” ങ്ങ ഈടെന്നാ ?”’
ആംഗ്യം കണ്ട് കിളവന്റെ ചോദ്യം മനസ്സിലായി
“‘വെള്ളമ്മ … ഇവിടെ ..അവിടെ വന്നതാ “‘ ഉമിനീരില്ലായിരുന്നു വായിൽ
താഴെയൊരു പെട്ടിക്കട കണ്ടതും അയാളുടെ അടുത്ത് നിന്നെഴുന്നേറ്റു മുന്നോട്ട് നടന്നു .
“‘ സോ …സോഡയുണ്ടോ ?”’
“‘ഏഹ് “‘
“‘വെള്ളം … “‘വായിലേക്ക് ആംഗ്യം കാണിച്ചു ചോദിച്ചു .
“‘ പോലീശാ ?” കടയിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നു
“‘ വെള്ളം …”‘ മൈക്കിൾ അവശതയോടെ പെട്ടിക്കടയുടെ മുന്നിൽ റോഡിൽ .
സൈഡിലെ കെട്ടിൽ ചാരിയിരുന്നു
“‘സാറായം “” ചെളിപിടിച്ച അരക്കുപ്പിയിൽ എന്തോ വെള്ളം …
മുളകൊണ്ടുള്ള കോർക്കടപ്പ് തുറന്നതേ ചാരായത്തിന്റെ മണമടിച്ചു കയറി .
അത്യാവശ്യമായിരുന്നു അത് ..ദാഹത്തിനുപരി മനസ്സിന് …
വായിലേക്ക് കമിഴ്ത്തി അടുത്ത കുപ്പിക്ക് കൈ നീട്ടുമ്പോൾ ആ ചെറുപ്പക്കാരനും പല്ല് ക്ലാവ് പിടിച്ച കടക്കാരനും കണ്ണ് മിഴിച്ചു നോക്കി .
പോക്കറ്റിൽ നിന്ന് നൂറിന്റെ ഏതാനും നോട്ടുകൾ എടുത്തു നീട്ടിയിട്ടെങ്ങോട്ടെന്നില്ലാതെ നടന്നു …
വെയിൽ കണ്ണിനൊരു ഭാരമായപ്പോൾ തണലിലേക്ക് മാറിക്കിടന്നു .
കണ്ണ് തുറന്നപ്പോൾ സൂര്യൻ ചാഞ്ഞിരുന്നു .
വയറ് കത്തുന്നുണ്ട് …
തൊണ്ട അതിലും വരണ്ടു പൊള്ളുന്ന പോലെ …
എണീറ്റ് നടന്നു …
ഭാഗ്യം !!!
ആ പെട്ടിക്കടയിൽ ഒരു റാന്തൽ തൂങ്ങുന്നുണ്ട് .
” രണ്ടര കുപ്പി “” വിരൽ പൊക്കി കാണിച്ചത് കൊണ്ടാവും അയാൾ ഒന്നും പറയാതെ രണ്ട കുപ്പിയെടുത്തു നീട്ടി .
അടപ്പൂരി എറിഞ്ഞതേ അയാൾ കയർ വരിഞ്ഞു കെട്ടിയ മുളകൊണ്ടുള്ള കുപ്പിയിൽ വെള്ളമെടുത്തു നീട്ടി .
അരക്കുപ്പി വായിലേക്ക് കമിഴ്ത്തി വെള്ളവും കുടിച്ചിട്ട് അഞ്ഞൂറിന്റെ നോട്ടെടുത്തിട്ടിട്ട് ഇറങ്ങി നടന്നു ..
മൊബൈലിന്റെ വെളിച്ചത്തിൽ എത്തിപ്പെട്ടത് ആ വീടിന്റെ മുന്നിലെ ജീപ്പിനരികിൽ തന്നെ , പുറകിലെവിടെയോ ബാഗ് കിടപ്പുണ്ട് …
വേണ്ട ..അവരെ അഭിമുഖീകരിക്കാൻ പറ്റില്ല ..
ഡ്രൈവിങ് സീറ്റിലേക്ക് കയറി ,
പോക്കറ്റിൽ താക്കോൽ തപ്പിയപ്പോൾ കിട്ടിയത് ബാക്കിയുള്ള അരക്കുപ്പി ..
തുറന്നൊരു കവിൾ ഇറക്കി .
ഇപ്പോഴാണ് ചാരായത്തിന്റെ കടുപ്പം മനസിലാകുന്നത് .
വെള്ളമല്പം പോലുമില്ല ജീപ്പിൽ ..
കണ്ണടച്ചു സീറ്റിലേക്ക് മലർന്നു
ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കെട്ടവരിറങ്ങി വരുമോ ?
അവർ ..അവരെന്താണിവിടെ ?”’
Ee kadhaude backi ezhuthu
ഇങ്ങേരുടെ കഥകൾ എന്താ author’s ലിസ്റ്റില് ഇല്ലാത്തത്
രാജാവേ… സുഖമാണോ…? ഒത്തിരി നാളുകൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തി… ??? കഥകൾ വായിക്കാൻ തുടങ്ങിയതേയുള്ളൂ.. കൊമ്പന്റെ ഒരു കഥ ഇപ്പോൾ വായിച്ചു… ബാക്കിയൊക്കെ വായിക്കണം… ആദ്യം എല്ലാവരെയും ഒന്ന് ചുറ്റിക്കാണട്ടെ ?? എന്നിട്ടാകാം വായന ???… പിന്നെ എന്താണ് പുതിയ വിശേഷങ്ങൾ..? കഥ വായിക്കാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.. എന്തായാലും മോശം ആകില്ല എന്ന് 100 % അറിയാം.. പഴയ ആളുകൾ ഉണ്ടോ ഇപ്പോൾ…? എന്തായാലും ഒന്ന് കറങ്ങി നോക്കട്ടെ.. കഥ വായിച്ചോളാം കേട്ടോ..? അപ്പൊ ശരി dear.. By ചങ്കിന്റെ സ്വന്തം ആത്മാവ് ??