മലയാളം ടീച്ചർ പ്രസവാവധിക്ക് പോയപ്പോൾ ആറുമാസത്തേക്ക് താത്കാലിക പോസ്റ്റിലേക്ക് വന്ന മീന ടീച്ചർ അന്ന് ഫെബ്രുവരി പതിനാലിന് പ്രണയലേഖന മത്സരം എഴുതിപ്പിക്കുന്നത് വരെ താനും കഴിവൊന്നുമില്ലാത്ത പയ്യനായിരുന്നു . മുഷിഞ്ഞ ക്‌ളാസിനെ സജീവമാക്കുന്നതിൽ മീന ടീച്ചർക്ക് വളരെ വൈദഗ്ദ്ധ്യമായിരുന്നു . ഒരു കുട്ടി പോലും എഴുതാതിരിക്കരുത് , വേണമെങ്കിൽ ഈ ക്‌ളാസ്സിലെ ഏതെങ്കിലും പെൺകുട്ടിയുടെ പേര് വെച്ച് എഴുതിക്കോളൂ എന്ന് ടീച്ചർ പറഞ്ഞപ്പോൾ തുടർന്നുണ്ടാകുന്ന ഹാസ്യം തുളുമ്പുന്ന നിമിഷങ്ങളോർത്താണ് എഴുതിയത് തന്നെ .
തന്റെ വലത്തേ ബെഞ്ചിലിരിക്കുന്ന നയന എബ്രഹാമിലാണ് മുഖമൊന്ന് ചെരിഞ്ഞതേ കണ്ണുടക്കിയത് .
നാട്ടിലെ അറിയപ്പെടുന്ന കോൺട്രാക്ടർ അവറാച്ചൻ മുതലാളിയുടെ ഏക സന്താനം . സ്‌കൂൾ ബ്യൂട്ടി . നീല കളർ ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന യൗവനം . തോളൊപ്പം വെട്ടി നിർത്തിയ ഷാംപൂ പുരട്ടിയ മുടി . മുല്ലമൊട്ടുകൾ പോലത്തെ നിരയൊത്ത പല്ലുകൾ . ക്‌ളാസിൽ എല്ലാവരും അവളെ വായി നോക്കുന്ന കൂട്ടത്തിൽ താനും നോക്കിയിരുന്നു എന്നതൊരു സത്യം മാത്രം .
ലാസ്റ്റ് ബെല്ലടിച്ചപ്പോൾ എഴുതിയ കത്ത് പൂർത്തിയാക്കാതെ തന്നെ എല്ലാവരുടേയുമൊപ്പം ടീച്ചറുടെ കയ്യിലേക്ക് കൊടുത്തു ; വീട്ടിലേക്ക് മടങ്ങി .
അന്നന്നേരത്തേക്ക് പണിയെടുക്കുന്ന അമ്മക്കൊപ്പം ചെലവഴിക്കുമ്പോൾ പ്രണയലേഖനമോ നയനയോ ഒന്നും മനസ്സിൽ വന്നിരുന്നില്ല . പശുവിനുള്ള പുല്ലു ചെത്തും പച്ചക്കറി നനക്കലും തീർന്നപ്പോഴേക്കും അപ്പൻ ആടിയാടി വന്നിരുന്നു, പതിവ് പല്ലവിയായ തെറിയും ബഹളവും കേൾക്കാൻ നിൽക്കാതെ താൻ പുസ്തകവുമെടുത്ത് സ്ട്രീറ്റ് ലൈറ്റിങ് മുന്നിലുള്ള കലുങ്ക് ലക്ഷ്യമായി നടന്നിരുന്നു .
പിറ്റേന്ന് മീന ടീച്ചറുടെ പീരിയഡ് ഉച്ച കഴിഞ്ഞാദ്യത്തെ ആയിരുന്നു .
“” മൈക്കിൾ ആന്റണി “” വന്നയുടനെ ടീച്ചർ പേര് വിളിച്ചപ്പോൾ ഞെട്ടിപ്പോയി .
“‘ പൂർത്തിയാക്കിത്”” ടീച്ചർ പേപ്പർ തന്നിട്ട് പറഞ്ഞപ്പോൾ അന്തിച്ചു പോയി .
“‘ഇത് എന്റെ പേപ്പറല്ല ടീച്ചറെ “”
“‘നിന്റെ വരികൾ അല്ലെ ഇത് ..?”’
“‘അതെ …””തിരിച്ചും മറിച്ചും നോക്കിയപ്പോൾ താനെഴുതിയ വരികൾ തന്നെ , പക്ഷെ വൃത്തിയുള്ള കൈപ്പട . ആദ്യം എഴുതിയ “‘ പ്രിയപ്പെട്ട നയന , പ്രണയം പരത്തുന്ന എന്റെ ഗുൽമോഹറിന് “‘എന്നുള്ള തുടക്കമില്ല
“”‘ നീയിത് പുറത്തു പോയി പൂർത്തിയാക്കിയിട്ട് വാ .. “‘
ടീച്ചർ പറഞ്ഞപ്പോൾ ഒന്ന് ശങ്കിച്ചിട്ട് പുറത്തേക്ക് നടന്നു . മീന ടീച്ചറുടെ മുഖത്ത് പൊതുവെയുള്ള പുഞ്ചിരി മാത്രം .
ക്‌ളാസ് ഏതാണ്ട് തീരാറായപ്പോഴാണ് എഴുതി ക്‌ളാസിൽ മടങ്ങിയെത്തി ടീച്ചർക്ക് കൊടുത്തത് . ടീച്ചറൊന്ന് ഓടിച്ചു പോലും നോക്കാതെ എടുത്തുവെക്കുകയും ചെയ്തു
ബെഞ്ചിലേക്ക് മടങ്ങുമ്പോൾ എല്ലാവരുടെയും നോട്ടം തന്റെ മേലായിരുന്നു .
പണി പാളിയോ ?’!!
ഇടക്കൊന്ന് മുഖം ചെരിച്ചു നോക്കിയപ്പോൾ നയനയുടെ കണ്ണുകളും തന്റെ മേൽ തന്നെ .. പിന്നീട് പലതവണ നോക്കിയപ്പോഴും നയന തന്റെ മേലെ നിന്ന് നോട്ടം മാറ്റിയിരുന്നില്ല .
“‘ടീച്ചർ …ആ കത്തെനിക്ക് തരുമോ ?”’
Ee kadhaude backi ezhuthu
ഇങ്ങേരുടെ കഥകൾ എന്താ author’s ലിസ്റ്റില് ഇല്ലാത്തത്
രാജാവേ… സുഖമാണോ…? ഒത്തിരി നാളുകൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തി… ??? കഥകൾ വായിക്കാൻ തുടങ്ങിയതേയുള്ളൂ.. കൊമ്പന്റെ ഒരു കഥ ഇപ്പോൾ വായിച്ചു… ബാക്കിയൊക്കെ വായിക്കണം… ആദ്യം എല്ലാവരെയും ഒന്ന് ചുറ്റിക്കാണട്ടെ ?? എന്നിട്ടാകാം വായന ???… പിന്നെ എന്താണ് പുതിയ വിശേഷങ്ങൾ..? കഥ വായിക്കാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.. എന്തായാലും മോശം ആകില്ല എന്ന് 100 % അറിയാം.. പഴയ ആളുകൾ ഉണ്ടോ ഇപ്പോൾ…? എന്തായാലും ഒന്ന് കറങ്ങി നോക്കട്ടെ.. കഥ വായിച്ചോളാം കേട്ടോ..? അപ്പൊ ശരി dear.. By ചങ്കിന്റെ സ്വന്തം ആത്മാവ് ??