“അങ്ങനെ ആണേൽ വേറൊന്നും നോക്കണ്ട കുട്ടാ നമുക്ക് ആ കോളേജിൽ തന്നെ അഡ്മിഷനു കൊടുക്കാ….നിന്റെ വാരിയെല്ല് കൊണ്ടാണ് അവളെ ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ അവളവിടെ കാണും….”
അവൻ വളരെ ആത്മവിശ്വാസത്തിൽ പറഞ്ഞു…..
“അതൊക്കെ എടുക്കാം…പിന്നീട് അവിടെ ചെന്നിട്ട് അവളെ എങ്ങനും കണ്ടില്ലേൽ മോനെ അജയാ നിന്റെ വാരിയെല്ലൂരി ഞാൻ കോൽക്കളി കളിക്കും…!
അതും പറഞ്ഞവനെയൊന്നു പേടിപ്പിച്ച ശേഷം ഞാൻ ബെഡിൽ കിടന്നുരുണ്ടു…..പെട്ടന്ന് എന്തോ ഓർത്തെന്നവണ്ണം ഞാൻ ഷെൽഫിൽ നിന്നുമെന്റെ ഐപാടും പേനയുമെടുത്തു……അതുമായി ബാൽകണിയിൽ വന്നിരുന്നു കൊറച്ചു നേരം ചുറ്റിനുമൊന്ന് നോക്കി……സന്ധ്യ കഴിഞ്ഞു…കൂമനും കുറുക്കനും രാത്രി സഞ്ചരത്തിനിറങ്ങിയിട്ടുണ്ട്….മുകളിൽ നിലാവ് പൊഴിച്ചുകൊണ്ട് പാതി മയങ്ങിയ ചന്ദ്രനും….കെട്ടു പൊട്ടി വീണ കടുക്മണികൾ പോലെ താരകങ്ങളും….ഒരിളം കാറ്റു കൂടി വീശിയതും എന്റെയുള്ളിലെ വരയ്ക്കുന്ന ഭ്രാന്തനെ ഞാനഴിച്ചു വിട്ടു……കുത്തി വരയിൽ തുടങ്ങിയൊടുവിലതൊരു സ്ത്രീരൂപമായി മാറി…..അവളെ ഞാനെന്റെ മനസ്സിൽ പതിപ്പിച്ചത് പോലെ തന്നെ വരച്ചെടുത്തു………..
“നിന്റെ പേരെന്താ പെണ്ണേ…….?
ഒരുപാട് നേരമായി ചിത്രവും നോക്കിയിരുന്ന ഞാൻ സ്വയം ചോദിച്ചു………..
”എന്തിനാ എന്റെ മുൻപിൽ വന്നുപെട്ടത്…..?
ഞാൻ വരച്ച ചിത്രത്തോട് കിന്നാരം പറഞ്ഞിരുന്നപ്പോളാണ് അച്ഛൻ കേറി വരുന്നത് കണ്ടത്….പെട്ടന്ന് തന്നെ ഐപാഡ് ഓഫ് ചെയ്തു ഞാൻ എണീറ്റു
“നീ കഴിക്കുന്നില്ലേ കുട്ടാ..?
കൈലി മുണ്ടിന്റെ അറ്റം പിടിച്ചു നിവർത്തികൊണ്ടച്ചൻ ചോദിച്ചു
”ആ കഴിക്കാൻ ഇറങ്ങുവായിരുന്നു…“”
“”എന്നാ നടക്ക്….“
അതും പറഞ്ഞച്ഛൻ ആദ്യമേ സ്റ്റെപ്പ് ഇറങ്ങി….
അന്ന് ഞങ്ങൾ മൂവരും കഴിക്കാനിരുന്നപ്പോൾ ഞാനെനിക്ക് തെരേസ കോളേജിൽ ചേരണമെന്ന ആഗ്രഹം പറഞ്ഞു….
”അവിടെ ആണെങ്കിൽ അഡ്മിഷൻ നോക്കാം രാമേട്ടാ…ദിവസവും പോയി വരാനുള്ള ദൂരമല്ലേ ഉള്ളു…“
എന്നെ വീട്ടിൽ നിന്നും മാറ്റി നിർത്തി പടുപ്പിക്കാൻ ഇഷ്ടമല്ലാതിരുന്ന അമ്മ പറഞ്ഞു….കോളേജ് ഏതായാലും രാത്രി ആവുമ്പോ എന്നെ വീട്ടിൽ കണ്ടേക്കണമെന്ന് ആണ് അമ്മയുടെ ഓർഡർ
അച്ഛനും മറിച്ചൊരു അഭിപ്രായം ഇല്ലാത്തത് കൊണ്ട് മൂപ്പരും സമ്മതം മൂളി
”അവിടുത്തെ ജനറലച്ഛൻ എന്റെ പരിചയക്കാരനാ….നാളെ നമുക്കൊന്ന് പോയി സംസാരിച്ചു നോക്കാം…..“
സൂപ്പർ ആണ് മുൻപ് കണ്ടിരുന്നു പക്ഷെ ഇത്രയും ത്രില്ല് ഈ സ്റ്റോറിക് ഉണ്ടെന്ന് വായിച്ചപ്പോൾ ആണ് മനസിലായത്
Powil😻
kollam nalla story
kollam vayikkan moodulla varikal proceed
❤️❤️❤️
♥️❤️
ഒന്നേ പറയാനുള്ളു, കാത്തിരിക്കുന്നുണ്ട് നിർത്തിയിട്ടുപോകരുത് ?
വളരെ നന്നായിട്ടുണ്ട് സഹോ
ഒന്നും പറയാനില്ല bro അടിപൊളി story.. നല്ല engaging ആണ്… ഇതുപോലെ തന്നെ പോട്ടെ. അടുത്ത ഭാഗം തൊട്ട് കഴിയുവാണേൽ പേജ് കൂട്ടി എഴുതാൻ നോക്കണം എന്നാൽ നന്നാവും.കഥ പാതി വഴിയിൽ ഇട്ടിട്ട് പോവരുതേ.. Waiting for next part❤️
Super man… continue
Jomon bro niglu poli anu ktoo….apo next part Monday ??
Good one brother… Keep going
തകർത്തു … Bro ❤️?
ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???
പൊളിച്ചല്ലോ… Bro ❤️?
ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???
എന്റ മോനെ ഇതിൽ എന്ത് കുറ്റം പറയാനാ… നീ ഉദ്ഗേഷിക്കുന്നപോലെ പ്രേണയവും കാമവും ആഹ്ണെങ്കിൽ പക്കാ അടിപൊളി സ്റ്റോറി ആയിരിക്കും… ഇത്രേം വായിച്ചിട്ട് എനിക്ക് തോന്നിയത്… പേജ് കൂട്ടാൻ ശ്രെദ്ധിക്കണം പിന്നെ നന്നായിട്ട് മൂഡ് ആവുന്ന സ്റ്റോറി ആണെങ്കിൽ… ഇതായിരിക്കും ഈ സമയത്തെ ബെസ്റ്റ് സ്റ്റോറി
നല്ലതാ മോനെ ഇജ്ജ് ബാക്കി എഴുതു വേഗം
കൊള്ളാം.
നന്നായിട്ടുണ്ട്തു. തുടർന്ന് എഴുതണം,
കാത്തിരിക്കും ഞങ്ങൾ ചാരുതയുമായുള്ള….. ആസ്വദിക്കാൻ?
Nice aah.
തനിക്കൊരു കുതിരപ്പവൻ തരാം
Superr??
Nthe ponnu mannn kidilan egane thane potte twist onnum illagilum kuzhappam illa but oru adipoli happy ending love story avanum enn ind… ❤️❤️
കിടുക്കി ??????????????
കിടിലൻ ഐറ്റം ആണ് മോനെ ഇതേപോലെ പോകട്ടെ പേജ് കുറവാണ് പരിഹരിക്കണം
തുടരൂ സഹോദരാ…