?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar] 2553

ഹായ്, ഞാൻ ഹൈദർ മരക്കാർ, ആദ്യം തന്നെ നിങ്ങൾ ഈ കഥയുടെ ആദ്യ ഭാഗത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആയത്. ഫസ്റ്റ് പാർട്ടിൽ ലൈക്‌ ചെയുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും പ്രത്യേക നന്ദി..

അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫോൺ അടിഞ്ഞു, ഞാൻ ദേവൂനോടെ ഇപ്പൊ വരാ എന്ന് പറഞ്ഞ് ഫോണും കൊണ്ട് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…………..

തുടരുന്നു

ചെറിയമ്മയുടെ സൂപ്പർഹീറോ 2

Cheriyammayude SuperHero Part 2 | Author : Hyder Marakkar

Previous Part

റോഷൻ ആയിരുന്നു വിളിച്ചത്,
ഞാൻ ബാൽക്കണിയിൽ പോയി നിന്ന് ഫോൺ എടുത്തു.

ഞാൻ കാൾ എടുത്തതും റോഷൻ സംസാരിച്ച് തുടങ്ങി…

“ഡാ മുത്തേ അയാളുടെ കാര്യം അവസ്ഥ ആണ് ട്ടൊ. എന്റെ ഒരു കൂട്ടുകാരന്റെ ചേട്ടൻ മെഡിക്കൽ കോളേജിൽ ഡോക്ടർ ആണ്, പുള്ളിയെ വിളിച്ചപ്പോൾ പറഞ്ഞത് രണ്ട് കൈയും ഒരു കാലും ഒടിഞ്ഞിട്ടുണ്ട്, അതൊക്കെ വല്യ സീൻ ഇല്ല, പക്ഷെ തലയ്ക്ക് പറ്റിയ മുറിവ് ഇത്തിരി ഗുരുതരമാണ്”

“നീ വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ, ആയോ…..സീൻ ആവോ”

“ഹഹ….നീ എന്തിനാ പേടിക്കണേ… ഞാൻ ഇല്ലെടാ കുട്ടാ കൂടെ”

“ഹ്മ്മ്….അയാക്ക് ഒന്നും പറ്റാതെ ഇരുന്ന മതി, ഈശ്വരാ”

“ഈ വിചാരം ഒന്നും അപ്പൊ കണ്ടില്ലലോ
എന്റെ അഭി നിന്നെ എനിക്ക് രണ്ട് വർഷത്തിലേറെയായി അറിയാം, പക്ഷെ നിന്റെ ഉള്ളിൽ ഇത്രയധികം വയലൻസ് ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്”

“എന്റെ പൊന്നു മോനെ ഇന്നലത്തെ ദേവൂന്റെ അവസ്ഥയും ഇന്നത്തെ അയാളുടെ ചൊറിഞ്ഞ വർത്താനം ഒക്കെ കൂടി കയ്യിന് പോയതാ”

“ കട്ടകലിപ്പൻ ഒറ്റബുദ്ധി എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുന്ന പട്ടികളൊക്കെ ഇന്നത്തെ നിന്റെ പ്രകടനം കാണണമായിരുന്നു……ഹിഹിഹി”

“നീ എന്നെ തുളക്കാൻ വിളിച്ചതാണോടാ തെണ്ടി”

“ഹഹ…അല്ല മുത്തേ…..പക്ഷെ ഇന്ന് നിന്റെ പ്രകടനം കണ്ട് കിളി പോയിരിക്കാ, ഞാൻ കരുതിയത് അവിടെ പോയി നീ അയാളോട് നല്ല രീതിക്ക് സംസാരിച്ച് ഒതുക്കാൻ പോവാനാ, അങ്ങനെ ആണെങ്കിൽ ഞാൻ അയാൾക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാനും വിചാരിച്ചതാ.
സത്യം പറയെടാ നീ ബോക്സിങ് പഠിച്ചിട്ടുണ്ടോ??”

“ഹം…..സ്കൂളിൽ പഠിക്കുമ്പോൾ കിക്ക് ബോക്സിങ് പഠിച്ചിട്ടുണ്ട്, പിന്നെ ഒക്കെ നിർത്തേണ്ടിവന്നലോ”

“ഹാ….നീ അത് വിടെടാ ചെക്കാ….അത്യാവശ്യം വേണ്ടതൊക്കെ നീ പഠിച്ച് കഴിഞ്ഞിട്ടുണ്ട്……….
പിന്നെ ദേവു അറിഞ്ഞോ??”