ചന്ദ്രകാന്തം [അണലി] 3254

ചന്ദ്രകാന്തം

Chandrakatham | Author : Anali


ചുമന്ന ട്രാഫിക് ലൈറ്റിന്റെ അടിയിലെഴുതി കാണിച്ച അക്കം കുറഞ്ഞു വരുന്നത് നോക്കി ഞാൻ നിന്നു.

മഴ വീണ്ടും ശക്തിവെച്ചു വരുകയാണ് നല്ലതുപോലെ തണുപ്പും തോന്നി തുടങ്ങി, നീല നിറമുള്ള ജീൻസ് പാന്റൊക്കെ നനഞ്ഞു ഉജാല നിറമായിരിക്കുന്നു. ചേച്ചിയുടെ വിവാഹത്തിന്റെ കാര്യങ്ങൾ മുഴുവനും ഞാൻ വേണം നോക്കാൻ, പനി വെല്ലോം പിടിച്ചു കിടന്നാൽ എന്തു ചേയ്യും എന്നായിരുന്നു ആധി.

സ്കൂട്ടി നിന്നു പോവാതിരിക്കാനായി ഞാൻ ആക്‌സിലേറ്റർ തിരിച്ചു കൊണ്ടിരുന്നു, പച്ച ലൈറ്റ് വീണപ്പോൾ മുൻപോട്ടു നീങ്ങി.

ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടു വേണം മനസ്സറിഞ്ഞു ഒന്നുറങ്ങാൻ, പണ്ടൊക്കെ ഞായറാഴ്ച്ച എങ്കിലും സമയം കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയാണോ, ഒരു കല്യാണം നടത്തണമെങ്കിൽ എത്ര രൂപ വേണം. വെറുതെ നടത്തിയാൽ പോരാ, നല്ല അന്തസ്സായി തന്നെ വേണമെന്റെ പെങ്ങളൊരു വീട്ടിൽ ചെന്നു കേറാൻ. ഇതുവരെ ഞങ്ങളെ തിരിഞ്ഞു നോക്കാത്ത നാട്ടുകാരും ബന്ധുക്കളും പറയണം, അച്ഛനും അമ്മയും ഇല്ലെങ്കിലുമാ ചെറുക്കൻ നല്ല അന്തസ്സായി പെങ്ങളെ കെട്ടിച്ചു വിട്ടെന്നു. അതിനുവേണ്ടിയാണ് ഈ ഓട്ടം മുഴുവനോടുന്നത്, ആറു ദിവസം ഫുഡ്‌ ഡെലിവറിയും ഞായറായാൽ പിന്നെ കാറ്ററിങ്ങും. ജീവിതത്തിൽ വേറൊന്നും ആഗ്രഹച്ചിട്ടില്ല, ആഗ്രഹിച്ചാലും കിട്ടില്ല എന്ന് ചെറു പ്രായത്തിൽ മനസ്സിലായത് കൊണ്ടാവും.

റോഡിന്റെ സൈഡിലെ ഏതോ കടയിൽ നിന്നും നല്ല പൊരിച്ച കോഴിയുടെ മണം വന്നപ്പോൾ വയറൊന്നു നൊന്തു, ഇതുവരെ ആമാശയത്തിനു മാത്രം മനസ്സിലായിട്ടില്ല ഞാൻ ഒരു കാലി ചായപോലും വാങ്ങി കാശു കളയില്ലെന്നു.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

69 Comments

Add a Comment
  1. നല്ലൊരു തുണ്ടു കഥാ…..

    1. അണലി

      നന്ദി സഹോ. ..

  2. അലീവാൻ രാജകുമാരി baki thudarumo

    1. ഞാനും അതാ ചോദിക്കാൻ വന്നത്…. ആ കഥക്കു ഇവിടെ വളരെ കുറച്ചു വായനക്കാരെ ഉണ്ടായിരുന്നുള്ളു…. അതുകൊണ്ടാവും നിർത്തിയെ..

Leave a Reply to Aryan Cancel reply

Your email address will not be published. Required fields are marked *