ഞാൻ ആണെങ്കിൽ അങ്ങേരുടെ വണ്ടിയുടെ ബോനെറ്റിൽ ആദ്യം വന്നു വീണു….
എന്നിട്ട് നിലത്തേക്കും….
ഒരു കൈ ഫ്രാക്ചർ ഉണ്ട്…
തലയിൽ ഒരു കെട്ടും….
കാലിനും പ്രശ്നമുണ്ട്….
ഇപ്പൊ ശരിയായി വരുന്നു…മുടന്തി നടക്കാൻ കഴിയും ഇപ്പൊ…വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച്……..!!!
എനിക്ക് ഇതൊക്കെ സംഭവിച്ചിട്ടും അങ്ങേർക്കും അങ്ങേരുടെ കാറിനും പറയാനായി ഒന്നും പ്രശ്നം ഉണ്ടായില്ല…
രണ്ടാളും കല്ലുപോലെ നിന്നു…!!!
ഇത്രയും വലിയ പരിക്ക് പറ്റിയിട്ടും ഞാൻ കേസിനും വഴക്കിനും ഒന്നും പോവാൻ നിന്നില്ല…
എന്തോ അങ്ങനെ തോന്നിയില്ല എന്ന് വേണം പറയാൻ…
അതിന്റെ നന്ദി തോമസ് സർ ശെരിക്കും കാണിക്കുന്നത് പോലെ എനിക്ക് തോന്നി….
സിറ്റിയിലെ വലിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണർ ആയ നാൽപതഞ്ചിന് അടുത്ത് പ്രായം തോന്നിക്കുന്ന തോമസ് സർ തന്റെ ഓരോ നിമിഷത്തിനും വളരെ വിലയുള്ള വ്യക്തി ആയിരുന്നു….
അങ്ങനെ ഒരാൾക് കേസിനു പോയി തന്റെ സമയം കളയാൻ ഒട്ടും താല്പര്യം ഉണ്ടായിരിക്കില്ലലോ…
എന്നാലും എന്റെ ഹോസ്പിറ്റലിൽ തോമസ് സർ സമയം കിട്ടുമ്പോളൊക്കെ ഓടി വരുന്നുണ്ടായിരുന്നു….
എന്റെ സ്ഥിതിഗതികൾ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു…
അയാൾക്ക് നല്ല കുറ്റബോധം ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്തു…
ഞാൻ ആ ബെഡിൽ നിന്നും എന്റെ വാക്കിങ് സ്റ്റിക്ക്ന്റെ സഹായത്താൽ പതിയെ എഴുന്നേറ്റു…

waste
next part vegam venam
bro kidilam
waiting second part