Curious case edited version 8 [Willie Beamen] [Climax] 103

 

_________________

RISES

 

ഗിഗറി തന്റെ കൈകൾ എബിക്ക് നേരെ നീട്ടി.

 

ഗിഗറി: “വെൽക്കം ബാക്ക്…ACP ഹാരിസ് എബ്രഹാം വലിയവീട്ടിൽ!”

 

എബി ആ കൈകളിൽ മുറുകെ പിടിച്ചു. കൊല്ലം നഗരത്തിലെ ആ ചെറിയ മിഷനല്ല, മറിച്ച് ദക്ഷിണേന്ത്യ മുഴുവൻ പടർന്നു കിടക്കുന്ന വലിയൊരു നെറ്റ്‌വർക്കിനെ നയിക്കാനുള്ള എബിയുടെ പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്.

 

എബി: “കടലിലെ ചെറിയ തിരമാലകൾ ഞാൻ അടക്കി ഗിഗറി… ഇനി നമുക്ക് ആഴക്കടലിലെ ഈ സ്വർണ്ണ വേട്ട തുടങ്ങാം.”

 

ഗിഗറി എബിയുടെ തോളിൽ തട്ടി. വലിയവീട്ടിലെ ആ പഴയ ഇളമുറക്കാരൻ ഇപ്പോൾ ദക്ഷിണേന്ത്യയുടെ ‘ഗോൾഡ് ഹെഡ്’ ആയി മാറിയിരിക്കുന്നു. നിയമത്തിന് പുറത്ത് നീതി നടപ്പിലാക്കുന്ന, അധികാരത്തിന്റെ പുതിയൊരു മുഖമായി എബി ഉയർന്നു നിന്നു..

 

ആ കുന്നിൻ ചെരുവിൽ കാറ്റ് ആഞ്ഞു വീശിക്കൊണ്ടിരുന്നു. ദക്ഷിണേന്ത്യയുടെ അധികാരം തന്റെ കൈപ്പിടിയിലായെന്ന് ഉറപ്പിച്ച നിമിഷം. ഗിഗറിയുമായുള്ള ആ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം എബി ആ മലമുകളിൽ ഏകാന്തനായി നിന്നു.

 

ഗിഗറിയുടെ കറുത്ത റേഞ്ച് റോവർ ആ മലമ്പാതയിലൂടെ പതുക്കെ താഴേക്ക് നീങ്ങുന്നത് എബി നോക്കിനിന്നു. ആ വണ്ടിയുടെ ഓരോ ചലനവും ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. കൊല്ലം നഗരത്തിലെ ഇടവഴികളിൽ തുടങ്ങിയ വേട്ട, ഇപ്പോൾ ദക്ഷിണേന്ത്യയുടെ കൊടുമുടികളിൽ എത്തിനിൽക്കുന്നു.

 

താഴെ താഴ്വരയിൽ നഗരത്തിലെ വെളിച്ചങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു. സണ്ണിയുടെ ഓർമ്മയും, വലിയവീടിന്റെ പ്രതാപവും, തന്റെ അച്ഛന്റെ പാരമ്പര്യവും എല്ലാം ഇപ്പോൾ അവന്റെ നിഴൽ പോലെ കൂടെയുണ്ട്. റേഞ്ച് റോവറിന്റെ ടെയിൽ ലാമ്പുകൾ ദൂരെ ഇരുട്ടിൽ മറയുന്നത് വരെ അവൻ അവിടെത്തന്നെ നിന്നു.

The Author

Willie Beamen 

www.kkstories.com

1 Comment

Add a Comment
  1. ഒറ്റപ്പെട്ടവൻ

    ഇത് ക്രൈം ത്രില്ലെർ ആണല്ലേ…. ഞാൻ ഇത് വായിച്ചിട്ടില്ല… ഫുൾ വായിച്ചിട്ട് അഭിപ്രായം പറയാം…

Leave a Reply

Your email address will not be published. Required fields are marked *