പെട്ടെന്ന് ആരോ ഡോർ തുറക്കുകയാണ്…
അവൾ……. അലീന…….!!!!!
അവൾ ഒരു ചിരിയോടെ കടന്നുവരുന്നു…
നേരത്തെ കണ്ട അതേ വേഷം….!!
ആ ഗ്രേ കളർ ഓവർസൈസ് ഷർട്ട് നൊപ്പം മുട്ട് വരെ നീളുന്ന വൈറ്റ് പാവാട….
അതുകൂടാതെ തലയിൽ ഒരു റെഡ് കളർ ക്രിസ്മസ് തൊപ്പി അവൾ ധരിച്ചിരുന്നു…
അവളുടെ കൈയിൽ ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഉണ്ട്..
അവൾ എന്നെ നോക്കി ഒരു പുഞ്ചിരി നൽകി….
ആ വലിയ കേക്ക് താഴെ വീഴാതിരിക്കാൻ അവൾ വളരെയേറെ പണിപെട്ടാണ് പതിയെ നടന്നു വരുന്നത്…
അവളുടെ ആ വരവ് ഞാൻ ആ കിടക്കയിൽ കിടന്നു തന്നെ നോക്കിനിന്നു….
തോമസ് സർ നാളെ വന്നതിന്റെ ശേഷം ഒന്നിച്ചു കേക്ക് മുറിക്കാം എന്നല്ലേ അവർ തീരുമാനിച്ചത്…..!!!!!
പിന്നെ ഇവൾ എന്തിനാ ഇപ്പൊ കേക്കുമായി വരുന്നത് എന്ന് ഞാൻ ആലോചിച്ചു…
അവൾ ആ കേക്ക് ഞാൻ കിടന്ന വിശാലമായ കിങ് സൈസ് വീടിന്റെ ഒരു വശത്തു വെച്ചു…
“എണിയിക്ക് രാഹുൽ, നമുക്ക് കേക്ക് മുറിക്കാം…”
അവൾ അതും പറഞ്ഞു എന്റെ ചുമലിൽ താങ്ങി എന്റെ തല പോക്കി ആ ഹെഡ്രെസ്റ്റിൽ തലയിണയിൽ ചേർത്തു ഇരുത്തി…
“തോമസ്….. തോമസ് സാർ…വന്നിട്ട് കേക്ക് മുറിക്കാനല്ലേ തീരുമാനിച്ചത്…..?!!!”
ഞാൻ അവളോട് ആശങ്ക അറിയിച്ചു….
“ഹും…. തോമസ്… അയാൾ പറഞ്ഞ കള്ളം നീ വിശ്വസിച്ചോ രാഹുൽ….?
അയാൾ ഏതോ ഫ്രണ്ട്‌സ് നൊപ്പം ക്രിസ്മസ് അടിച്ചുപൊളിക്കാൻ പോയതാണ്…!!”
അവളുടെ മറുപടിയിൽ തോമസ് സാറിനോട് ഉള്ള ദേഷ്യം പ്രകടമായിരുന്നു…
പക്ഷെ ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആവുകയായിരുന്നു..

waste
next part vegam venam
bro kidilam
waiting second part