“എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ അലീന മാഡം… അതിനി വീണ്ടും ചിള്ളിയെടുക്കേണ്ട കാര്യം ഇല്ലല്ലോ…”
“അതാണ് അതിന്റെ ശരി രാഹുൽ….”
തോമസ് സർ പറഞ്ഞു…
“അപ്പൊ നിങ്ങൾ രണ്ടുപേരും ഒന്നായല്ലേ.. ഞാൻ ഔട്ടും… പിന്നൊരു കാര്യം രാഹുൽ… എന്നെ മാഡം എന്ന് വിളിക്കേണ്ട ആവശ്യം ഇല്ലാ… കേട്ടല്ലോ…. എനിക്ക് അത്രക്ക് വയസ്സൊന്നും ഇല്ലാ….!!!!”
അലീന എന്നെ നോക്കി പറഞ്ഞു…
“അതെയതെ… അടുത്ത ജനുവരിയിൽ അൻപത് തികയാണ് അലീനക്ക്……”
തോമസ് സർ എന്നെ നോക്കി ചിരിച്ചു പറഞ്ഞു…
“പോ തോമാച്ചാ…..മുപ്പത്തഞ്ചു ആയിനില്ല ഇവിടെ “-അവർ ചിണുങ്ങി…
ഞാൻ അവരെ നോക്കി ചിരിച്ചു..അവർ നല്ല ഒരു കുടുംബിനി ആയി എനിക്ക് തോന്നി…
“ഞാൻ ചായ എടുക്കാം… നിങ്ങൾ സംസാരിച്ചിരിക്ക്…”
-അവർ നടന്നു കിച്ചണിലേക്കു പോകുന്നത് ഞാൻ നോക്കി…
“സർ… മക്കളൊക്കെ….”
-ഞാൻ തോമസ് സർ നോട് ചോദിച്ചു… അതയാളിൽ ഒരു വിഷമം ഉണ്ടാക്കിയോ എന്നെനിക്ക് സംശയം….
“ഇല്ലാ രാഹുൽ… പത്തുവർഷം ആയിട്ടും ഞങ്ങള്ക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായില്ല….”
തോമസ് സർ ന്റെ മുഖത്ത് പെട്ടെന്ന് വിഷമം തളംകെട്ടി….
“സോറി സർ… ഞാൻ അറിയാതെ…”
“കുഴപ്പമില്ല രാഹുൽ…..”
എനിക്കെന്തോ വല്ലാതെയായി.. ഇത്രയും നേരം ചിരിച്ച് കളിച്ചു നിന്ന സാറിന്റെ മുഖം പെട്ടെന്ന് വാടിയത് ഞാൻ കണ്ടു…
എന്തുപറയണം എന്ന് പറയാൻ അറിയാതെ നിന്ന സമയത്ത് അങ്ങേർക്കു എവിടെനിന്നോ ഒരു കാൾ വന്നു….

waste
next part vegam venam
bro kidilam
waiting second part