അവർക്കു ഈ ബന്ധം മുന്നോട്ടു നീക്കാൻ താല്പര്യമില്ലെന്നു.. നിർവികാരയായി ചേച്ചി പറഞ്ഞപ്പോൾ ഞാൻ ചാടി എഴുന്നേറ്റു.
അതിനു എന്താ ഇപ്പോൾ കാരണം, അവരതെന്താ അങ്ങനെ പറഞ്ഞെ.. എന്റെ കൈകൾ വിറക്കാൻ തുടങ്ങി.
വീടുകൾ തമ്മിലുള്ള ദൂരം ഒത്തിരി കൂടുതലല്ലേ എന്നു..
അതു ഇപ്പോഴാണോ തോന്നിയെ, നിശ്ചയത്തിനു തിയതി വരെ ഉറപ്പിച്ചു ഇവിടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞാണോ അവർക്കു ദൂരം കൂടുതലാണെന്നു തോന്നിയത്..
അതു അവർ ഒഴിയാൻ പറഞ്ഞ ഒരു കാരണം മാത്രമല്ലേ അജു.. ചേച്ചി ഇത് പറഞ്ഞു കേട്ടപ്പോൾ എന്റെ കൈകാലുകൾ തളർന്നു, തലയിൽ ഒരു പെരുപ്പം പോലെ തോന്നി ഞാൻ തിരിച്ചു സോഫയിൽ തന്നെ ഇരുന്നു പോയി.
ഒന്നിനു പുറകെ ഒന്നായിട്ടു പ്രശ്നങ്ങൾ വരുവാണല്ലോ,ഞാനൊന്നു അവരെ വിളിച്ചു നോക്കട്ടെ..
വിളിച്ചിട്ടു നീ എന്തു പറയും, നിന്റെ ചേച്ചിയെ ഇവിടെ നിന്നു കെട്ടികൊണ്ടു പോണമെന്നു പറഞ്ഞു കെഞ്ചുമോ.. എന്റെ കൈയിലിരുന്ന ഫോൺ പിടിച്ചു വാങ്ങി ചേച്ചി ചോദിച്ചു.
കെഞ്ചണമെങ്കിൽ കെഞ്ചും, ആവിശ്യം നമ്മുടെയല്ലേ..
നമ്മുടെയല്ല, എനിക്കു കെട്ടി പോണമെന്നു ഒരു ആഗ്രഹവുമില്ല, പിന്നെ നിനക്കു എന്നെ ഇവിടുന്നു പറഞ്ഞു വിടണമെന്നാണേൽ ഞാൻ ഇറങ്ങി പോയികൊള്ളാം..
ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ, എനിക്കു ഈ ഭൂമിയിൽ സ്വൊന്തമെന്നു പറയാൻ ചേച്ചി മാത്രമല്ലേ ഉള്ളത്, ചേച്ചി ഒരിടത്തു കെട്ടി പോയി സുഖമായി ജീവിക്കുന്നത് കാണാനല്ലേ ഞാൻ കഷ്ടപെടുന്നത് മുഴുവൻ..
ഒരിടത്തു കെട്ടി പോയാൽ മാത്രമെ സുഖമായി ജീവിക്കാൻ പറ്റു എന്നു ആരാ നിന്നോടു പറഞ്ഞതു..
nice
നല്ലൊരു തുണ്ടു കഥാ…..
നന്ദി സഹോ. ..
അലീവാൻ രാജകുമാരി baki thudarumo
ഞാനും അതാ ചോദിക്കാൻ വന്നത്…. ആ കഥക്കു ഇവിടെ വളരെ കുറച്ചു വായനക്കാരെ ഉണ്ടായിരുന്നുള്ളു…. അതുകൊണ്ടാവും നിർത്തിയെ..