“ആകെ തിരക്ക് പിടിച്ച ജീവിതമാണ് രാഹുൽ.. കമ്പനി കാര്യങ്ങൾ ഒക്കെ നമ്മൾ തന്നെ നോക്കിയില്ലെങ്കിൽ ആകെ അവതാളത്തിൽ ആവും..എല്ലാം സ്റ്റാഫ്‌സ് നേ ഏൽപ്പിച്ചാൽ ആകെ കുഴയും… അങ്ങനെ ടെൻഷൻ കേറിയ നേരത്താണ് ഞാൻ രാഹുലിനെ ഇടിച്ചിട്ടത്…ഇപ്പോ തന്നെ ഞാൻ ഒന്ന് കണ്ണ് മാറ്റിയതും നമ്മുടെ കോയമ്പത്തൂർ റെസ്റ്റോറന്റ് കൺസ്ട്രക്ഷൻ സൈറ്റ് ആകെ ഇഷ്യൂ വന്നിട്ടുണ്ട്… ഈ ക്രിസ്മസ് കുഴപ്പമാവുമോ എന്ന് എനിക്ക് കുറച്ചു പേടിയുണ്ട്…
തോമസ് സർ എന്നോട് മനസ്സ് തുറക്കുകയായിരുന്നു….ഞാൻ എല്ലാം കേട്ടിരുന്നു….
അങ്ങേര് എന്നെയും കൊണ്ട് ടൌൺ വിട്ടു അല്പം ഉൾപ്രദേശത്തായി സ്ഥിതി ചെയ്യുന്ന അങ്ങേരുടെ വീട്ടിലേക്ക് വണ്ടി പായിച്ചു…..
ഒരു വലിയ ഗേറ്റ് ന് മുന്നിൽ ആ വണ്ടി വന്നുനിന്നു….
ഗേറ്റ് തുറക്കാൻ വേറെ ആൾ വരേണ്ടിവെരുമെന്ന് ഞാൻ ആശങ്കിച്ചെങ്കിലും തോമസ് സർ ഓട്ടോമാറ്റിക്ക് ഗേറ്റ് തന്റെ ഫോണിൽ നിന്നും കണ്ട്രോൾ ചെയ്തു തുറന്നു….
ആ വലിയ ഗേറ്റ് ചെറിയ മൂളലോടേ ഇരുവശങ്ങളിലേക്കും തുറന്നുതന്നു…. അതോടെ വണ്ടി അകത്തേക്ക് പ്രവേശിച്ചു..
ചുറ്റും വശങ്ങളിലായി നല്ല ലാൻഡ്സ്കാപിംഗ് ചെയ്തിരുന്നു….
പൂന്തോട്ടത്തിൽ വെറൈറ്റി തരം പൂക്കൾ…..
വളരെ വിസ്ത്താരമുള്ള ഡ്രൈവ് വേയിലൂടെ ആ കാർ പതിയെ ഒത്തനടുക്കുള്ള തന്റെ വലിയ രണ്ടുനില വീട്ടിന്റെ മുന്നിലുള്ള കാർ പോർച്ചിൽ കൊണ്ടുവന്നു നിർത്തി….
തോമസ് സർ കാറിൽ നിന്നും ഇറങ്ങി എന്റെ സൈഡിൽ വന്നു ഡോർ തുറന്നുതന്നു…

waste
next part vegam venam
bro kidilam
waiting second part