ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ] 456

നയനയെ സ്‌കൂൾ മാറ്റി.

എല്ലാം ആ ഒരു കത്ത് കാരണം .

പിന്നീടവളെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്

താൻ ഫോർത്ത് ഗ്രൂപ്പും അവൾ സെക്കൻഡ് ഗ്രൂപ്പും

അന്നത്തെ സംഭവത്തിൽ അടക്കാനാവാത്ത ദേഷ്യമുണ്ടായിരുന്നു . പക്ഷെ അവൾ കണ്ടതേ ഓടി വന്നു .

എങ്ങനെയോ അപ്പന്റെ കയ്യിൽ ആ ലെറ്റർ കിട്ടിയതാണെന്നും അവൾ കൊടുത്തതല്ല എന്നും ഒക്കെ പറഞ്ഞു സോറി പറഞ്ഞു . സ്‌കൂളിൽ എത്തിയപ്പോഴാണ് മീന ടീച്ചർ വാലന്റൈൻ ഡേക്ക് കത്തെഴുതിച്ചതാണെന്നും നയനയുടെ പേര് വെച്ച് പലരും എഴുതിയിട്ടുണ്ടെന്നും അപ്പനറിഞ്ഞത് എന്നും അവൾ പറഞ്ഞു . എന്നാലും ഒരു മുൻകരുതലെന്ന പോലെ നയനയെ സ്ക്കൂൾ മാറ്റി . ഒപ്പം വാലന്റൈൻ ഡേ എന്ന പുരോഗമന വാദികളുടെ ആഘോഷം സ്‌കൂളിലെത്തിച്ചതിനു മീന ടീച്ചറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു .

പിന്നീട് നയനയുമായി അടുത്തു . അവളായിരുന്നു പ്രണയം പറഞ്ഞത് .

വെറുമൊരു സാങ്കല്പിക കത്ത് കൊണ്ട് തന്നെ ഇത്ര പുകിൽ ഉണ്ടായെങ്കിൽ അവളോടുള്ള പ്രണയം പൂവിടുമെന്ന് ഓർക്കാനേ വയ്യായിരുന്നു . അതവളോട് പല തവണ പറഞ്ഞിട്ടുണ്ട് . എന്നിട്ടും അവൾ അതി തീവ്രമായി പ്രണയിച്ചു ..അവൾ അല്ല … ഞങ്ങൾ .

പ്രീഡിഗ്രി കംപ്ലീറ്റ് ആക്കി അവൾ ഹയർ സ്റ്റഡീസിന് കാനഡക്ക് പോയി , ഒരു വർഷം നാട്ടിൽ കിട്ടുന്ന ജോലികളൊക്കെ ചെയ്തിട്ട് അവളുടെ നിർബന്ധപ്രകാരം താൻ ബി കോമിന് ചേർന്നു . ഡിഗ്രി അവസാന വർഷമായപ്പോഴേക്കും അപ്പൻ കുടിച്ചു കുടിച്ചു ജീവിതം വെടിഞ്ഞിരുന്നു .

കൃഷിപ്പണി ചെയ്തും പശുവിനെ വളർത്തിയും പഠിപ്പിക്കുന്ന അമ്മക്കൊരു ഭാരം ആകണ്ടന്ന് കരുതി താൻ പഠിത്തം നിർത്തിയതാണ് . കാനഡയിൽ പാർട്ട് ടൈം ജോലി ചെയ്തു കിട്ടുന്ന തുക തന്റെ പേർക്ക് നയന അയച്ചു തന്നിരുന്നു , അത് കൊണ്ട് താൻ പീജിക്ക് ചേർന്നു .

പീജിക്ക് പഠിക്കുമ്പോൾ നയന തന്നെയാണ് ക്ലബ്ബിലെ സെക്രട്ടറി മാധവേട്ടന്റെ പഴയ നോക്കിയയലേക്ക് വിളിച്ചു പറഞ്ഞു ഒരു മൊബൈൽ ഫോൺ മേടിക്കാനുള്ള കാശിട്ടുണ്ടെന്ന് പറയുന്നതും .

പിന്നെ തങ്ങളുടെ സ്വകാര്യതകൾ മാധവേട്ടനെ ബുദ്ധിമുട്ടിച്ചില്ല

പീജി കഴിഞ്ഞ് അലഞ്ഞു നടന്ന ഒരുപാട് നാളുകൾ . ഒരു ജോലി എന്നുള്ള മോഹം സാക്ഷാത്കരിച്ചു കാണുവാൻ അമ്മയും നിന്നില്ല

ക്ലബ്ബും ചില്ലറ രാഷ്ട്രീയവുമായി നാട്ടിൽ തന്നെ ,
ഒടുവിൽ ഒരു ലോക്കൽ നേതാവിന്റെ കാരുണ്യത്തിൽ നാട്ടിൽ പഞ്ചായത്തിൽ താത്കാലിക ജോലിയിൽ കേറിയ സമയം

നയന കോഴ്സ് കംപ്ലീറ്റ് ചെയ്ത് നാട്ടിൽ വരുന്നതും ഒന്നിച്ചാണ് .

സർക്കാർ ജീവനക്കാരനെ എതിർക്കില്ല എന്നുള്ള ഉറച്ച ബോധ്യത്തോടെ നയനയുടെ നിർബന്ധപ്രകാരം അവറാച്ചൻ മുതലാളിയുടെ വീട്ടിൽ കയറി ചെന്നത് മാത്രം ഓർമയുണ്ട് .

പിന്നീടവളെ കാണുന്നതും മിണ്ടുന്നതും അവരുടെ വലിയ മതിലിനിപ്പുറം കവിളൻ മടലിൽ മടൽ ചവിട്ടി നിന്നാണ് . നയനയുടെ പാസ്‌പോർട്ടും മൊബൈലും ഉൾപ്പടെ എല്ലാം അവറാച്ചൻ മുതലാളി കൈക്കലാക്കി അവളെ വീട്ടു തടങ്കലിൽ ആക്കിയിരുന്നു .

നയന ക്യാനഡക്ക് മടങ്ങി ,

നാട്ടുകാരിൽ നിന്നുള്ള മുഖം രക്ഷിക്കൽ മാത്രമല്ല , രണ്ട് മാസം കഴിഞ്ഞ് വിവാഹം കഴിഞ്ഞ് ചിരിയോടെ നിൽക്കുന്ന നയനയുടെ ഫോട്ടോ

The Author

Mandhan Raja

86 Comments

Add a Comment
  1. Ee kadhaude backi ezhuthu

  2. ഇങ്ങേരുടെ കഥകൾ എന്താ author’s ലിസ്റ്റില് ഇല്ലാത്തത്

  3. ആത്മാവ്

    രാജാവേ… സുഖമാണോ…? ഒത്തിരി നാളുകൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തി… ??? കഥകൾ വായിക്കാൻ തുടങ്ങിയതേയുള്ളൂ.. കൊമ്പന്റെ ഒരു കഥ ഇപ്പോൾ വായിച്ചു… ബാക്കിയൊക്കെ വായിക്കണം… ആദ്യം എല്ലാവരെയും ഒന്ന് ചുറ്റിക്കാണട്ടെ ?? എന്നിട്ടാകാം വായന ???… പിന്നെ എന്താണ് പുതിയ വിശേഷങ്ങൾ..? കഥ വായിക്കാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.. എന്തായാലും മോശം ആകില്ല എന്ന് 100 % അറിയാം.. പഴയ ആളുകൾ ഉണ്ടോ ഇപ്പോൾ…? എന്തായാലും ഒന്ന് കറങ്ങി നോക്കട്ടെ.. കഥ വായിച്ചോളാം കേട്ടോ..? അപ്പൊ ശരി dear.. By ചങ്കിന്റെ സ്വന്തം ആത്മാവ് ??

Leave a Reply

Your email address will not be published. Required fields are marked *