“എനിക്ക് മനസ്സിലായില്ല….”
“ഷിറ്റ്…!!! എന്താ രാഹുൽ ഇത്… ഇപ്പൊ നമ്മൾ രണ്ടാളും മാത്രമേ ഇവിടെ ഉള്ളു….. സൊ തോമസിന്റെ കാര്യം പറയേണ്ട കാര്യമില്ല….അത് മറന്നേക്കൂ രാഹുൽ..നമുക്ക് ഈ കേക്ക് മുറിക്കണം…”
അവളുടെ വരവ് എന്തോ കരുതിയുറപ്പിച്ചപോലെ എനിക്ക് ഫീൽ ചെയ്തു…
അലീന ആ കേക്ക് നോടൊപ്പം തന്നെ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഞാൻ കിടന്ന ബെഡിന്റെ സൈഡ് ലായി വെച്ചിട്ടുള്ള ആ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് മുറിക്കാൻ ആരംഭിച്ചു..
അവൾ വളരെ നീറ്റായി ആ കേക്കിനെ ഒരേ സൈസിൽ ട്രായാങ്കിൽ ഷേപ്പിൽ ഓരോ കഷ്ണങ്ങളാക്കി….
അവൾ ആ ബെഡിന്റെ സൈഡിൽ ഇരുന്ന് അതിൽ നിന്നും ഒരു കഷ്ണം കൈയിൽ എടുത്ത് എന്റെ നേരെ നീട്ടി….
ഞാൻ കൈ നീട്ടി ആ കേക്കിൻ കഷ്ണം കയ്യിൽ വാങ്ങാൻ നോക്കിയെങ്കിലും അവൾ എന്റെ കൈ തട്ടിമാറ്റി…
അവളുടെ പ്രവൃത്തികൾ എന്നെ ആകെ കൺഫ്യൂഷനിൽ എത്തിച്ചിരുന്നു….
അവൾ ആ കേക്കിന് കഷ്ണം എന്റെ വായിലേക്കാണ് കൊണ്ടുവരുന്നത്….
അവളുടെ കണ്ണുകൾ എന്റെ കണ്ണുകളുമായി കോർത്തു…
ഞാൻ ആ കേക്കിന് കഷ്ണത്തിന്റെ ഒരു ഭാഗം അവളുടെ കൈയ്യിൽ നിന്നും കടിച്ചുവാങ്ങി….
അത്രയും ടേസ്റ്റി ആയുള്ള ബ്ലാക്ക് ഫോറെസ്റ്റ് ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ലാത്തതായി എനിക്ക് തോന്നി…
ഇനി അലീന യുടെ സാമീപ്യം ആണോ ആ കേക്കിന് ഇത്ര രുചി കൂടാൻ കാരണം എന്നായി എന്റെ ചിന്ത…!!
ആ ടേസ്റ്റി ആയ കേക്കിന് കഷ്ണം ഞാൻ അവളെ നോക്കി ആർത്തിയോടെ വായിലിട്ട് നുണഞ്ഞു….
അവളുടെ കൈതണ്ട പിടിച്ചു ഞാൻ അവളുടെ കൈയിലുള്ള ബാക്കി കേക്കിൻ കഷ്ണവും വായിലാക്കാൻ ശ്രമിച്ചു…

waste
next part vegam venam
bro kidilam
waiting second part