അങ്ങനെ ആവശ്യത്തിന് വേണ്ട എല്ലാം നിറച്ചു…
ഒരു കൈയിൽ ബാഗും മറ്റേ കൈയിൽ വാക്കിങ് സ്റ്റിക്കുമായി നടക്കാന് എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു….
അത് മനസ്സിലാക്കിയ തോമസ് സർ എന്റെ കൈയിൽ നിന്നും ആ ബാഗ് വാങ്ങി….
എന്റെ ചുമലിൽ ചെറിയ സപ്പോർട്ടും തന്നു ഞങ്ങൾ ആ റൂം പൂട്ടി വണ്ടിയിലേക്ക് കയറി…
ആ കാറിൽ മൂപ്പർ വളരെ വേഗത്തിൽ തന്നെ എന്നെയും കൊണ്ട് കുതിച്ചു…
പക്ഷെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ വന്ന പല കാളുകളും അങ്ങേര് അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രകരിച്ചത് വളരെ നല്ല കാര്യം….
പോകുന്നവഴിയിൽ റോഡിനു സമീപം കാണുന്ന കടകൾ ഒക്കെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയിരുന്നു… ഒപ്പം പുതുവർഷത്തെയും….ഒക്കെ ഈ പ്രാവശ്യം മിസ്സ് ആയെന്ന് എനിക്ക് തോന്നി…
“രാഹുൽ…നിങ്ങൾ ഇന്റീരിയർ ഡിസൈൻ ചെയ്യാറുണ്ടോ….”
“ഉണ്ട് സർ.. ഇതാണ് എന്റെ പോർട്ഫോളിയോ…. ”
-ഫോണിൽ ഇൻസ്റ്റാഗ്രാം തൊണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ വർക്സ് പോസ്റ്റ് ചെയ്യാറുള്ള അക്കൗണ്ടിൽ നിന്നും കുറച്ചു പിക്‌ചേഴ്‌സ് തോമസ് സർ ന് നേരെ ചെരിച്ചു സ്ക്രോൽ ചെയ്ത് കാണിച്ചു ഞാൻ മറുപടി നൽകി…
“നന്നായിട്ടുണ്ടല്ലോ…
രാഹുൽ പോർട്ഫോളിയോ പിഡിഎഫ് ഉണ്ടെങ്കിൽ എനിക്ക് ഫോർവേഡ് ചെയ്യൂ… നമ്മുക്ക് കുറച്ചു വർക്സ് ഉണ്ട്…
“ഷുവർ സർ…ഞാൻ സെൻറ് ചെയ്യാം…”
പുതിയൊരു ക്ലൈന്റ് നേ കിട്ടിയ സന്തോഷം എന്റെ മുഖത്ത് പ്രതിഫലിച്ചു…

waste
next part vegam venam
bro kidilam
waiting second part