ലയിച്ചു തന്റെ മനസ്സ് ഒരു ലാഘവത്തിലെത്തിയ നിമിഷം ആ ഇശൽ ശീലും നിന്നു. അവൻ വീണ്ടും പതിയെ കണ്ണു തുറന്നു. അമ്പരപ്പിൽ അവന്റെ ഹൃദയം നിന്നുപോകുന്ന പോലെ തോന്നി അവന്. നേരത്തേ ശൂന്യമായ ഇരിപ്പിടങ്ങളിലെല്ലാം ഓരോ ആളുകൾ വീതം സർവ്വാഭരണവിഭൂഷകളായി ഇരിക്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്നത് രാജാവായിരിക്കും. പക്ഷേ എല്ലാവരും ഉത്തരേന്ത്യൻ വിവാഹങ്ങളിലെ വധൂവരൻമാരെ പോലെ പട്ടുനൂലാലുള്ള ഒരു മുഖാവരണം ധരിച്ചതിനാൽ മുഖം വ്യക്തമല്ല .എങ്കിലും സിംഹാസനത്തിലിരിക്കുന്ന രാജാവിനെ പോലെ തോന്നിക്കുന്ന ആളോട് വിറച്ച് വിറച്ച് സമാൻ ചോദിച്ചു
“നിങ്ങളൊക്കെ ആരാ.. എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നത് ”
ചോദിച്ച് കഴിഞ്ഞപ്പോഴേക്കും സമാന് ദാഹിച്ചു. ഞൊടിയിടയിൽ വായുവിലൂടെ ഒരു സ്വർണ്ണ ചഷകത്തിൽ അത്യപൂർവ്വ സുഗന്ധമുള്ള ഒരു പാനീയം ഒഴുകി വന്നു. ദാഹപരവേശത്താൽ സമാൻ അത് കയ്യിലേക്ക് പിടിച്ച് ഒരു നിമിഷം നിന്നു.” ഇത് വല്ല വിഷവുമായിരിക്കുമോ റബ്ബേ” എന്ന് മനസിൽ ആത്മഗതം ചെയ്ത മുറക്ക് സിംഹാസനത്തിൽ ഇരിക്കുന്ന ആളുടെ അടുത്ത് നിന്ന് ചിരട്ട കല്ലിലുരയുന്ന സ്വരത്തിൽ ആൺ ശബ്ദം വന്നു ” പേടിക്കേണ്ട …. മരിക്കില്ല.”
ശ്ശെടാ ഈ ശബ്ദവും നല്ല പരിചയമുള്ള പോലെ പക്ഷേ ആരുടേതാണെന്ന തിരിച്ചറിവ് കിട്ടുന്നില്ല. അന്തിച്ചു നിൽക്കുന്ന സമാനോട് ആജ്ഞാ സ്വരത്തിൽ വീണ്ടും കുടിക്കാനുള്ള നിർദേശം വന്നതും സമാൻ കണ്ണുമടച്ച് സാവകാശം രണ്ട് കവിൾ കുടിച്ചു. ” ന്റെ റബ്ബേ ദുനിയാവിൽ ഇത്രയും സ്വാദുള്ള പാനീയമൊക്കെയുണ്ടോ ” എന്ന് ഉറക്കെ തന്നെ പറഞ്ഞ് പിന്നെ സമാൻ ഒറ്റ വലിക്ക് തന്നെ അത് കുടിച്ചു തീർത്തു. അപ്പോൾ പീഠങ്ങളിൽ ഇരുന്നവരും സിംഹാസനത്തിലെ അവരുടെ രാജാവും അവന്റെ ആത്മഗതം കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.
ഇപ്പോൾ സമാന് നേരിയ ഒരാശ്വാസം പോലെ തോന്നി. എന്തായാലും ഇവർ കുഴപ്പക്കാരല്ല.. തന്നെ ഉപദ്രവിക്കില്ലായിരിക്കും. ആ ഒരു വിശ്വാസത്തിൽ സമാൻ വീണ്ടും സിംഹാസനത്തിൽ ഇരിക്കുന്ന ആളോട് ചോദിച്ചു ” എന്നെ എന്തിനാണ് ഇവിടെ കൊണ്ട് വന്നതെന്ന് ഒന്ന് പറയാമോ.. ഞാൻ നിങ്ങളോട് എന്ത് ചെയ്തിട്ടാണ് എന്റെ കുടുംബത്തേയും കൂട്ടുകാരെയും എന്നിൽ നിന്ന് വേർപിരിച്ചത്.
സിംഹാസനത്തിൽ ഇരിക്കുന്ന ആൾ തന്റെ മുടുപടം മെല്ലെ മുകളിലേക്ക് മടക്കിയിട്ടു. അതിന്റെ രണ്ട് മൂന്ന് പട്ടുനൂലുകൾ കവിളിൽ ഞാന്നു കിടന്നു. എങ്കിലും അയാളുടെ മുഖം സമാന് വ്യക്തമായി കാണാം. ശബ്ദം തിരിച്ചറിഞ്ഞ പോലെ തന്നെ മുഖവും എവിടെയോ കണ്ട് മറന്നത് തന്നെ എന്ന് സമാന് ബോധ്യമുണ്ട്… പക്ഷേ എവിടെ?… അത് മാത്രം മനസ്സിലാക്കാൻ പറ്റുന്നില്ല. അപ്പോഴേക്കും ഒട്ടും ആകർഷകമല്ലാത്ത ആ ശബ്ദത്തിനുടമ ചുണ്ടുകൾ ചലിപ്പിച്ചു തുടങ്ങി
” സമാനേ നീ ഒട്ടും ഭയപ്പെടേണ്ട… നീ ഇപ്പോൾ നിൽക്കുന്നത് ജിന്നുകളുടെ സാമ്രാജ്യത്തിലെ രാജാവായ എന്റെ അതായത് ഇഫ്രീത്തിന്റെ കൊട്ടാരത്തിലാണ്.”
ഒരു നടുക്കവും അമ്പരപ്പും സമാന്റെ ഉള്ളിലൂടെ കടന്ന് പോയി.. കുട്ടിക്കാലം മുതൽ ഉമ്മ പറഞ്ഞു തരുന്ന ജിന്നു കഥകളിലെ മഹാ രാജാവ്.ഒരിക്കലും ഭൂമിയിൽ മനുഷ്യരാരും എത്തിപ്പെടാത്ത അൽഭുതലോകം. ജിന്നിലും മനുഷ്യരിലും ഏത് സുന്ദരിയെ മോഹിച്ചാലും സ്വന്തമാക്കി വിലസുന്ന വില്ലാളിവീരൻ… പണ്ട് കേട്ട ഒരു മാപ്പിള പാട്ട് സമാന്റെ ഓർമയിൽ ഒന്ന് മിന്നി മറഞ്ഞത് . മനസിൽ മൂളി
“ഏഴാം ബഹറിന്റെ അക്കരെയക്കരെയൊരൂക്കൻ കോട്ട
തിരക്കിന്‍റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ഒരു സമയത്താണ് താങ്കളുടെ ഈ കഥ വരുന്നത്. ഹോം പേജിലെ കണ്‍റ്റെന്‍റ്റ് ലിസ്റ്റില്‍ കഥയുടെ പേര് കണ്ടപ്പോള്‍ ശ്രദ്ധിച്ചിരുന്നു. കഥയുടെ പേരിലെയുംഎഴുതിയ ആളുടെ പേരിലെയും വ്യത്യസ്ഥത.
ഞാന്‍ പറഞ്ഞല്ലോ തിരക്കിന്‍റെ കാര്യം. അതൊന്നുകൊണ്ട് മാത്രമാണ് അന്ന് വായിക്കാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഐം അഷേമ്ഡ് ഓഫ് നോട്ട് ഗോയിംഗ് ത്രൂ ദിസ് ഏര്‍ലിയര്‍…
I would like to say you have done a good job. It really entertained me.
വളരെ നന്ദി സ്മിതാ …
എന്റെ അഭ്യർത്ഥന മാനിച്ച് തിരക്കുകൾക്കിടയിലും വായിക്കുവാനും കമന്റ് രേഖപ്പെടുത്തുവാനും കാണിച്ച സൗമനസ്യം വളരെ സന്തോഷം നൽകുന്നു. താങ്കളെപ്പോലെ മനോഹരമായി എഴുതുന്നവരിൽ നിന്ന് കേൾക്കുന്ന വാക്കുകൾ തികച്ചും പ്രചോദനം തന്നെയാണ്. ഒരിക്കൽ കൂടി താങ്ക്യൂ സോ മച്ച്
Soordhas
Name thanne different anu
Pinne sambavam kidukki thimarthi polichu ..
Eni thamgalude katha akatte evide barikkunne
Waiting next part
അഭിനന്ദനങ്ങൾക്ക് നന്ദി @ ബെൻസി…
ഒരു സ്റ്റാർട്ടർ ആയ എന്റെ കഥ ഇവിടെ ഭരിക്കുക എന്നൊതൊക്കെ വെറും സ്വപ്നമാണ്…
എത്രയോ നന്നായി എഴുതുന്നവരുടെ താവളമാണിത്… അവരുടെ ഇടയിൽ ഒരു പുൽനാമ്പിന്റെ തലയെടുപ്പ് കിട്ടിയാൽ തന്നെ ഞാൻ ധന്യനായി….
കൊള്ളാം….. പുതിയ തീം. നല്ല തുടക്കം
????
content://com.android.chrome.FileProvider/images/screenshot/15984948411381529451903.jpg
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇന്നാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട്
ഫുള്ള് സപ്പോർട്ട്
ധൈര്യമായി മുൻപോട്ടു പോകുക
????????????????????????????????????????????????????♥️??????????????????♥️??♥️?♥️??????????♥️??♥️??♥️??♥️♥️♥️♥️♥️♥️♥️????????????????????????
So thanks bro…
ഇൗ അവിഹിത ക്കാരൻ സൈഡിലൂടെ പോക്കൊട്ടെ പാവം… ??? സംഭവം കൊള്ളാം… ക്
Thanks…. @ അജ്ഞാതൻ
സൈഡിലൂടെ പോയി എത്രയും വേഗം സ്വാതിയുടെ അടുത്ത പാർട്ട് തരാൻ നോക്കൂ.. വായനക്കാർ അക്ഷമരാണ്
Ponnu mona polichu nee adutta part pettann poratta katirikkan kshama teera ellattooo
അഭിപ്രായങ്ങൾക്ക് നന്ദി യുണ്ട് Asar.
അടുത്ത പാർട്ട് സബ്മിമിറ്റ് ചെയ്തിതിട്ടുണ്ട്.. പേജ് കുറവാണ് കുട്ടേട്ടൻ പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്യും എന്ന് കരുതാം
കഥയുടെ തീം സൂപ്പർ…
തുടരുക
ഈയിടെ ഇവിടെ എല്ലാം വെറൈറ്റിയാണ്ക.. ടൈം മെഷീൻ, world after 3rd world war, MK യുടെ നിയോഗം 2, എല്ലാം ഒന്നിനൊന്നു മെച്ചം.. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി…
കാത്തിരുന്നു മടുക്കുമ്പോൾ ചിലപ്പോൾ ചിന്തിക്കാറുണ്ട്, കുഞ്ഞൂഞ്ഞിന്റെ ടൈം മെഷീനിൽ കേറി 2021 ലേക്ക് പോയി ബാക്കി ഭാഗങ്ങൾ വായിച്ചു തിരിച്ചു പൊന്നാലോയെന്ന്..
താങ്ക്സ് ചങ്ക് ബ്രോ… ചില കഥകൾ വായിച്ച് എനിക്കും ടൈം മെഷീനിൽ കയറേണ്ടി വരും എന്ന് തോന്നിയിട്ടുണ്ട്.പല എഴുത്ത് കാർക്കും സമയം കിട്ടാത്ത കാരണമായിരിക്കും പാർട്ടുകൾ വൈകുന്നത്. ഞാൻ ഒരു പാർട്ട് കൂടി സബ്മിറ്റ് ചെയ്തിട്ടുണ്ട്… കുട്ടേട്ടന്റെ സമയത്തിനനുസരിച്ച് ലഭിക്കും