിലം ഫീൽ…. ഈ സ്ലോ സെഡക്ഷൻ എന്ന് പറയുന്നത് തന്നെ തന്മയത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു സോൺ ആണ്.. and the author has nailed it… Kudos to Akaash for this one… ഇനിയും പോരട്ടെ ഇത് കാണ്ഡം കാണ്ഡമായി… പേജുകൾ കൂട്ടാൻ ശ്രമിക്കുമല്ലോ…
ഇതിലെന്തോന്ന് നിഷിദ്ധം ??