-അലീന തോമസ് സർക്ക് നിർദേശം കൊടുക്കുകയാണ്…
തോമസ് സർ എന്നെ ആ വീട്ടിലെ ഫ്രണ്ട് ഭാഗത്തെ ഗസ്റ്റ് റൂമിൽ എത്തിച്ചു…
ആ വലിയ ഗസ്റ്റ് റൂമിലെ വലിയ കിങ് സൈസ് കട്ടിൽ…നല്ല സ്പോഞ്ച് പോലെ യുള്ള വെള്ള കിടക്കഅതിൽ….!!
സൈഡിലായി അറ്റാച്ഡ് ബാത്രൂം…..
പിന്നെ വലിയ ഒരു വിൻഡോ ബെഡിന് നേരെ എതിർവശം…പുറത്തെ കാഴ്ചകൾ കാണാൻ…..ആ വിൻഡോയിലൂടെ നേരത്തെ കണ്ട ലൈറ്റുകൾക്കൊണ്ടും സ്റ്റാർസ് കൊണ്ടും അലങ്കരിച്ച മരം കാണാമായിരുന്നു…
ആ വിൻഡോക് ഒപ്പം ചേർന്ന് തന്നെ ഇരിക്കാനായി ബേവിൻഡോ സ്പെസും നൽകിയിട്ടുണ്ട്… അതും നല്ല ക്യൂഷ്യൺ ഒക്കെ സെറ്റ് ചെയ്ത് വച്ച്….
അവിടെ നീളത്തിൽ തന്നെ ഒരാൾക്കു കിടക്കാം….അത് ആ ബെഡിൽ കിടന്ന് നേരെ നോക്കിയാൽ കാണുന്ന രീതിയിൽ തന്നെ പ്ലേസ് ചെയ്തിരുന്നു…
ഞങ്ങളുടെ പിന്നാലെ എന്റെ ബാഗുമായി അലീനയും റൂമിലേക്ക് വന്നു….
ആ ബാഗ് അവൾ അവിടെയുള്ള ടേബിളിന് മുകളിൽ വെച്ചു….
“ഒക്കെ രാഹുൽ…
ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയ ശേഷം ഇറങ്ങും….
രാഹുൽ വിശ്രമിച്ചോളൂ…
ഇനി ഒരു യാത്ര പറച്ചിലില്ല…
നാളെ ഈവെനിംഗ് പറ്റിയാൽ എത്തും…കഴിയുന്നതും എത്താൻ നോക്കും…
അല്ലെങ്കിൽ മറ്റന്നാൾ രാവിലെ കാണാം……”
തോമസ് സർ എന്റെ ബെഡിന് തലഭാഗത്തെ പില്ലോ ഒന്ന് നേരെ വെച്ചുതന്നു അത് പറഞ്ഞവസാനിപ്പിച്ചു….
അയാൾ അലീനയുടെ ചുമലിൽ കയ്യിട്ടു എന്റെ റൂമിന്റെ വാതിൽ അടച്ചു അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി….ആ വാതിലടക്കുന്നതിനിടയിൽ അലീന എന്നെ തിരിഞ്ഞുനോക്കിയോ എന്ന് എനിക്ക് സംശയം…ഞാൻ അവിടെ ഫോണും നോക്കി പയ്യെ കിടപ്പായി…..എന്റെ വാക്കിങ് സ്റ്റിക്ക് ഞാൻ ബെഡ് സൈഡ് ടേബിളിൽ ചാരി വെച്ചു…..പതിയെ എപ്പോഴോ ആ അടിപൊളി പഞ്ഞി കിടക്കയിൽ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് ഞാൻ വഴുതി വീണിരുന്നു…

waste
next part vegam venam
bro kidilam
waiting second part