ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ] 456

“‘ഹഹഹ .. എന്തൊരു ദേഷ്യമാടാ ചെക്കാ നിനക്ക് . ഇപ്പഴുമൊരു മാറ്റോമില്ലല്ലേ ? ഇങ്ങനെയാണോ ആദ്യായിട്ടൊരാൾക്ക് മെസേജ് ഇടുമ്പോ റിപ്ലെ ഇടുന്നെ ?””

റിപ്ലെ പോയപ്പോൾ വാസുകി ഓൺലൈൻ ഇല്ലായിരുന്നു , പക്ഷെ പൊടുന്നനെ മറുപടി വന്നപ്പോൾ മൈക്കിളൊന്ന് പകച്ചു .

“‘ആരാ ഇത് .. പഠിച്ചവർക്കൊന്നും വാസുകി ദേവെന്ന പേരില്ല “”

”അപ്പൊ സെക്രട്ടറിയേറ്റിൽ നിന്നെയാരും മക്കുവെന്നു വിളിക്കുന്നില്ലേ ? ഹഹഹഹ ..ഞാനായിട്ട് പബ്ലിഷ് ചെയ്യണോ ?”” തിരിച്ചു റിപ്ലെ വന്നപ്പോൾ മൈക്കിളി നാകെപ്പാടെ ആകാംഷയും ദേഷ്യവും മാറി മാറി വന്നു

“”പ്ലീസ് ..ആരാണെന്ന് പറയ് . നൂറുകൂട്ടം ടെൻഷനുകൾ ഉണ്ട് , അതിനിടയ്ക്ക് .. പറ്റൂങ്കിലാരാണെന്ന് പറയ് “‘ അവൻ ശാന്തനായി മെസേജ് ചെയ്തിട്ട് സ്ക്രീനിലേക്ക് നോക്കി .

“” ഹഹ ..അപ്പൊ ചെറുക്കന് ശാന്തനാകാനുമറിയാം . എന്താടാ ഈ ചെറുപ്രായത്തിൽ ഇത്രേം ടെൻഷൻ . ഹ്മ്മ് . വല്ലോരും തേച്ചിട്ട് പോയി കാണും “”

“‘ ബ്ഭ … നീയാരാടാ … കഴുവേർട മോനെ . ഫേക്ക് ഐഡിയിൽ വന്നിട്ട് കളിയാക്കുന്നോ ?”’

“”‘എന്റെ ദേവീ … തെറി വിളിക്കുന്നോ ? നീ ഓഫീസിൽ അല്ലേടാ മക്കൂ ?
ആരേലും കേൾക്കില്ലേ ?”’ മറുപടി ഒരു വോയ്‌സ് ആയിരുന്നു .

അത് കേട്ടപ്പോൾ മൈക്കിളൊന്നാശ്വസിച്ചു

ഫേക്ക് അല്ല .

“‘ പ്ലീസ് … ഒന്ന് പറയ് “”

“‘ഇത് ഞാനാടാ പോത്തേ . രജനീ ഗന്ധി “”

“‘ഏഹ് “‘ വോയ്‌സിൽ ഞെക്കിയതേ റിപ്ലെ പോയി .അവന്റെ കണ്ണുകളിലെയും വാക്കുകളിലെയും അത്ഭുതം അപ്പാടെ ആ വോയ്സിൽ ഉണ്ടായിരുന്നു .

“‘എന്താടാ ..ഞെട്ടിപ്പോയോ ?”’

“” പിന്നില്ലാതെ ..ഇതേതാ പുതിയ ഐഡി . ഈയിടെ തുടങ്ങിയതാണല്ലോ . മൊത്തം മാറി എഴുത്തും ഒക്കെ . പ്രണയകഥകൾ ഒന്നുമില്ലേ ഇപ്പോൾ ?”’

“‘മനസിൽ പ്രണയമുണ്ടേൽ അല്ലേടാ എഴുതാൻ പറ്റൂ … “”

“‘ ഓഹോ ..എന്നാൽ എന്നെ പ്രണയിച്ചോ നീയ് “”

”ആഹാ .. പ്രണയിക്കാൻ പറ്റിയ കോന്തൻ . നീ ആദ്യം പോയി മുഖം നോക്കടാ . “‘

“‘ ഓ !! സമ്മതിച്ചു .. പിന്ന പറയ് ..വിശേഷങ്ങളൊക്കെ . കുറെ ആയില്ലേ കണ്ടിട്ട് ?”’ “”

മൈക്കിൾ റിലാക്‌സോടെ ചാരിയിരുന്നു . രജനിയോട് എന്തും പറയാമല്ലോ … നല്ലൊരു സുഹൃത്ത് , പിന്നെ ? ….

“” എടാ മക്കൂ …നയന എവിടെ ? നീയവളുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ ”’

നയന !!!

പത്താം ക്‌ളാസ് താൻ പ്രണയിച്ച പെണ്ണ് …അല്ല തന്നെ പ്രണയിച്ച പെണ്ണ്

തോട്ടത്തിൽ അവറാച്ചൻ മുതലാളിയുടെ മോളെ പ്രണയിക്കാൻ തക്കവണ്ണം താനത്ര വിഡ്ഢിയോന്നുമല്ലായിരുന്നു താൻ . എന്ത് കണ്ടിട്ടാണവൾ തന്റെ പുറകെ കൂടിയതെന്ന് അറിയില്ല . കാഴ്ചയിൽ അത്ര മോശമൊന്നുമല്ലങ്കിലും തനിക്ക് അത്ര പ്രത്യേകതകൾ ഒന്നുമില്ലായിരുന്നല്ലോ .

The Author

Mandhan Raja

86 Comments

Add a Comment
  1. Ee kadhaude backi ezhuthu

  2. ഇങ്ങേരുടെ കഥകൾ എന്താ author’s ലിസ്റ്റില് ഇല്ലാത്തത്

  3. ആത്മാവ്

    രാജാവേ… സുഖമാണോ…? ഒത്തിരി നാളുകൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തി… ??? കഥകൾ വായിക്കാൻ തുടങ്ങിയതേയുള്ളൂ.. കൊമ്പന്റെ ഒരു കഥ ഇപ്പോൾ വായിച്ചു… ബാക്കിയൊക്കെ വായിക്കണം… ആദ്യം എല്ലാവരെയും ഒന്ന് ചുറ്റിക്കാണട്ടെ ?? എന്നിട്ടാകാം വായന ???… പിന്നെ എന്താണ് പുതിയ വിശേഷങ്ങൾ..? കഥ വായിക്കാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.. എന്തായാലും മോശം ആകില്ല എന്ന് 100 % അറിയാം.. പഴയ ആളുകൾ ഉണ്ടോ ഇപ്പോൾ…? എന്തായാലും ഒന്ന് കറങ്ങി നോക്കട്ടെ.. കഥ വായിച്ചോളാം കേട്ടോ..? അപ്പൊ ശരി dear.. By ചങ്കിന്റെ സ്വന്തം ആത്മാവ് ??

Leave a Reply

Your email address will not be published. Required fields are marked *